HridayaPoorvam Doha - ഹൃദയപൂർവം ദോഹ

  • Home
  • HridayaPoorvam Doha - ഹൃദയപൂർവം ദോഹ

HridayaPoorvam Doha - ഹൃദയപൂർവം ദോഹ Mega Cultural Show featuring Khushbu, Shane Nigam, Padmaraj Ratheesh, Sayanora, Franco, Veetraag, Sa

ഏതാനും മണിക്കൂറുകൾക്കകം ഖത്തർ ഇൻകാസ് "ഹൃദയ പൂർവം ദോഹ" യിലൂടെ സാക്ഷാൽക്കരിച്ച വീടുകളുടെ താക്കോൽ കൈമാറുന്നു. നിരവധി ഉദാരമത...
27/01/2021

ഏതാനും മണിക്കൂറുകൾക്കകം ഖത്തർ ഇൻകാസ് "ഹൃദയ പൂർവം ദോഹ" യിലൂടെ സാക്ഷാൽക്കരിച്ച വീടുകളുടെ താക്കോൽ കൈമാറുന്നു. നിരവധി ഉദാരമതികളുടെ പിന്തുണയും, പ്രാർത്ഥനയും, പരിശ്രമവുമാണു നാളെ രാഹുൽ ഗാന്ധിയുടെ കരങ്ങളിലൂടെ അർഹരിലേക്ക് കൈമാറുന്നത്. ബി എം ജെ വില്ലേജിലെ സി കെ മേനോൻ ബ്ലോക്കിലെ പന്ത്രണ്ട് ഭവനങ്ങൾ ഏറ്റവും അർഹരിൽ അർഹരായവർക്കാണു നൽകുന്നത് എന്നതിൽ ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്. സ്വന്തമായ വീടെന്ന സ്വപ്നമാണു ഞങ്ങളിലൂടെ അവർക്ക് യാതാർത്ഥ്യമാകുന്നത്.
ഈ സന്തോഷ സുദിനത്തിൽ പങ്ക് ചേരാൻ നിങ്ങൾ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ പദ്ധതിയെ ഹൃദയം കൊണ്ട് പിന്തുണച്ച മുഴുവൻ അഭ്യുതയ കാംക്ഷികളോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.
സാഫല്യത്തിൻ്റെ ദിനമാണു ആഗതമായിരിക്കുന്നത്. ഇതിൽ ഒരു വാക്ക് കൊണ്ടെങ്കിലും പിന്തുണച്ച മുഴുവൻ ഉദാരമതികളോടുമുള്ള ഞങ്ങളുടെ കടപ്പാട് അറിയിക്കുന്നു.

കൂടണയാൻ മാത്രമല്ല, ഇനിയൊരിക്കലും കൂടണയാത്തവരുടെ കുടുംബത്തോടൊപ്പവും  ഇൻകാസുണ്ട്. കോവിഡ് മൂലം ഖത്തറിൽ മരണപ്പെട്ട കണ്ണൂർ ജി...
08/10/2020

കൂടണയാൻ മാത്രമല്ല, ഇനിയൊരിക്കലും കൂടണയാത്തവരുടെ കുടുംബത്തോടൊപ്പവും ഇൻകാസുണ്ട്.

കോവിഡ് മൂലം ഖത്തറിൽ മരണപ്പെട്ട കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പിലെ പ്രവാസിയുടെ കുടുംബത്തിന് ഇൻകാസ് ഖത്തർ നൽകുന്ന ധനസഹായം കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ സമീർ ഏറാമല എന്നിവരുടെ സാന്നിധ്യത്തിൽ കെ പി സി സി വർക്കിങ് പ്രസിഡന്റ് ബഹുമാന്യനായ കെ സുധാകരൻ എം പി ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6.30 നു കൈമാറുന്നു.

| | | | #കൂടണയാൻ_മാത്രമല്ല_ഇനിയൊരിക്കലും_കൂടണയാത്തവരുടെ_കുടുംബത്തോടൊപ്പവും_ഇൻകാസുണ്ട്

കൂടണയാൻ മാത്രമല്ല, ഇനിയൊരിക്കലും കൂടണയാത്തവരുടെ കുടുംബത്തോടൊപ്പവും ഇൻകാസുണ്ട്.

കോവിഡ് മൂലം ഖത്തറിൽ മരണപ്പെട്ട കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പിലെ പ്രവാസിയുടെ കുടുംബത്തിന് ഇൻകാസ് ഖത്തർ നൽകുന്ന ധനസഹായം കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ സമീർ ഏറാമല, സെന്റ്രൽ കമ്മിട്ടി വൈസ്‌ പ്രസിഡന്റ്‌ നിയാസ്‌ ചെരിപ്പത്ത് എന്നിവരുടെ സാന്നിധ്യത്തിൽ കെ പി സി സി വർക്കിങ് പ്രസിഡന്റ് ബഹുമാന്യനായ കെ സുധാകരൻ എം പി ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6.30 നു കൈമാറുന്നു.

| | | | #കൂടണയാൻ_മാത്രമല്ല_ഇനിയൊരിക്കലും_കൂടണയാത്തവരുടെ_കുടുംബത്തോടൊപ്പവും_ഇൻകാസുണ്ട്

മേനോൻ സാർ  അനുസ്മരണവും പ്രഥമ സി.കെ. മേനോൻ സ്മാരക അവാർഡ് പ്രഖ്യാപനവുംഒ.ഐ.സി.സി  ഗ്ലോബൽ  പ്രസിഡണ്ടും   ഇൻകാസ് മുഖ്യ  രക്ഷാ...
30/09/2020

