13/08/2024
താര കല്യാണിൻ്റെ ഒരു പ്രസംഗം കേട്ടു ... ഭർത്താവിൻ്റെ മരണശേഷമാണ് ഞാൻ ജീവിതം ആസ്വദിച്ചതെന്ന് ... അതിനോട് ചേർത്ത് അവർ പറഞ്ഞ ഒരു വാചകം പ്രത്യേകം ശ്രദ്ധിച്ചു . "ആരും തരാത്തതല്ല സ്വാതന്ത്ര്യം... അങ്ങനെയൊക്കെ ആയിപ്പോയതാണ്" എന്ന് ....
ഒരോ സ്ത്രീയും രണ്ടും മൂന്നും പ്രാവശ്യം എങ്കിലും കേൾക്കേണ്ട പ്രസംഗം ആണ്...പുരുഷൻമാരും ....
എൻ്റെ എത്രയോ കൂട്ടുകാരികൾ എന്നേക്കാൾ നൂറു മടങ്ങ് കഴിവുള്ളവർ അവർക്കിഷ്ടപ്പെട്ടത് പഠിക്കാതെ .... ഇഷ്ടഭക്ഷണം കിഴക്കാതെ ... ഇഷ്ട വസ്ത്രം ധരിക്കാതെ .... യാത്രകൾ പോവാതെ വീട്ടിൽ ഇരിക്കുന്നുണ്ട് ... ജോലിക്ക് പോവുന്നവർ പോലും ... ഉത്തരവാദിത്വങ്ങളുടെ പേരിൽ .. യാന്ത്രികമായ ജീവിതം നയിക്കുന്നവരുണ്ട് .....
ഇതു വായിക്കുന്ന നിങ്ങളിൽ പലരും ഉണ്ടാവും അങ്ങനെ ..... എൻ്റെ ചോദ്യം ഇതാണ് എന്നിട്ടൊടുവിൽ നിങ്ങളെന്തു നേടും .....?'
ഒരു നല്ല വസ്ത്രം ധരിക്കുമ്പോ, ഒന്നൊരുങ്ങിയിറങ്ങുമ്പോ, നാലാൾക്കിടയിൽ നിന്നൊന്നു പൊട്ടിച്ചിരിക്കുമ്പോ ... പുരുഷൻമാരായ സുഹൃത്തുക്കളോടും ബന്ധുക്കളോടും അടുത്തിടപഴകുമ്പോ ഒരു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഇടുമ്പോ ..... ഇടം കണ്ണുകൊണ്ട് അടക്കി നിർത്തിയും ... ഒതുക്കത്തിൽ കുത്ത് വാക്കു പറഞ്ഞും ആൾക്കാർക്കിടയിലിട്ട് കളിയാക്കിയും ആനന്ദിക്കുന്ന ഭർത്താവുദ്യോഗധാരികളോട് രണ്ടു വാക്ക് .... നിങ്ങളുടെ ധാരണകളൊക്കെ തെറ്റാണ് ..... ഉള്ളിൻ്റെ ഉള്ളിൽ തെക്കേ പുറത്ത് ഒരു ചിത ഒരുക്കി വക്കുന്നുണ്ട് നിങ്ങളുടെ നല്ല പാതി നിങ്ങൾക്ക് വേണ്ടി തന്നെ... .....
ഒരോ ദിവസവും അവളുടെ സ്വപ്നങ്ങളെ നിങ്ങൾ ചവിട്ടിമെതിക്കുമ്പോൾ പച്ച ജീവനോടെ നിങ്ങളെ എരിക്കുന്നുണ്ട് അവൾ മനസ്സിൽ ....... കാരണം ....ഒന്ന് സ്വാതന്ത്ര്യമായി ശ്വാസം വിടാൻ അവളും ആഗ്രഹിക്കുന്നുണ്ട്... .......
കാലം മാറുന്നുണ്ട് വരും തലമുറക്ക് ഇത് അനുഭവിക്കേണ്ടി വരില്ല .... അവരതിന് നിന്നു കൊടുക്കില്ല ... ചുരുക്കം ചില കലിപ്പൻ്റെ 'കാന്താരികൾ ഒഴികെയുള്ള പുതു പെൺ തലമുറ .... സ്വാതന്ത്ര്യൻ്റെ അങ്ങേ അറ്റം തീണ്ടുന്നവരാണ് ..... അവരുടെ ഭക്ഷണത്തിലും ,വസ്ത്രത്തിലും .... ചിരിക്കും നടപ്പിലും അഭിപ്രായം പറയാൻ പോയാൽ . ...... " അയ്നിപ്പോ എന്താന്ന്" ഒരൊറ്റ ചോദ്യത്തിൽ അവൾക്ക് അത് അവിടെ നിർത്താൻ അറിയാം...
ആണായാലും ,പെണ്ണായാലും .. അവനവനു വേണ്ടിയും കൂടി ജീവിക്കുക ..
ജീവിക്കാൻ അനുവദിക്കുക ....
ആരെങ്കിലും കണ്ടാലോ എന്ന പേടി കാരണം ഈ പോസ്റ്റ് like ചെയ്യാനോ പോസ്റ്റിനോട് പൂർണ്ണമായും യോജിക്കുന്നുണ്ടെങ്കിലും കമെന്റ് എഴുതാനോ സാധിക്കാത്ത സ്ത്രീകളും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നത് മറ്റൊരു വസ്തുതയാണ്.😌😌
Kdpd