20/08/2024
കാട്ടിലെ കൂട്ടുകാരെ കുട്ടികൾക്ക് എന്നും ഏറെ ഇഷ്ട്ടമാണ്.
വന്യതയുടെ ശുദ്ധി ഒട്ടും വിട്ടു മാറാത്ത നല്ല ഭയാനകവും അതുപോലെ ഭംഗിയുമുള്ള കാടിന്റെ മാത്രം കൂട്ടുകാരെ ഒന്ന് തൊടാനും ഇണക്കാനും എന്തിനു കൂടെ നിന്ന് പടമെടുത്തു ഒന്ന് അഹങ്കരിക്കാനും എല്ലാവർക്കും ഏറെ ഇഷ്ടമാണ്.
എന്നാൽ മനുഷ്യനുമായി ഇണങ്ങിയ വന്യത നഷ്ട്ടപെട്ട ഏതൊരു കാട്ടുമൃഗവും കാടിനു നല്ലതല്ല. ചില വമ്പനും ചെറുകിടയുമായ റിസോട്ടുകൾ ഇവയെ ഇണക്കി
ഭക്ഷണമൊക്കെ കൊടുത്തു ക്യാബും മറ്റു തരികിട പാരിപാടികളും നടത്തി നല്ല രീതിയിൽ കീശ വീർപ്പിക്കുന്നുണ്ട്.
ഇവർക്കറിയുമോ ഇവർചെയുന്ന ശുദ്ധ മണ്ടത്തരത്തെ കുറിച്ച് വന്യതയെ ഇണക്കിയാലുള്ള പ്രശനങ്ങൾ.
അതും പോട്ടെ ഈ രീതിയിൽ വന്യജീവികളെ കാണിച്ചു കീശ വീർപ്പിക്കുന്ന ഇവർ ഏതെങ്കിലും വന്യമൃഗം ഒന്ന് ഇടഞ്ഞു കേടുപാടുകൾ വന്നാൽ ഇവക്കു നേരെ അതിക്രമവും അഴിച്ചുവിടും.
ഇതു ഞാൻ ഇവിടെ എന്തിനാണ് പറഞ്ഞത് എന്നാൽ ഇനിയുള്ള കാലമെങ്കിലും വരും തലമുറ ഇത്തരം ശുദ്ധ മണ്ടത്തരങ്ങൾക്കു പിറകെ പോകരുതെ.
വന്യത എന്ന ശുദ്ധത നിലനിൽക്കാൻ കാട്ടിലെ കൂട്ടുകാരെ നാട്ടിലെ കൂട്ടുകാരാക്കി വഷളാക്കി കൂട്ടുനിൽക്കാതെ വന്യതയുടെ ശുദ്ധത കണ്ടാസ്വതിക്കണം.
"വന്യത വന്യതയായി നിന്നാലേ വനം നിലനിൽക്കൂ"
അറിയാത്തവർ മറ്റുള്ളവർക്ക് കൂടി അറിയാൻ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.