മേനോൻ സാർ അനുസ്മരണവും പ്രഥമ സി.കെ. മേനോൻ സ്മാരക അവാർഡ് പ്രഖ്യാപനവും

ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡണ്ടും ഇൻകാസ് മുഖ്യ രക്ഷാധികാരിയും ഖത്തറിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പത്മശ്രീ .സി.കെ മേനോൻ അനുസ്മരണ ദിനാചരാചരണവും അവാർഡ് പ്രഖ്യാപനവും അദ്ദേഹത്തിന്റെ ഓർമ ദിനമായ ഒക്ടോബർ 1 ന് ഖത്തർ ഇൻകാസ് വിപുലമായി സംഘടിപ്പിക്കുന്നു.
ഒക്ടോബർ 1 വ്യാഴാഴ്ച ഖത്തർ സമയം രാത്രി 6:30 ന്ന് (IST 9 :00 PM ) ഓൺലൈനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ
മുല്ലപ്പള്ളി രാമചന്ദ്രൻ
(കെ പി സി സി പ്രസിഡണ്ട്)
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ് )
ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)
എം.എം ഹസൻ
(മുൻ കെ.പി.സി.സി പ്രസിഡണ്ട്) ഉൾപ്പെടെ കേരളത്തിലെയും ജി.സി .സി യിലെയും ഖത്തറിലേയും പ്രമുഖ സാംസ്കാരിക - സാമൂഹ്യ-രാഷ്ട്രീയ നേതാക്കളും വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്തു ചടങ്ങ് ധന്യമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

ഇൻകാസ് ഖത്തർ
സെൻട്രൽ കമ്മറ്റി

Join Zoom Meeting
https://us02web.zoom.us/j/87858851012?pwd=azJJMXpzY2xWMVg2eXBVc3djVytaQT09
Meeting ID: 878 5885 1012
Passcode: 2019

05/09/2020

മലയാള സിനിമയിലെ കുടുംബ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച സംവിധായകനായ സത്യൻ അന്തിക്കാട് ഇൻകാസ് ഖത്തറിന്റെ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ് സ്പോൺസർ ചെയ്യുന്ന ഓൺലൈൻ സംഗീത വിരുന്നായ ഈണമായി ഇന്കാസിനു ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു.

സംഗീത പ്രേമികൾക്ക് സംഗീത പെരുമഴയായി സെപ്‌റ്റംബർ 10 നു വൈകുന്നേരം ഇൻകാസ് ഖത്തറിന്റെ ഫേസ്‌ബുക്ക് പേജ് ആയ https://www.facebook.com/incasqatar ഇൽ ഈണമായി ഇൻകാസ് അവതരിപ്പിക്കപ്പെടുന്നു. കോവിഡ് കാലത്ത് വീടിന്റെ ഏകാന്തതയിൽ നിന്നും ആസ്വദിക്കാവുന്ന മനോഹരമായ ഗാനങ്ങൾ കോർത്തിണക്കിയ “ഈണമായി ഇൻകാസ്” ലൈവ് ആയി കാണാൻ മുഴുവൻ സംഗീത പ്രേമികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

#ഈണമായി_ഇൻകാസ്



02/08/2020
ഹൃദയപൂർവ്വം ദോഹ....പ്രളയവും പ്രകൃതി ദുരന്തവും പ്രഹരമേൽപ്പിച്ച ഒരു പ്രദേശത്തെയാളുകളുടെ പ്രയാസങ്ങൾ ഖത്തറിലെ പ്രമുഖ പ്രവാസി...
30/07/2020

ഹൃദയപൂർവ്വം ദോഹ....

പ്രളയവും പ്രകൃതി ദുരന്തവും പ്രഹരമേൽപ്പിച്ച ഒരു പ്രദേശത്തെയാളുകളുടെ പ്രയാസങ്ങൾ ഖത്തറിലെ പ്രമുഖ പ്രവാസി സംഘടനയായ ഇൻകാസ് ഏറ്റെടുത്തപ്പോൾ ഹൃദയപൂർവ്വം ദോഹ എന്ന സ്വപ്ന പദ്ധതിയുടെ ആരംഭം കുറിക്കുകയായിരുന്നു. ജീവകാരുണ്യ രംഗത്ത് ഖത്തറിൽ സമാനതകളില്ലാത്ത നിരവധി ചുവടുവെയ്പുകൾ നടത്തിയ ഇൻകാസ് പ്രസിഡന്റ് ശ്രീ സമീർ ഏറാമലയുടെ മനസ്സിൽ ഉദിച്ച മറ്റൊരു ആശയമായിരുന്നു ഹൃദയപൂർവ്വം ദോഹ .

ഇൻകാസ് നേതൃത്വം നൽകുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഖത്തറിൽ മാത്രമല്ല നാട്ടിലും വ്യാപിച്ചു കിടക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് വയനാട്ടിലെ പനമരത്തിനടുത്ത് കൂളിവയൽ എന്ന പ്രദേശത്ത് പ്രളയാനന്തര കേരളത്തെ ചേർത്ത് പിടിക്കാൻ ഉയർന്നുവരുന്ന ഭവനങ്ങൾ. മാത്രമല്ല കേരളത്തിന്റെ സൗഭാഗ്യമായ ബഹുമാന്യ എം.പി ശ്രീരാഹുൽ ജി യുടെ മണ്ഡലത്തിൽ അദ്ദേഹം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന നന്മകളുടെ ഒരു ഭാഗമാവുക എന്നൊരാഗ്രഹം കൂടിയാണ് ഈ തീരുമാനത്തിനു പിന്നിൽ. 2019 നവംബറിൽ തെന്നിന്ത്യൻ ചലച്ചിത്ര താരം നഗ്മയുടെ നേതൃത്വത്തിൽ ഒരു മെഗാ കൾച്ചറൽ ഷോ ദോഹയിലെ ബർസാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു കൊണ്ടാണ് നന്മയുടെ കയ്യൊപ്പു ചാർത്തുന്ന ഭവന നിർമാണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.

