11/10/2023
എന്റ പേര് ഷൈൻ. വയസ്സ് 32, ട്രാൻസ്മാൻ ആണ്, ഒരു പച്ച ആയ മനുഷ്യൻ ആണ്. വീട് മലപ്പുറം, ഞാൻ ഇപ്പോ മുംബൈ ആണ്. ഒരുപാട് കഷ്ടപ്പെട്ടു ഇവിടെ വരെ എത്തിപ്പെടാൻ. അവസാനം MNC കമ്പനിയിൽ HR ആയി ജോലി കിട്ടി. വിദ്യാഭ്യാസം, BA, കഴിഞ്ഞു, Tata ഇൻസ്റ്റിറ്റ്യൂട്ട് of സോഷ്യൽ സയൻസ് മുംബൈ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ കോഴ്സ് കഴിഞ്ഞു. MBA ചെയുന്നു.
ഞാൻ ഒരുപാട് നാളുകൾ ആയി വിവാഹം ആലോചിക്കുന്നു. ഒരു പെൺകുട്ടിയും എന്നെ വിവാഹം കഴിക്കാൻ തയ്യാറായി വരുന്നില്ല. അതിന്റ കാരണം ഒരു ട്രാൻസ്മാൻ ആയത്കൊണ്ടും, വീട്ടുകാർ ഇല്ലാത്തത് കൊണ്ടും.
ഞാൻ ഇവിടെ സെക്കുലർ മാട്രിമോണിയിൽ ഒരുപാട് പോസ്റ്റ് കണ്ടു, മതം, ജാതി നോക്കുന്നില്ല, ആരും പറഞ്ഞു കണ്ടില്ല Gender കാര്യം, Diversity കാണിക്കുമ്പോ Gender ഭാഗം ആണ്. നമ്മൾ മനുഷ്യർ തന്നെ ആണ് എല്ലാവരെയും പോലെ തന്നെ. ഞാനും എന്നെ പോലെ ഉള്ള പല കമ്മ്യൂണിറ്റി സുഹൃത്തുക്കളും പോസ്റ്റ് ഇട്ടിട്ട് ഒറ്റ പെൺകുട്ടി പോലും പ്രതികരിച്ചു കണ്ടില്ല, അത് ഞങ്ങളെ പോലെ ഉള്ള ആളുകൾക്ക് വല കുറവുകൾ ഉള്ളത് കൊണ്ട് ആണെങ്കിൽ, ഞാൻ ഒന്നു ചോദിച്ചോട്ടെ ആരാണ് എല്ലാം തികഞ്ഞ ഒരു വ്യക്തി?
അംഗീകരിക്കുന്നു എന്ന് എല്ലാരും പറയുന്നു, ഒരു സുഹൃത്ത് എന്നതിന് അപ്പുറം ആരും നമ്മളെ ലൈഫിൽ കൊണ്ട് വരാനോ ഞങ്ങൾ പോലെ ഉള്ളവർക്കു ഒറ്റപ്പെട്ടു ജീവിക്കുന്നവർക്കു ഒരു ജീവിതം തരാനോ തയ്യാർ ആവുന്നില്ല.
എനിക്ക് സ്വന്തം പറയാൻ ആരും ഇല്ലാത്ത ആളു ആണ്, സ്വന്തം വീട്ടുകാർ ജീവിച്ചു ഇരുന്നിട്ട് പോലും, അവർ അംഗീകരിക്കാത്ത കൊണ്ട്, ആരെങ്കിലും ഒരു ആളു കൂടെ വേണം എന്ന് ആഗ്രഹിക്കുന്നത് ഒറ്റപ്പെട്ടത് കൊണ്ട് മാത്രം ആണ്. ആർക്കു വേണ്ടി ജീവിക്കുന്നു എന്നതിനു ഒരു അർത്ഥം കിട്ടാത്തത്കൊണ്ട്.
