07/10/2021
നവരാത്രി ആരംഭം🙏
ഒൻപതു രാത്രികൾ എന്നും, പുതിയ രാത്രി എന്നുമാണ് നവരാത്രിയുടെ അർത്ഥം. സൃഷ്ടി നടക്കുന്നത് ഇരുട്ടിലാണ്, അമ്മയുടെ ഗർഭപാത്രത്തിലും മണ്ണിനടിയിലും, ഗർഭപാത്രത്തിലെ 9 മാസങ്ങൾ, ആത്മാവു മനുഷ്യരൂപം പ്രാപിക്കാനെടുക്കുന്ന 9 നീണ്ട രാത്രികൾ പോലെയാണ്. രാത്രി വിശ്രമവും നവവീര്യവും നൽകുന്നു. ആളുകൾ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലെത്തി ആനന്ദിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നു. രാത്രിയിൽ സകല സൃഷ്ടിയും നിദ്രയിലാഴുത്തുന്നു. ഈ ആശ്രമത്തിലെ കാവൽക്കാനുൾപ്പെടെ. നവരാത്രിയുടെ ഒൻപതു ദിനങ്ങൾ അമൂല്യങ്ങളാണ്. കാരണം അവ സൂക്ഷ്മമായ ഊർജ്ജം കൊണ്ട് സമ്പുഷ്ടമാണ്. സൃഷ്ടിയുടെ സൂക്ഷ്മതലത്തെ നിയന്ത്രിക്കുന്ന അറുപത്തിനാലു ദേവീചൈത്യനങ്ങൾ ഭൗതികവും ആദ്ധ്യാത്മികവുമായ നേട്ടങ്ങളെ നിലനിർത്തുന്നു. വ്യക്തിയുടെ ഉണർത്തപ്പെട്ട ബോധതലത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇത്. ഈ ഒൻപതു രാത്രികൾ ആഘോഷിക്കുന്നത് ഈ ദിവ്യപ്രഭാവത്തെ ഉണർത്താനും നമ്മുടെജീവിതത്തിന്റെ ഉള്ളിലുള്ള അഗാധതയെ പുതുക്കാനും വേണ്ടിയാണ്. നിങ്ങളുടെ ശരീരവും മനസ്സും ശുദ്ധീകരിക്കൂ. ജലത്താൽ നിങ്ങളുടെ ശരീരം ശുദ്ധീകരിക്കൂ, ജ്ഞാനം, പ്രാണായാമം, സുദർശനക്രിയ ഇവകൊണ്ട് നിങ്ങളുടെ ആത്മാവും ശുദ്ധീകരിക്കൂ - ശ്രീ ശ്രീ