2018 ൽ പ്രളയം തകർത്ത ജില്ലയായ വയനാട്ടിൽ 2019 വർഷവും ദുരിതങ്ങൾ സമ്മാനിച്ച പശ്ചാത്തലത്തിലാണ് ഇൻകാസിന്റെ പ്രസിഡന്റ് സമീർ ഏറാമല ഈയൊരു ദൗത്യം ആഷിക്ക് അഹ്മദിന്റെ നേതൃത്വത്തിൽ ഉള്ള സംഘാടക സമിതിയെ ഏൽപ്പിക്കുന്നത്. 2018 മുതൽ സർക്കാർ സഹായത്തിന് കാത്തു നിൽക്കുന്ന നൂറുകണക്കിന് ഹതഭാഗ്യർ ഇന്നും ഷെഡുകളിൽ മണ്ണെണ്ണ വിളക്കുകളിലും മെഴുകുതിരി വെട്ടങ്ങളിലും വാടക കെട്ടിടങ്ങളിൽ ഉദാരമതികളുടെ നിരന്തര സഹായം കൊണ്ടും ജീവിതം തള്ളി നീക്കുകയാണെന്ന സത്യം ബോധ്യപ്പെട്ടത് കൊണ്ടാണ് ഈയൊരു ഭാരിച്ച ദൗത്യം ഏറ്റെടുക്കാൻ തീരുമാനിച്ചത്. അതിന്റെ ആദ്യ പടിയായി ബർസാൻ ഓഡിറ്റോറിയത്തിൽ നടന്ന മെഗാ ഷോ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്, നിറഞ്ഞു കവിഞ്ഞ ഹാളിൽ വൻ വിജയമാക്കാൻ സഹായിച്ചത് ഇൻകാസിന്റെ നൂറു കണക്കിന് വരുന്ന സഹപ്രവർത്തകരും സംഘാടക സമിതിയുടെ കരുത്തായി നിന്ന നേതാക്കളുമായിരുന്നു. പരിപാടിയുടെ പ്രയോജകരായി വന്നവരിൽ ചില വിശാലമനസ്കർ വേദിയിൽ വെച്ച് തങ്ങൾ ഓരോ വീട് വീതം ഏറ്റെടുക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോൾ ഉയർന്നു വന്ന കരഘോഷത്തേക്കാൾ ഞങ്ങൾ സംഘാടകർക്ക് ആവേശമായത് വയനാട്ടിലെ ഹതഭാഗ്യരുടെ ഹൃദയത്തിൽ നിന്ന് ഉയർന്നു വരാൻ പോകുന്ന പ്രാർഥനകളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

ഇൻകാസ് മുഖ്യ രക്ഷാധികാരിയും, ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന യശ:ശരീരനായ പദ്മശ്രീ സി കെ മേനോൻ അവർകളുടെ സ്മരണ നിലനിർത്താൻ കൂടിയാവണം ഈ പദ്ധതി എന്ന് സംഘാടകർ ആഗ്രഹിച്ചിരുന്നു. പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഈ ഭവന പദ്ധതിയുടെ ഭാഗമാവുന്നതിൽ സന്തോഷപൂർവം പങ്കു ചേരുകയായിരുന്നു ബെഹ്‌സാദ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ സാരഥിയും അന്തരിച്ച സി കെ മേനോൻ അവർകളുടെ മകനുമായ ശ്രീ ജെ കെ മേനോൻ.
ഈയൊരു പുണ്യപ്രവർത്തനത്തിന്റെ ഭാഗമായി മാറിയപ്പോൾ ഹൃദയപൂർവ്വം ദോഹയിൽ മൂന്ന് വീടുകളുടെ നിർമാണച്ചെലവാണ് ശ്രീ ജെ കെ മേനോൻ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ പിതാവ് മണ്മറയുന്നത് വരെ നെഞ്ചേറ്റിയ ഇൻകാസിന്റെ എല്ലാ നന്മപ്രവർത്തനങ്ങളുടെയും ഭാഗമാവാൻ ജെ കെ മേനോൻ എപ്പോഴും ശ്രമിക്കാറുണ്ട്.