ഒരുപാട് വേദനകൾ സഹിച്ച് ആണ് ഇവിടെ വരെ എത്തിയത., പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല, അനുഭവിച്ചാൽ മാത്രം അറിയൂ. എന്നെ പലരും വേണ്ട എന്ന് വെച്ചതിൻ്റെ കാര്യം അവരുടെ വീട്ടുകാർ സമ്മതിക്കില്ല എന്ന് ഉള്ളത് കൊണ്ടാണ്.
ഞാൻ ആഗ്രഹിക്കുന്നത് ആരും ഇല്ലാത്ത എനിക്ക് ഒരു കുടുബം ഒരു ഫാമിലി കിട്ടുമല്ലോ എന്ന് ആണ്. അത് ആർക്കും മനസിലാവുന്നില്ല, അത് തരാൻ ആരും തയ്യാറും അല്ല.
രോഗം ഉള്ളവർക്ക് ആരെങ്കിലും കൂടെ ഉണ്ടാവും എന്ന് വിചാരിക്കാം, നമുക്കൊക്കെ ആരാ ഉള്ളത്? നമ്മൾ തെറ്റു കൊണ്ടോ കുറ്റം കൊണ്ടോ ആയവർ അല്ല നമ്മൾ ഇങ്ങനെ, കഥയിലോട്ട് പോവുന്നില്ല.
എനിക്ക് പ്രത്യേകിച്ച് ഒരു സങ്കൽപ്പം ഇല്ല പെൺകുട്ടിയെ കുറിച്ച്. എന്നെ അംഗീകരിക്കണം, മനസിലാക്കണം, ഞാൻ ഓപ്പൺ മൈൻഡ് ആയ ആളു ആണ്, ഒരുപാട് സംസാരിക്കുന്ന ആളു ആണ്, ഫ്രീഡം ആഗ്രഹിക്കുന്ന ആളു ആണ്, Equality, Equity എന്നതിന് importance കൊടുക്കുന്ന ആള് ആണ്. ഞാൻ ജാതി മതം ഒന്നും നോക്കുന്നില്ല, വീട്ടുകാര് സമ്മതിക്കുന്നില്ലെങ്കിൽ എന്നെ പോലെ ഓർഫൻ ആയാലും സ്വീകരിക്കും.
നമ്മളെ മനസിലാക്കി കൂടെ life ലോങ്ങ് നിൽക്കുന്ന ആളെ ആണ് വേണ്ടത്. ആളുടെ വിദ്യാഭ്യാസം, ജോലി ഒന്നും പ്രശ്നം അല്ല. ഞാൻ മുംബൈ ആയത് കൊണ്ട് മുംബൈ നിക്കാൻ പറ്റുന്ന ആളു വേണം. പഠനം ജോലി ഇവിടെ നോക്കാം. ഇത് മാത്രം ഉള്ളൂ ആകെ ഡിമാൻഡ്.
യാചിക്കുക ഒന്നും അല്ല, പറ്റുമെങ്കിൽ ഞങ്ങളെ പോലെ ഉള്ളവരെ സ്വീകരിക്കുക, സ്നേഹിക്കാൻ മാത്രം അറിയൂ, വഞ്ചിക്കാൻ അറിയില്ല. കൂടെ നിന്നാൽ ജീവിത പങ്കാളി എന്നത് മാത്രം അല്ല നല്ല ഒരു സുഹൃത്ത് ആയിരിക്കും. ഒരുപാട് ഉയർച്ചകളിൽ എത്തണം എന്നു ഇനിയും ആഗ്രഹിക്കുന്നുണ്ട്. അതിനു ഒക്കെ ഫുൾ സപ്പോർട്ട് ആയി കൂടെ വേണം.. താല്പര്യം ഉണ്ടെങ്കിൽ എന്നെ ബന്ധപ്പെടാം. പറഞ്ഞതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.
എന്ന്
ഷൈൻ
For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y
For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)
More Photos available in YouTube Channel. Subscribe & Support our YouTube Channel:
Search on YouTube -