29/04/2024
വേനൽത്തുമ്പികൾ ക്യാമ്പ് സമാപിച്ചു
അഷ്ടാംഗം ആയുർവേദ ചികിത്സാലയം വിദ്യാപീഠത്തി ന്റെ ആഭിമുഖ്യത്തിൽ കൗമാര ഡിപ്പാർട്‌മെൻ്റിൻ്റെ കീഴിൽ കുട്ടി കൾക്കായി സംഘടിപ്പിച്ച വേനൽത്തുമ്പികൾ ക്യാമ്പ് സമാപിച്ചു.
വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയം മുൻനിർത്തി യായിരുന്നു ക്യാമ്പ്. വിനോദത്തിലൂടെ വിജ്ഞാനം പകർന്ന് സാംസ്കാരിക പൈതൃകങ്ങളെയും മൂല്യങ്ങളെയും ഓർമപ്പെടു ത്തുകയും പൊതുബോധം കുട്ടികളിൽ വളർത്തിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
10 മുതൽ 13 വയസ് വരെയുള്ള 30ഓളം കുട്ടികൾ പങ്കെ ടുത്തു. നേത്യപാടവം, സാമൂഹിക വൽക്കരണം, പ്രകൃതിസംര ക്ഷണം, കൃഷി വിജ്ഞാനം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ ക്ലാസെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി കുട്ടികൾ സന്ദർശിച്ച പാക്കനാർ കോളനി, നിള, ആറങ്ങോട്ടുകര പാടശേഖ രം എന്നിവ അവർക്കൊരു വ്യത്യസ്‌ത അനുഭവമായി.
അഷ്ടാംഗം വേനൽത്തുമ്പി സമാപന യോഗത്തിൽ അഷ്‌ടാംഗം എജുക്കേഷനൽ സെക്രട്ടറി ഉണ്ണി മങ്ങാട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. സ്ത്രീരോഗ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ: ധന്യ ജി നായർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ അഷ്ടാംഗം ആയുർവ്വേദ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. പുരുഷോത്തമൻ നമ്പൂതിരി സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. ചടങ്ങിൽ ഡോക്ടർ ശ്രീലക്ഷ്മി എം. എം ,ഡോ.ഹെലൻ സാറ ജോർജ് , ഡോ അശ്വതി രാജൻ സംസാരിച്ചു .