11/08/2023
ഓർമ്മയിൽ ബാനർജി
പി.എസ്. ബാനർജിയുടെ രണ്ടാം ഓർമ്മദിനം സമുചിതമായി ആചരിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായ ഒരുദിനം.
രാവിലെ 8 മണിക്ക് സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെ അനുസ്മരണ പരിപാടികൾ ആരംഭിച്ചു. 10 മണി മുതൽ ചിത്രരചനാ മത്സരവും നാടൻപാട്ടു മത്സരവും ആരംഭിച്ചു. UP,HS വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ നടന്നത്. ചിത്രരചനാ മത്സരത്തിലെ കുട്ടികളുടെ പങ്കാളിത്തം വിസ്മയാവഹമായിരുന്നു. എന്നാൽ നാടൻപാട്ടു മത്സരത്തിൽ വേണ്ട വിധം പങ്കാളിത്തം കുറവായിരുന്നു. എങ്കിലും രണ്ട് മത്സരങ്ങളും ഉന്നത നിലവാരം പുലർത്തി. ചിത്രരചന മത്സരത്തിന് വിജയൻ ഗോത്രമൊഴി, സാബു ശൂരനനാട് എന്നിവരും നാടൻപാട്ടു മത്സരത്തിന് സുനിൽ വിശ്വം, സുമേഷ് നാരായണൻ, രഞ്ജിനി എന്നിവർ വിധികർത്താക്കളായി.
വൈകിട്ട് 5 മണിക്ക് ബാനർജിയുടെ പാട്ടുകളുടെ അവതരണമായ പാട്ടോളം ആരംഭിച്ചു. പ്രതിഭ കൊണ്ട് മികവ് തെളിയിച്ച ഒരുകൂട്ടം കലാകാരൻമാരുടെ സംഗമ വേദിയായിരുന്നു പാട്ടോളം.
6 മണിക്ക് സുരേഷ് ഉത്രാടം അവതാരകനായി അനുസ്മരണ സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് സഞ്ജയ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സെക്രട്ടറി ബിജു ജി സ്വാഗതം പറഞ്ഞു. ബഹു. കൊടിക്കുന്നിൽ സുരേഷ് എം.പി. ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. 2023 ലെ പി.എസ്. ബാനർജി പുരസ്കാരം ചിത്രകാരൻ കെ.ഷെരീഫിന് നടനും നർത്തകനുമായ ആർ എൽ.വി രാമകൃഷ്ണൻ നൽകി. 10000 രൂപയും ശില്പവും പ്രശസ്തി പത്രവുമായിരുന്നു പുരസ്കാരം. പ്രസ്തുത സമ്മേളനത്തിൽ വച്ച് ബാനർജിയുടെ ജീവിതം കോറിയിടുന്ന അനുസ്മരണ ഗാനത്തിന്റെ പ്രകാശനം ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. അക്കാദമിയുടെ ലോഗോ രൂപകൽപന ചെയ്ത മധുലാൽ അക്കാദമിക്ക് പേര് നിർദ്ദേശിച്ച ജോൺസ് കൊല്ലകടവ് എന്നിവരെ ആദരിച്ചു. ചിത്രരചന , നാടൻ പാട്ടു മത്സരങ്ങളിൽ വിജയികളായവർക്ക് മൊമന്റോ നൽകി. തുടർന്ന് സി.ആർ മഹേഷ് എം.എൻ.എ, പി.സി.വിഷ്ണുനാഥ്, ആർ.എൽ.വി രാമകൃഷ്ണൻ, ഒ.എസ് ഉണ്ണികൃഷ്ണൻ, സി.ജെ കുട്ടപ്പൻ, ഉദയൻ കുണ്ടംകുഴി തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ കലാസാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ശങ്കരൻകുട്ടി നന്ദി രേഖപ്പെടുത്തി.
അനുസ്മരണ സമ്മേളന ശേഷം പാട്ടോളം തുടർന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റി, സ്വാഗതസംഘം, നാട്ടുകാർ അഭ്യൂദയ കാംക്ഷികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഓർമ്മയിൽ ബാനർജി അവിസ്മരണീയമാക്കിയത്. മുന്നിൽ നിന്ന് നയിച്ച സഞ്ജയ് പണിക്കർ, ബിജു ജി, ശങ്കരൻ കുട്ടി,സാമ്പത്തിക കാര്യങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത ഗിരീഷ് ഗോപിനാഥ്, കലാവിരുന്നൊരുക്കിയ മത്തായി, സുധി, സ്റ്റേജും സൗണ്ടും ഒരുക്കിയ അജയ്, ബൈജു മലനട, പ്രചരണത്തിന് നേതൃത്വം നൽകിയ സനൽ, പ്രോഗ്രാം രൂപകൽപന ചെയ്ത സി.കെ പ്രേംകുമാർ, രൂപേഷ്, സുജിത്, സന്തോഷ് മണപ്പള്ളി, ആസാദ്, റിസപ്ഷന് നേതൃത്വം നൽകിയ സിന്ധു, പ്രമീള പരിപാടിക്ക് ആവശ്യമായ ഫണ്ട് നൽകിയവർ, പ്രചരണത്തിന് ഇടം നൽകിയ എം.റ്റി ഫ്ളക്സും കുടുംബാംഗങ്ങളും, പോസ്റ്ററുകൾ ഡിസൈൻ ചെയ്ത മധു ലാൽ, ശിൽപം രൂപകൽപന ചെയ്ത അജയ് കടമ്പൂര്, അവതാരകൻ സുരേഷ് ഉത്രാടം, അനുസ്മരണ ഗാനമൊരുക്കിയ ബാബു നാരായണൻ, സുരേഷ് ഉത്രാടം, മത്തായി സുനിൽ, കണ്ണൻ രവീസ്, അമ്പാടി, പരസ്യം തന്ന് സഹായിച്ചവർ, മികച്ച രീതിയിൽ തൽസമയ സംപ്രേക്ഷണം നൽകിയ ടീം ശബ്ദവും വെളിച്ചവും ഒരുക്കിയ മന്ന സൗണ്ട്സ് പത്തനംതിട്ട, ശബ്ദ്ദ മിശ്രണം നടത്തിയ ഷെബിൻ, പ്രകാശവിന്യാസമൊരുക്കിയ മണിക്കുട്ടൻ, പുരസ്കാരം നിർണയിച്ച കെ.പി.മുരളീധരൻ ചെയർമാനായ ജൂറി, അരങ്ങൊരുക്കിയ ശ്രീകുമാർ ശാസ്താംകോട്ട, കൺമണി രാഹുൽ , LED വാൾ ഒരുക്കിയ അപ്പു, ശ്രീക്കുട്ടൻ, പാട്ടോളത്തിലെ കലാകാരൻമാർ, തറവാട് ആഡിറ്റോറിയം ഓണർ, ബാനർജിയുടെ കുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടു കലാകാരാക്കൂട്ടം, സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആത്മ മിത്രങ്ങൾക്ക് അക്കാദമിയുടെ നന്ദി രേഖപ്പെടുത്തുന്നു. മുന്നോട്ടുള്ള യാത്രയിൽ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ ....
പി.എസ്. ബാനർജി അക്കാദമി ഓഫ് ഫോക് ലോർ & ഫൈൻ ആർട്സ്