ഹൃദയപൂർവ്വം ദോഹ എന്ന മെഗാ ഷോ സംഘടിപ്പിക്കപ്പെട്ടത് ,വയനാട് പ്രദേശത്ത് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പാർപ്പിടം ഒരുക്കാനാണെന്നു അറിഞ്ഞപ്പോൾ നേരത്തെ തന്നെ ഓരോ വീടുകൾ വാഗ്ദാനം ചെയ്തു കൊണ്ട് ദോഹയിലെ വ്യാപാര വ്യവസായ പ്രമുഖരായ ഡെസേർട്ട് ലൈൻ മേധാവി അരുൺ കുമാർ, ഡോറെമിഫ സ്‌കൂൾ ഓഫ് മ്യൂസിക്ക്, ആർട്സ് & ഡാൻസ് ഉടമ ടിനിൽ തെല്ലിയിൽ, സൗദി ഹൈപ്പര്മാർക്കറ്റ് എം ഡി മുസ്തഫ സാഹിബ്, സാറ്റ്കോ മേധാവി സുഹൈൽ ബുഖാരി, ബ്രൈറ്റ് വേ എം ഡി റാഫി മുള്ളുങ്ങൽ എന്നിവർ പ്രയോജകരായി മുന്നോട്ട് വരികയായിരുന്നു. ജിം‌സ് എം ഡി മഹ്‌റൂഫ് മട്ടന്നൂർ, അജ്മൽ റൊതാനാ എന്നിവർ ചേർന്ന് ഒരു വീട്‌ ഏറ്റെടുത്തു. ഇൻകാസ് അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേർന്ന് ഒരു മൂന്ന് വീടുകളുടെ നിർമാണം കൂടി ഏറ്റെടുത്തതോടെ മൊത്തം പന്ത്രണ്ട് വീടുകളാണ് ഹൃദയപൂർവ്വം ദോഹ എന്ന പേരിൽ ഇൻകാസ് ഖത്തറിന്റെ സ്വപ്നപദ്ധതിയോട് ഹൃദയം ചേർത്തത് ബി എം ജെ എന്ന സംഘടന ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി വാങ്ങിച്ച സ്ഥലത്ത്, അവരുടെ ഭവനനിർമാണ പദ്ധതിക്ക് ശേഷം മാറ്റിവെച്ച അരയേക്കർ വരുന്ന മനോഹരമായ സ്ഥലത്താണ് പന്ത്രണ്ട് കുടുംബങ്ങളുടെ പ്രാർത്ഥന സാർഥകമാവുന്ന വീടുകൾ ഉയർന്നു വരുന്നത്.
ഇനി ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ഈ സ്വപ്നപദ്ധതി പൂർത്തിയാകും. ഇൻകാസ് ഖത്തറിന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി ഇതോടെ ചാർത്തപ്പെടും.

ഈ പ്രോജക്ടുമായി സഹകരിച്ച ശ്രീ ജെ കെ മേനോൻ, അരുൺ കുമാർ, ടിനിൽ തെല്ലിയിൽ, സൗദി മുസ്തഫ സാഹിബ് , സുഹൈൽ ബുഖാരി, റാഫി മുള്ളുങ്ങൽ, മഹ്‌റൂഫ് മട്ടന്നൂർ, അജ്മൽ റൊത്താന എന്നിവരോടും അഭ്യുദയകാംക്ഷികളോടും ഇൻകാസിന്റെ പ്രവർത്തകരോടും, ഭവനപദ്ധതി ലക്ഷ്യമിട്ട് നടത്തിയ മെഗാ ഷോയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ചെറുതും വലുതുമായ സ്പോൺസർമാരോടും തിങ്ങി നിറഞ്ഞ ഹാളിൽ പരിപാടി വീക്ഷിച്ച ഓരോ ആസ്വാദകരോടും സർവകാല റെക്കോർഡ് എന്ന രീതിയിൽ ടിക്കറ്റ് വിറ്റഴിച്ച ഇൻകാസ് സഹോദരങ്ങളോടും പ്രളയം ആസ്പദമാക്കി താൻ വരച്ച ചിത്രങ്ങൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ച് മുഴുവൻ സംഖ്യയും ഭവനനിർമാണത്തിന് സംഭാവന ചെയ്ത ദോഹയുടെ പ്രിയ ചിത്രകാരൻ ശ്രീ ഷിഹാർ ഹംസയോടും എന്നും കടപ്പെട്ടിരിക്കുന്നു ഈ പദ്ധതിയുടെ അണിയറ പ്രവർത്തകർ!

ഈ വർഷത്തെ മഴക്കാലം ആരംഭിക്കുന്നതിന് മുൻപേ പണിപൂർത്തിയാക്കി പാർപ്പിടം നഷ്ടപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർക്ക് വീടുകൾ കൈമാറാൻ ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിച്ചു എങ്കിലും ലോകം മുഴുവൻ കൂച്ചു വിലങ്ങിട്ട കോവിഡ് നമ്മുടെ നാടിനും ലോക്ക് ഡൗണ് സമ്മാനിച്ചപ്പോൾ മുഴുമിക്കുന്നതിന് മുൻപേ നിർത്തിവെക്കേണ്ടി വന്നു ഈ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ.ലോക്ക് ഡൗണിന് ഇളവ് വരുന്നതോടെ ബാക്കി പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ള സംഘം. ജാതി മത രാഷ്ട്രീയ ഭാഷാ ഭേദമില്ലാതെ എല്ലാവരും ഈ പദ്ധതിയുമായി സഹകരിച്ചിട്ടുണ്ട് എന്നത് ഖത്തർ എന്ന മണ്ണിന്റെ പ്രത്യേകയാണ്. സമീർ ഏറാമലയുടെ ഇൻകാസിന്റെ നിരവധി നന്മ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായിരിക്കും ഹൃദയപൂർവ്വം ദോഹ

30/01/2020

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന "ഗാന്ധി സ്‌മൃതി" നാളെ വൈകുന്നേരം 7 മണിക്ക് മദിനത് ഖലീഫയിലെ ബ്രിട്ടീഷ് സ്കൂൾ അങ്കണത്തിൽ വെച്ച്.

പങ്കെടുക്കുന്നവർ : കമാൽ പാഷ, ജോസഫ് വാഴക്കൻ, ജ്യോതി വിജയകുമാർ, ഖത്തറിലെ സാമൂഹ്യ, സാംസ്കാരിക, മത സംഘടനയിലെ പ്രമുഖ വ്യക്തിത്വങ്ങൾ.

പങ്കെടുക്കുക .......... വിജയിപ്പിക്കുക......

പ്രിയ സുഹൃത്തെ, ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മദിനത്ത് ഖലീഫയിലെ ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാഷ...
30/01/2020

പ്രിയ സുഹൃത്തെ,

ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മദിനത്ത് ഖലീഫയിലെ ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇൻകാസ് ഖത്തർ അതിവിപുലമായി ആചരിക്കുന്നു. മഹാത്മജി വിഭാവനം ചെയ്ത മതേതര ഇന്ത്യ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണു ഇന്ത്യൻ ജനത. ഭരണ ഘടനയുടെ മൗലികാവകാശങ്ങൾക്കു പോലും വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ മഹാത്മാവിന്റെ ജീവിത ദർശനങ്ങൾ ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനാൽ, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വിപുലമായ രീതിയിൽ "ഗാന്ധി സ്‌മൃതി" യിലൂടെ മഹാത്മാവിന്റെ ജീവിത ദർശനങ്ങൾ ചർച്ച ചെയ്യുന്നു.

ജസ്റ്റിസ് കമാൽ പാഷ, ജോസഫ് വാഴക്കൻ, ജ്യോതി വിജയകുമാർ തുടങ്ങി കേരളത്തിലെ പ്രഗഭമതികളായ വാഗ്മികൾ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ താങ്കളെയും, താങ്കളുടെ കുടുംബത്തെയും ബഹുമാന പുരസ്സരം ക്ഷണിക്കുന്നു.

സ്നേഹത്തോടെ,

സമീർ ഏറാമല,

പ്രസിഡണ്ട്
സെൻട്രൽ കമ്മിറ്റി,
ഇൻകാസ് ഖത്തർ

28/01/2020

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു പ്രാധാന്യമേറിയ ഈ കാലഘട്ടത്തിൽ മഹാത്മാവിന്റെ രക്തസാക്ഷിത്വ ദിനം ഇൻകാസ് ഖത്തർ ആചരിക്കുന്നു. മഹാത്മാവിന്റെ ചിന്തയിലുണ്ടായിരുന്ന മഹത്തായ ഇന്ത്യ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ ആണ് ഇന്ത്യൻ ജനത. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പോലും വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ മഹാത്മാവിന്റെ ജീവിത ദർശനങ്ങൾ ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വിപുലമായ രീതിയിൽ "ഗാന്ധി സ്‌മൃതി" യിലൂടെ മഹാത്മാവിന്റെ ജീവിത ദർശനങ്ങൾ ചർച്ച ചെയ്യുന്നു.

ജസ്റ്റിസ് കമാൽ പാഷ, ജോസഫ് വാഴക്കൻ, ജ്യോതി വിജയകുമാർ തുടങ്ങി കേരളത്തിലെ പ്രഗഭമതികളായ വാഗ്മികൾ സംസാരിക്കുന്നു.

Evening 7 PM, January 31, 2020 - Madinath Khalifa British School

പങ്കെടുക്കുക... വിജയിപ്പിക്കുക....

മെംബർഷിപ്പ് കാമ്പയിൻ - ഇൻകാസ് ഖത്തർലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-മതേതര കൂട്ടായ്മയുടെ ഭാഗമാകാൻ ഖത്തറിൽ ബന്ധപ്പെടുക..Cont...
20/01/2020

മെംബർഷിപ്പ് കാമ്പയിൻ - ഇൻകാസ് ഖത്തർ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-മതേതര കൂട്ടായ്മയുടെ ഭാഗമാകാൻ ഖത്തറിൽ ബന്ധപ്പെടുക..

Contact # 70677650 | 55822197

14/01/2020
20/11/2019

ഹൃദയപൂർവം ദോഹ - പ്രളയാനന്തര കേരളത്തെ ചേർത്ത് നിർത്താൻ ഒരുൽസവ രാവ്!

നൻമ നിറഞ്ഞ നാടിന്റെ ഹീറോ ....
നമ്മുടെ സ്വന്തം നൗഷാദ് ഇക്ക 🥰❤
റേഡിയോ മലയാളത്തിൽ

                 (PC: Sayed Mohamed)
20/11/2019



(PC: Sayed Mohamed)

19/11/2019

19/11/2019

അൻ്റക്യ ഹൃദയപൂർവം ദോഹ ബർസാനിൽ അരങ്ങേറിദോഹ: ഒ ഐ സി സി - ഇൻകാസ് ഖത്തർ ക്യൂബ് ഇവൻ്റ്സുമായി ചേർന്ന് സംഘടിപ്പിച്ച അൻ്റാക്യ ഹൃ...
17/11/2019

അൻ്റക്യ ഹൃദയപൂർവം ദോഹ ബർസാനിൽ അരങ്ങേറി

ദോഹ: ഒ ഐ സി സി - ഇൻകാസ് ഖത്തർ ക്യൂബ് ഇവൻ്റ്സുമായി ചേർന്ന് സംഘടിപ്പിച്ച അൻ്റാക്യ ഹൃദയപൂർവം ദോഹ വിജയകരമായി പര്യവസാനിച്ചു.
ഖത്തറിൻ്റെ കലാ-സംഗീത ചരിത്രത്തിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച കലാവിരുന്ന് ഹാളിൽ നിറഞ്ഞുകവിഞ്ഞ ആസ്വാദകർക്ക് മറക്കാനാവാത്ത വിരുന്നായിരുന്നു. കേരളത്തിലെയും, ഖത്തരിലെ മലയാളികളുടെയും ഇടയിൽ പ്രശസ്ഥരായ കലാകാരന്മാർ അണിനിരന്ന പ്രസ്തുത പരിപാടി സംഘാടക മികവ് കൊണ്ടും, ആസ്വാദന നിലവാരം കൊണ്ട് മികച്ചു നിന്നു.

