Bahanan k Areeckal

Bahanan k Areeckal Managing Director of Scenario Ventures Pvt Ltd (Scenario Wedding Planner )

ഏവർക്കും കേരളപ്പിറവി ആശംസകൾ
01/11/2023

ഏവർക്കും കേരളപ്പിറവി ആശംസകൾ

Happy onam ....
29/08/2023

Happy onam ....

New member in the town 😎
05/08/2023

New member in the town 😎

04/08/2023
       👭
28/02/2023

👭

Random clicks 📷 .__
05/02/2023

Random clicks 📷 .__

Congratulations Leo...
16/11/2022

Congratulations Leo...

Scenario’s landmark event: Dear  and  Hearty congratulations and blessings for your married life. This is one of the pro...
04/11/2022

Scenario’s landmark event:
Dear and Hearty congratulations and blessings for your married life. This is one of the proudest events Scenario Wedding Planner conducted in its 15-year journey. We designed and implemented the best and most pleasing wedding event for you and your guests. It was truly a blissful experience for Scenario to ideate and manage your wedding event. Above all, we were able to treat and entertain many of the most revered people , in an elegant and classy way. All the very best, Visakh and Advaita!

പ്രതിപക്ഷം പറയുന്നു ജോ ജോസഫ് സഭയുടെ പ്രതിനിധിയാ...ഏത് സഭ???നിയമസഭ💪💪💪 #മാസ്_ക്ലാസ്_പിണറായി_വിജയൻ
12/05/2022

പ്രതിപക്ഷം പറയുന്നു ജോ ജോസഫ് സഭയുടെ പ്രതിനിധിയാ...
ഏത് സഭ???
നിയമസഭ💪💪💪

#മാസ്_ക്ലാസ്_പിണറായി_വിജയൻ

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് പി.രാജീവിന് അഭിവാദ്യങ്ങൾ❤
10/04/2022

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട
സഖാവ് പി.രാജീവിന് അഭിവാദ്യങ്ങൾ❤

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം അങ്കമാലിയിൽ
06/04/2022

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം അങ്കമാലിയിൽ

EMAK New office Beares
06/04/2022

EMAK New office Beares

10/11/2021

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്.

ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണിത്.

ഒരു വ്യക്തിയോടുള്ള വിദ്വേഷം മുന്‍നിര്‍ത്തിയുള്ള സംഘടിത നീക്കമായി അതിനെ ചുരുക്കി കാണുന്നത് ശരിയല്ല. അക്രമികളുടെ ഉള്ളിലുള്ള ഫാസിസ്റ്റു പ്രവണതയും അസഹിഷ്ണുതയുമാണ് പ്രകടമായിരിക്കുന്നത്. ജനാധിപത്യത്തിൻ്റെ കുപ്പായമണിഞ്ഞാണ് ചിലര്‍ ഈ ആക്രമണങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള അപരിഷ്കൃതരായ സാമൂഹ്യവിരുദ്ധരെ പടിക്കു പുറത്ത് നിർത്തിയ ചരിത്രമാണ് ഈ നാടിൻ്റേത്.

അതിനാൽ മനുഷ്യനെ ഭയപ്പാടില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടി സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവും. കർക്കശമായ നടപടികൾ സ്വീകരിക്കും. കേരളത്തിൻ്റെ ജനാധിപത്യമൂല്യങ്ങൾ തച്ചുടയ്ക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല.

Ernesto "Che" Guevara ,♥️ചെഗുവേരക്ക്   നേരെ M 2 കാർബൈൻ തോക്ക്  ചൂണ്ടുമ്പോൾ  ബൊളീവിയൻ സൈനികൻ  മരിയോ ടെറാന്‍റെ വിരലുകൾക്ക്...
09/10/2021

Ernesto "Che" Guevara ,♥️

ചെഗുവേരക്ക് നേരെ M 2 കാർബൈൻ തോക്ക് ചൂണ്ടുമ്പോൾ ബൊളീവിയൻ സൈനികൻ മരിയോ ടെറാന്‍റെ വിരലുകