Mallu Streetz

  • Home
  • Mallu Streetz

Mallu Streetz നിങ്ങൾക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്

05/10/2023

മുതുകാടിന്റെ മാജിക് പ്ലാനെറ്റിൽ സംഭവിക്കുന്നതെന്ത് ? ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ പറയുന്നത് കേൾക്കൂ !

04/10/2023

മലയാറ്റൂരിൽ അമ്മാവൻ മരുമകനെ കുത്തികൊന്നു

04/10/2023

മരം കടപുഴകി വീണു.....മുറിച്ചു മാറ്റാതെ തർക്കത്തിൽ ഏർപ്പെട്ട് കെഎസ്ഇബിയും ഫയർഫോഴ്സും....ഒടുവിൽ റവന്യൂ മന്ത്രിയുടെ ഇടപെടൽ. കെ.എഫ്.ആർഐ വളപ്പിൽ നിന്നിരുന്ന മരമാണ് പീച്ചി ഡാം റോഡിലേക്ക് വീണത്. വൈദ്യുതി കമ്പിയിൽ തങ്ങി നിന്ന മരം മുറിച്ചു മാറ്റുന്നതിനെ ചൊല്ലിയാണ് കെ എസ് ഇ ബി അധികൃതരും അഗ്നിരക്ഷാസേനയും തമ്മിൽ തർക്കം ഉണ്ടായത്. ഒടുവിൽ പ്രശ്നപരിഹാരത്തിനായി റവന്യൂ മന്ത്രി കെ രാജന്റെ അടിയന്തര ഇടപെടൽ. അതോടെ സംഭവത്തിന് ശാശ്വത പരിഹാരം ഞായറാഴ്ച പുലർച്ചെ 2 30നാണ് പീച്ചി ഡാം റോഡിലെ വെറ്റിലപ്പാറ കനാൽ പാലത്തിന് സമീപം കെ എഫ് ആർ ഐ ക്വാർട്ടേഴ്സിൽ നിന്നുള്ള കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീണത്. എന്നാൽ മരം റോഡിൽ പതിക്കുന്നതിനു മുമ്പ് വൈദ്യുതി കമ്പികളിൽ തടഞ്ഞ് റോഡിന് കുറുകെ നിൽക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വൈദ്യുത കമ്പികൾ വലിഞ്ഞതിനെ തുടർന്ന് രണ്ട് പോസ്റ്റുകൾ ഭാഗികമായി തകർന്നു. മരം മുറിച്ചു മാറ്റുന്നതിനായി സ്ഥലത്തെത്തിയ തൃശ്ശൂരിൽ നിന്നുള്ള ഒരു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ വൈദ്യുതി കമ്പി അഴിച്ചുമാറ്റി തരാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾക്ക് ആവശ്യത്തിന് ജീവനക്കാരില്ല എന്ന് പറഞ്ഞ് കെഎസ്ഇബി അതിന്
തയ്യാറായില്ല. അത്യാവശ്യം ആണെങ്കിൽ കാൽനടക്കാരുടെ തലയിൽ തടയുന്ന ഭാഗത്തുള്ള ചില്ലകൾ മാത്രം തങ്ങൾ മുറിച്ചു തരാം എന്നായിരുന്നു കെഎസ്ഇബി അധികൃതരുടെ വാദം. ബാക്കി മരം പൂർണമായി അങ്ങനെതന്നെ നിൽക്കട്ടെ എന്നും 10 മണിയാകുമ്പോൾ വന്ന് വേണ്ട നടപടികൾ ചെയ്യാമെന്നും കെഎസ്ഇബി അധികൃതർ വാദിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ മാധ്യമപ്രവർത്തകൻ വിവരമറിയിച്ചതിനെ തുടർന്ന് റവന്യൂ മന്ത്രി കെ രാജൻ അടിയന്തരമായി പീച്ചി എസ് എച്ച് ബിബിൻ ബി നായരെയും ജില്ലാ കലക്ടറെയും ബന്ധപ്പെട്ട് അടിയന്തര നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടു. രാത്രികാല പെട്രോളിങ്ങ് നടത്തിയിരുന്ന പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിബിൻ ബി നായർ ഉടനെ സംഭവസ്ഥലത്തേക്ക് എത്തി. ദുരന്ത നിവാരണ അതോറിറ്റി തലവൻ എന്ന നിലയ്ക്ക് റവന്യൂ മന്ത്രി നൽകിയ ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശനമായ നടപടികൾ എടുക്കുമെന്ന നിലപാട് എസ് ഐ കൈക്കൊണ്ടതോടെ കെഎസ്ഇബി അധികൃതർ അയഞ്ഞു. എന്നിട്ടും പ്രതീക്ഷിച്ച വേഗത്തിൽ മരം മുറിച്ചു മാറ്റാൻ കഴിഞ്ഞില്ല. ഞായറാഴ്ച ആയതുകൊണ്ട് പീച്ചി ഡാമിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം വളരെ കൂടുതലായിരിക്കും എന്നും ഇത് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകും എന്നും ഉടനടി നടപടി കൈക്കൊള്ളണമെന്നും എസ് ഐ ആവർത്തിച്ചു.

Address


Alerts

Be the first to know and let us send you an email when Mallu Streetz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu Streetz:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share