Lal Caterers

Lal Caterers Lal Caterers is a group of firm specially focusing Catering, Restaurants, Lodging, Juice and Snack Bar etc at very cheaper in the market.

Our well-qualified staff, having vast and wide range of experience, prepare and serve food items of any type and cuisine, most deliciously as per your various requirements and according to your wide range of tastes.

07/05/2019

മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത പ​ഞ്ചിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കി. പൊ​തു​ഭ​ര​ണ​വ​കു​പ്പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

സ്പാ​ര്‍​ക്ക് മു​ഖേ​ന ശ​മ്ബ​ളം ല​ഭി​ക്കു​ന്ന എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും നി​ര്‍​ബ​ന്ധ​മാ​ണ്.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും ആ​റ് മാ​സ​ത്തി​ന​ക​വും സി​വി​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലും മൂ​ന്ന് മാ​സ​ത്തി​ന​ക​വും പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​നൊ​പ്പം ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മു​ണ്ട്.

22/04/2019
18/04/2019

വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം വരുന്ന ഈസ്റ്റര്‍ ദിനം ക്രൈസ്തവര്‍ക്ക് ആഘോഷമാണ്. ഏറ്റവും മികച്ച ഭക്ഷണം ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ്. ഈസ്റ്റര്‍ ദിനത്തിലും തുടര്‍ന്നും ഇവ നിങ്ങളുടെ അടുക്കളയെ സമ്പന്നമാക്കട്ടെ.

എല്ലാവിഭവങ്ങളും എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് ഫോട്ടോകളുടെ അടിയിൽ വിവരിച്ചിരിക്കുന്നു.

Courtesy: രുചി Ruchi

14/04/2019

വിഷുക്കണി ഒരുക്കുന്നതെങ്ങനെ?

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല.

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്.
പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.
ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്. സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

05/04/2019

വിജയാശംസകൾ!
ജയിച്ചാൽ നിങ്ങൾ മൂന്നിലാരായാലും ഞങ്ങളുടെ സ്വന്തമാണ്. പത്തനംതിട്ടയുടെ നന്മക്ക് അഹോരാത്രം പ്രയത്നിക്കാൻ എല്ലാവിധ അനുഗ്രഹങ്ങളും മൂന്നുപേർക്കും നേരുന്നു. പത്തനംതിട്ടയിലെ സ്നേഹനിധിയായ ജനങ്ങൾക്കുവേണ്ടി അവരുടെ ശബ്ദമായ പത്തനംതിട്ട ലൈവ്!

01/04/2019

കിണർ വറ്റിക്കാൻ ഇറങ്ങുന്ന സമയമാണ്. ഇറങ്ങുന്നവർ ശ്രദ്ധിക്കുക.

ഓക്സിജന്റെ അളവ് ആഴം തോറും കുറഞ്ഞുകൊണ്ടേയിരിക്കും. ശ്വാസംമുട്ടൽ ഉണ്ടായിതിരികെ കയറാൻ ഒരുപക്ഷെ വിഷമമായേക്കാം.

ഇറങ്ങുന്നവരെ ശ്രദ്ധിക്കാൻ മുകളിൽ 2 പേരെങ്കിലും നിൽക്കണം. അരയിൽ കയറുകെട്ടി ഹുക്ക് ഇട്ടശേഷം അതിന്റെ ഒരറ്റം മുകളിലുള്ളവരുടെ കൈവശം ഉണ്ടായിരിക്കണം.

ഇറങ്ങുമ്പോൾ ചെറിയ ബുദ്ധിമുട്ടെങ്കിലും തോന്നിയാൽ തിരികെ കയറുക.

ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ ക്ഷീണാവസ്ഥയിൽ കിണറ്റിൽ ഇറങ്ങരുത്.

മദ്യപിച്ചശേഷം ഒരിക്കലും ഇറങ്ങാൻ ശ്രമിക്കരുത്.


Photo: Niju Narayanan

22/03/2019
18/03/2019

2 മാസത്തിനുള്ളിൽ തിരുവല്ലയിൽ നിന്ന് പെ‍ാലീസും എക്സൈസും പിടികൂടിയത് 10 കഞ്ചാവ് വിൽപനക്കാരെ.‌

കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ കഞ്ചാവ് വിൽപന നടത്തി വന്നവരാണ് പിടിയിലായത് ഇതിൽ സ്ത്രീകളും ഉൾപ്പെടും.