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട ഹതഭാഗ്യരായ കവളപ്പാറയിലെ പാവപ്പെട്ട ചിലർക്ക് വീട് നിര്മിച്ചുകൊടുക്കുക എന്ന ഉദ്ധേശിച്ച് നടത്തിയ ഹൃദയപൂർവം ദോഹ ഉദ്ധേശിച്ച ലക്ഷ്യങ്ങൾ നേടുന്ന വിധത്തിലായിരുന്നു പരിപാടിയുടെ ഔദ്യോഗിക ചടങ്ങിൽ നടന്ന ചില പ്രഖ്യാപനങ്ങൾ.

പ്രശസ്ഥ തെന്നിന്ത്യൻ നടി നഗ്മയും, മലയാളത്തിലെ യുവനിരയിലെ പ്രശസ്ഥനായ കൈലാഷും, സ്വഭാവ നടൻ പദ്മരാജ് രതീഷും പ്രളയാനന്തര കേരളത്തിൽ നന്മയുടെ പ്രതീകമായ നൗഷാദ് ബോഡ് വെയും അതിഥികളായി പങ്കെടുത്തു. പ്രൗഢഗംഭീരമായ സദസ്സിനു മുമ്പിൽ നടന്ന ഒഫീഷ്യൽ പരിപാടിയിൽ വെച്ച് മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൗഷാദ് ബ്രോഡ് വെ നഗ്മയിൽ നിന്ന് ഏറ്റുവാങി. സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല നേതൃത്വം നൽകിയ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹമ്മദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഖത്തറിലെ സാമൂഹ്യ, സാംസ്കാരിക, വ്യാപാര മേഖലയിലെ പ്രശസ്ഥരായ ആൻ്റക്യ തുർകിഷ് റസ്റ്റോറൻ്റ് സി ഇ ഒ രാജേഷ് ഗോപിനാഥ്, ഡൊറെമിഫ സെന്റർ ഫോർ മ്യൂസിക്കിക്ക് സി ഇ ഒ ടിനിൽ, ജിംസ് സി ഇ ഒ മഹറൂഫ്, സൗദി ഹൈപർ മാർക്കറ്റ് സി ഇ ഒ മുസ്ഥഫ സാഹിബ്, എം എസ് ബുഖാരി, ഡിസേർട്ട് ലൈൻ എം ഡി അരുൺ, ചരിഷ്മ ഗ്രൂപ്പ് മേധാവി ഇബ്രാഹിം കുട്ടി മുനീർ, ടി ടി ഇസ്മയിൽ, സോളി വർഗീസ്, ഹമീദ് ഡാവിട എന്നിവരെ ചടങ്ങിൽ
ആദരിച്ചു. ചടങ്ങിൽ നടത്തിയ പ്രസ്താവനനയ്ക്കിടെ , ഇൻകാസ് കവളപ്പാറയിൽ നടത്തുന്ന പുനരാധിവസപ്രവർത്തനത്തിൽ താനും പങ്കാളിയാവുമെന്നും ഒരു വീട് നിർമിക്കാനുള്ള തുക തന്റെ വക നൽകുമെന്നും എം എസ് ബുഖാരിയും പ്രസ്താവിച്ചു.

സയനോര ഫിലിപ്പ്, ഫ്രാങ്കോ, നിത്യ മാമ്മൻ, വിത് രാഗ്, സജില സലീം, റിയാസ് കരിയാട്, സിദ്ധാർഥ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്നു ആസ്വാദകരമായിരുന്നു.

കോമഡി സ്കിറ്റുകളിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ശൂരനാട് നെൽസൻ, കൊല്ലം സുധി, രശ്മി അനിൽ, പോൾസൻ, ഭാസി എന്നിവർ ഒരുക്കുന്ന ഹാസ്യ പ്രകടനങ്ങൾ മെഗാ ഷോയുടെ ആകർഷകമായി.

പ്രളയക്കെടുതി പ്രമേയമാക്കി പ്രവാസി ചിത്രകാരിൽ ശ്രദ്ധേയനായ ഷിഹാർ ഹംസ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും വേദിയുടെ സ്വീകരണമുറിയിൽ നടന്നു. വില്പനയിലൂടെ ലഭിച്ച പണം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈമാറാൻ ഷിഹാർ ഹംസ തയ്യാറായി.

ഹൃദയപൂർവം ദോഹയിൽ നിന്നുള്ള ചില നിമിഷങ്ങൾ പ്രിയ സയ്യിദ് മുഹമ്മദിൻ്റെ (Sayed Mohamed) ക്യാമറക്കണ്ണിലൂടെ
17/11/2019

ഹൃദയപൂർവം ദോഹയിൽ നിന്നുള്ള ചില നിമിഷങ്ങൾ പ്രിയ സയ്യിദ് മുഹമ്മദിൻ്റെ (Sayed Mohamed) ക്യാമറക്കണ്ണിലൂടെ

ANTAKYA ഹൃദയ പൂർവം ദോഹ യ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ.
15/11/2019

ANTAKYA ഹൃദയ പൂർവം ദോഹ യ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ.

മലയാളത്തിലെ പ്രിയ നടൻ പത്മരാജ് രതീഷും ഹൃദയപൂർവം ദോഹ ടീമിൻ്റെ ഭാഗമായി ഖത്തറിൽ എത്തിച്ചേർന്നു.ഇനി ഏതാനും മണിക്കൂറുകൾFor Ti...
15/11/2019

മലയാളത്തിലെ പ്രിയ നടൻ പത്മരാജ് രതീഷും ഹൃദയപൂർവം ദോഹ ടീമിൻ്റെ ഭാഗമായി ഖത്തറിൽ എത്തിച്ചേർന്നു.