കഞ്ചാവ് വിൽപനയ്ക്കായി സ്കൂൾ കുട്ടികളെ തേടിയെത്തുന്ന സംഘം താലൂക്കിൽ വർധിച്ചു വരികയാണ്. ഇരവിപേരൂർ ജംക്‌ഷനു സമീപം ഇത്തരത്തിലുള്ള സംഘത്തെ പെ‍ാലീസ് പല തവണ അറസ്റ്റ് ചെയ്തിരുന്നു. 15 രൂപ മുതലുള്ള കഞ്ചാവ് പെ‍ാതികളാണ് ഇവരുടെ പക്കലുള്ളത്.

സ്കൂൾ കുട്ടികളെ വലയിലാക്കി ദിവസവും ആയിരക്കണക്കിന് രൂപ ലാഭമുണ്ടാക്കുന്നവരുമുണ്ട്. പുല്ലാടിനും ചെട്ടിമുക്കിനും ഇടയിൽ സ്കൂട്ടറിൽ എത്തുന്ന ദമ്പതികൾ റോ‍ഡരികിലിരുന്ന് കഞ്ചാവ് വിൽപന നടത്തുന്നതായി നാട്ടുകാർ പെ‍ലീസിന് പരാതി നൽകിയിരുന്നു. തിരുവല്ല നഗരത്തിലെ പല സ്കൂൾ ജംക്‌ഷനുകളും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമാണ്.

റെസിഡന്റ്സ് അസോസിയേഷൻ, അയൽക്കൂട്ടം, കുടുംബശ്രീകൾ എന്നിവയുടെ നേതൃത്വത്തിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് കഞ്ചാവ് വിൽപനക്കാർ ഉൾപ്പെടെയുള്ളവരെ തടയാൻ ശ്രമിക്കണം.

News Courtesy: Manorama
Design © Pathanamthitta LIVE

08/03/2019

ഇതാണ് നമ്മുടെ ഇന്ത്യ!
വനിതാദിനത്തിൽ Air India യുടെ 52 വിമാനങ്ങൾ പറത്തുന്നത് ഇന്ത്യൻ വനിതകൾ. പൈലറ്റ് ഉൾപ്പെടെ എല്ലാ ജീവനക്കാരും വനിതകൾ. 12 international & 40 domestic flights.
അതും ഇന്റർനാഷണൽ സർവീസ് എവിടേക്കാണെന്നു അറിയണ്ടേ? ദാ കാണു!

Delhi-Sydney, Mumbai-London, Delhi-Rome, Delhi-London, Mumbai-Delhi-Shanghai, Delhi-Paris, Mumbai-Newark, Mumbai-New York, Delhi-New York, Delhi-Washington, Delhi-Chicago, and Delhi-San Francisco.

28/02/2019

മറ്റുള്ളവരെ സഹായിക്കുന്നവർ എന്നെങ്കിലും അംഗീകരിക്കപ്പെടും. അത് തീർച്ച. പ്രിയപ്പെട്ട സഹോദരിക്ക് ആശംസകൾ! അതൊലൊരു ചെറിയ കാരണമാകാൻ​ ​ കഴിഞ്ഞതിൽ ഞങ്ങൾക്കും അതിയായ സന്തോഷം.

ECO-KNIT FILMS & VJ ENTERTAINMENTS
Producer: Unnikrishnan
Director: Jojan Joseph
Music Director: Anil
Film name: രാക്ഷസ രാവണൻ

25/02/2019

പ്രാര്ഥനാമോൾക്കായ് ഇന്നലെ രാവിലേ മുതൽ രാത്രി വരെ പാടീ ഒരു ലക്ഷത്തി അമ്പത്തി ഏഴായിരം രൂപ (157000) കൊടുക്കാൻ സാധിച്ചു. നന്ദി പ്രാര്ഥിച്ചവർക്ക്. സഹായിച്ചവർക്ക്. ഇനിയും എന്റെ ജന്മം പാടി മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് തന്നെ. ആരൊക്കെ എതിർത്താലും. കുറ്റങ്ങൾ പറഞ്ഞാലും. നിങ്ങളുടെ സപ്പോർട് മാത്രം പ്രതീക്ഷിക്കുന്നു. ദൈവാനുഗ്രഹവും.

ഗായിക പ്രിയ അച്ചു.

09/02/2019

അയിരൂർ പുതിയകാവ് ദേവിക്ഷേത്രം മകരഭരണി തിരുവുത്സവത്തോടനുബന്ധിച്ചു പുതിയകാവിലമ്മയുടെ തങ്കതിടമ്പേറ്റുവാൻ ഇത്തവണ പുത്തൻകുളം അർജ്ജുനൻ!
2019 Feb-12 വൈകിട്ട് 4:30 ന് പടിഞ്ഞാറേ നടയിൽനിന്നും സ്വീകരണം!