ഇനി ഏതാനും മണിക്കൂറുകൾ

For Tickets :
Contact : 📱 Hashim Alappuzha +974 3370 1970 | Nihas Kodiyeri +974 7044 4765 or http://tiny.cc/hridayapoorvamdoha

Also,

SASYA PURE VEG Restaurant, Asian Town
KANNUR THATTUKADA, Thummamma
CHAYAKKADA, Matar Qadeem
ZAITOON, Old Ganim
Zaitoon, Salwa Road
CHAYAKKADA, Bin Mahamood
MRA, Markhia
Brooks Cafe, Mathar Qadeem

മലയാളത്തിലെ പ്രിയ നടൻ പത്മരാജ് രതീഷും ഹൃദയപൂർവം ദോഹ ടീമിൻ്റെ ഭാഗമായി ഖത്തറിൽ എത്തിച്ചേർന്നു.

ഹൃദയപൂർവം ദോഹ പ്രോഗ്രാം വൈസ് ചെയർമാൻ ഫ്രെഡിയുടെ നേതൃത്വത്തിൽ ഹമദ് ഇൻ്റർ നാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു

ഇനി ഏതാനും മണിക്കൂറുകൾ

For Tickets :
Contact : 📱 Hashim Alappuzha +974 3370 1970 | Nihas Kodiyeri +974 7044 4765 or http://tiny.cc/hridayapoorvamdoha

Also,

SASYA PURE VEG Restaurant, Asian Town
KANNUR THATTUKADA, Thummamma
CHAYAKKADA, Matar Qadeem
ZAITOON, Old Ganim
Zaitoon, Salwa Road
CHAYAKKADA, Bin Mahamood
MRA, Markhia
Brooks Cafe, Mathar Qadeem

തെന്നിന്ത്യൻ താര റാണി നഗ്മ "ANTAKYA ഹൃദയപൂർവം ദോഹ" പരിപാടിയുടെ പങ്കെടുക്കാൻ ദോഹയിൽ ഇറങ്ങി.പ്രിയ താരത്തിനു ഹൃദയപൂർവം ദോഹയ...
15/11/2019

തെന്നിന്ത്യൻ താര റാണി നഗ്മ "ANTAKYA ഹൃദയപൂർവം ദോഹ" പരിപാടിയുടെ പങ്കെടുക്കാൻ ദോഹയിൽ ഇറങ്ങി.

പ്രിയ താരത്തിനു ഹൃദയപൂർവം ദോഹയുടെ സ്വാഗതം.

ഇനി ഏതാനും മണിക്കൂറുകൾ......

ബർസാൻ യൂത്ത് സെൻ്ററിൽ വൈകുന്നേരം 6 മണിക്ക് നമുക്ക് ആഘോഷിക്കാം.

തെന്നിന്ത്യൻ താര റാണി നഗ്മ "ANTAKYA ഹൃദയപൂർവം ദോഹ" പരിപാടിയുടെ പങ്കെടുക്കാൻ ദോഹയിൽ ഇറങ്ങി.

പ്രിയ താരത്തിനു ഹൃദയപൂർവം ദോഹയുടെ സ്വാഗതം.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമലയുടെ നേതൃത്വത്തിൽ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി.

ഇനി ഏതാനും മണിക്കൂറുകൾ......

ബർസാൻ യൂത്ത് സെൻ്ററിൽ വൈകുന്നേരം 6 മണിക്ക് നമുക്ക് ആഘോഷിക്കാം.

For Tickets :
Contact : 📱 Hashim Alappuzha +974 3370 1970 | Nihas Kodiyeri +974 7044 4765 or http://tiny.cc/hridayapoorvamdoha

Also,

SASYA PURE VEG Restaurant, Asian Town
KANNUR THATTUKADA, Thummamma
CHAYAKKADA, Matar Qadeem
ZAITOON, Old Ganim
Zaitoon, Salwa Road
CHAYAKKADA, Bin Mahamood
MRA, Markhia
Brooks Cafe, Mathar Qadeem

"ANTAKYA ഹൃദയപൂർവം ദോഹ" - പ്രളയാനന്തര കേരളത്തെ ചേർത്ത് പിടിക്കാൻ ഒരുൽസവ രാവ്
14/11/2019

"ANTAKYA ഹൃദയപൂർവം ദോഹ" - പ്രളയാനന്തര കേരളത്തെ ചേർത്ത് പിടിക്കാൻ ഒരുൽസവ രാവ്




അൻ്റാക്യ ഹൃദയപൂർവം ദോഹയിൽ പങ്കെടുക്കാമെന്നേറ്റിരുന്ന തെന്നിന്ത്യൻ സൂപ്പർ താരം ഖുഷ്ബുവിൻ്റെ മകൾ അസുഖ ബാധിതയായി ആശുപത്രിയാ...
14/11/2019

അൻ്റാക്യ ഹൃദയപൂർവം ദോഹയിൽ പങ്കെടുക്കാമെന്നേറ്റിരുന്ന തെന്നിന്ത്യൻ സൂപ്പർ താരം ഖുഷ്ബുവിൻ്റെ മകൾ അസുഖ ബാധിതയായി ആശുപത്രിയായതിൻ്റെ ഭാഗമായി നമ്മുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിരിക്കുന്നു. ആ മകളുടെ അസുഖം പെട്ടെന്ന് ഭേദമാകാൻ നമുക്ക് പ്രാർത്ഥിക്കാം.