08/02/2019

ഇതൊരു കളിയിലെ ചിത്രങ്ങളാണ്. നമ്മളെ കളിക്കാരാക്കി, പ്രകൃതി റഫറിയായ ഒരു കളി.

ഫെബ്രുവരി 2018
150000 പേർക്കിരിക്കാവുന്ന ഓലമെടഞ്ഞ പന്തലുള്ള ചരിത്രപ്രസിദ്ധമായ നമ്മുടെ മാരാമൺ കൺവൻഷൻ പമ്പയുടെ വിരിമാറിൽ നടത്തപെടുന്നു.

ആഗസ്റ്റ് 2018
നാലുമാസങ്ങൾക്ക് ശേഷം അതേസ്ഥലത്ത് പ്രകൃതി ഒരുമ്പെട്ടിറങ്ങി പമ്പയെയും കരകളെയും മുക്കിപ്പിഴിഞ്ഞു ഒരുപാടു ബുദ്ധിമുട്ടിച്ച ഏഴുദിവസങ്ങളിലെ ഒരുചിത്രം.

പക്ഷെ ഈ കളിയിൽ ജയിച്ചത് നമ്മളായിരുന്നു. അത് അങ്ങനെയല്ലേ പാടുള്ളു!

Photo: Shiju Balan Kozhencherry

01/02/2019

പത്തനംതിട്ട വഴി ഞായറാഴ്ച്ചകളിൽ ഒരു കണ്ണൂർ ട്രിപ്പ് പോയാലോ? നമ്മുടെ KSRTC സൂപ്പർ ഡീലക്സിൽ?
വെറും 451 രൂപക്ക്.

ഫെബ്രുവരി 3, 10, 17, 24 എന്നീ ഞായറാഴ്ചകളിലും ഫെബ്രുവരി 8 വെള്ളിയാഴ്ചയും. തിരിച്ചു കണ്ണൂരിൽ നിന്നും ഫെബ്രുവരി 4, 11, 18, 25 എന്നീ തിങ്കളാഴ്ചകളിലും, ഫെബ്രുവരി 9 ശനിയാഴ്ചയും.

Time: 6:30 PM from

Route:

Online seat reservation: online.keralartc.com

ടിക്കറ്റ് ചാർജ്ജ്,
Pathanamthitta - Kannur 451 ₹
Pathanamthitta - Thalassery 421 ₹
Pathanamthitta - Vadakara 401 ₹
Pathanamthitta - Kozhikkod 351 ₹

02/01/2019

അവൻ സംഘിയുമല്ല, കമ്മിയുമല്ല, കൊങ്ങിയുമല്ല.
അവനെ ഞങ്ങൾ വിളിക്കുന്നത് വിശ്വാസിയെന്നാണ്.
അവൻ നിങ്ങളിലുമുണ്ട്!
ഞങ്ങളിലുമുണ്ട്!

31/12/2018

സ്നേഹത്തിന്റെ നിറകുടമായ സ്വന്തം പത്തനംതിട്ടക്കാർക്ക് ഹൃദയത്തിൽ നിന്നൊരു പുതുവത്സരാശംസകൾ!! Wishing you a Happy New Year with the hope that you will have many blessings in the year to come.

29/12/2018

ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ പത്തനംതിട്ടയുടെ അഭിമാനമായ ദേവിക ഉത്തമനു അഭിനന്ദനങ്ങൾ. തിരുവല്ല താലൂക്കിലെ പരുമല സ്വദേശിയാണ്.

18/12/2018
18/12/2018
11/12/2018

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ A Grade നേടിയ ഹിമ പി ദാസ്. നേതാജി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.

10/12/2018

SNDP യോഗം സൈബർസേന തിരുവല്ലായൂണിയൻ.
ശിവഗിരിതീർത്ഥാടന സന്ദേശയാത്ര.
പങ്കെടുക്കുക വിജയിപ്പിക്കുക!

09/12/2018

​എന്താണ് നിങ്ങളുടെ അഭിപ്രായം?
എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകും?
എന്തൊക്കെ ദോഷങ്ങൾ ഉണ്ടാകും?

05/12/2018
05/12/2018
02/12/2018
29/11/2018

Address

Alleppey
688001

Alerts

Be the first to know and let us send you an email when Lal Caterers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Caterers in Alleppey

Show All