ഖുഷ്ബുവിനു പകരമായി തെന്നിന്ത്യയിൽ മറ്റൊരു സൂപ്പർ താര റാണിയായ നഗ്മ പങ്കെടുക്കുന്നു. നഗ്മയെ നമുക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യാം.




അൻ്റാക്യ ഹൃദയപൂർവം ദോഹയിൽ പങ്കെടുക്കാമെന്നേറ്റിരുന്ന തെന്നിന്ത്യൻ സൂപ്പർ താരം ഖുഷ്ബുവിൻ്റെ മകൾ അസുഖ ബാധിതയായി ആശുപത്രിയായതിൻ്റെ ഭാഗമായി നമ്മുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിരിക്കുന്നു. ആ മകളുടെ അസുഖം പെട്ടെന്ന് ഭേദമാകാൻ നമുക്ക് പ്രാർത്ഥിക്കാം.

ഖുഷ്ബുവിനു പകരമായി തെന്നിന്ത്യയിൽ മറ്റൊരു സൂപ്പർ താര റാണിയായ നഗ്മ പങ്കെടുക്കുന്നു. നഗ്മയെ നമുക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യാം.




An unpleasant information to share...The daughter of Kushboo is in serious condition in an hospital and so the presence ...
14/11/2019

An unpleasant information to share...
The daughter of Kushboo is in serious condition in an hospital and so the presence of the star actress is doubtful. Let us pray for the baby for a speedy recovery. However, our show with the noble cause must continue. Super actress of south India Nagma will be joining ഹൃദയപൂർവം ദോഹ.

ഒരു അശുഭ വാർത്ത പങ്കുവെക്കുന്നു. ഹൃദയപൂർവം ദോഹയിൽ പങ്കെടുക്കേണ്ട താരം ഖുശ്ബുവിന്റെ മകൾ അത്യാസന്നനിലയിൽ ആശുപത്രിയിൽ ആണ്. ഇക്കാരണത്താൽ ഒരു പക്ഷെ ഖുശ്ബുവിന്റെ ദോഹയിലേക്കുള്ള വരവ് തന്നെ അനിശ്ചിതത്വത്തിലാണ്. നമുക്ക് പ്രാർത്ഥിക്കാം ആ മോൾക്ക് വേണ്ടി. എങ്കിലും ജീവകാരുണ്യം ലക്ഷ്യമാക്കി നാം സംഘടിപ്പിക്കുന്ന ഹൃദയപൂർവം ദോഹ നടക്കുക തന്നെ വേണം. അത് വീട് നഷ്ടപ്പെട്ട ഹതാശരായ പാവങ്ങൾക്ക് വേണ്ടിയുള്ളതാണ്. മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം നഗ്മ ഹൃദയപൂർവം ദോഹയുടെ മാറ്റു കൂട്ടാനെത്തുന്നു എന്ന സന്തോഷ വാർത്ത കൂടി പങ്കുവെക്കുന്നു

14/11/2019

- SHARE THE POSTER & WIN THE PRIZE FROM CLIKON"

Congratulation Winners!

ഒന്നാം സമ്മാനം : ഷാഹിദ് വി പി - 5541 points (https://www.facebook.com/shahid.kayakkody)
രണ്ടാം സമ്മാനം : വിപിൻ പി കെ മേപ്പയ്യൂർ - 5369 points (https://www.facebook.com/vipin.pk.925)
മൂന്നാം സമ്മാനം : ഷാഹിൻ മജീദ് : 3332 points (https://www.facebook.com/shahinmajeed2)
നാലാം സമ്മാനം : വിനീഷ് അമരാവതി - 1735 points (https://www.facebook.com/amaravathivineesh229)

മത്സരത്തിൽ പങ്കെടുത്തതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹൃദയപൂർവം ദോഹയുടെ പ്രചാരണത്തിൽ താങ്കളുടെ സംഭാവന വിലമതിക്കാത്തതാണ്.

സ്നേഹത്തോടെ,
പ്രചാരണ വിഭാഗം,
ഹൃദയപൂർവം ദോഹ

ANTAKYA ഹൃദയപൂർവം ദോഹ - പ്രളയനാന്തര  കേരളത്തെ ചേർത്ത് പിടിക്കാൻ ഒരുത്സവ രാവ് നൗഷാദ് ബ്രോഡ് വേ  ആദ്യമായി ഖത്തറിൽ. Welcome...
14/11/2019

ANTAKYA ഹൃദയപൂർവം ദോഹ - പ്രളയനാന്തര കേരളത്തെ ചേർത്ത് പിടിക്കാൻ ഒരുത്സവ രാവ്

നൗഷാദ് ബ്രോഡ് വേ ആദ്യമായി ഖത്തറിൽ.

Welcome Noushad Broadway!

ANTAKYA ഹൃദയപൂർവം ദോഹ - പ്രളയനാന്തര  കേരളത്തെ ചേർത്ത് പിടിക്കാൻ ഒരുത്സവ രാവ്
14/11/2019

ANTAKYA ഹൃദയപൂർവം ദോഹ - പ്രളയനാന്തര കേരളത്തെ ചേർത്ത് പിടിക്കാൻ ഒരുത്സവ രാവ്

Only a few hours ..... Come & Enjoy.... ANTAKYA ഹൃദയപൂർവം ദോഹ!
14/11/2019

Only a few hours ..... Come & Enjoy....

ANTAKYA ഹൃദയപൂർവം ദോഹ!

One more day to go....
14/11/2019

One more day to go....

Address


Website

Alerts

Be the first to know and let us send you an email when HridayaPoorvam Doha - ഹൃദയപൂർവം ദോഹ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share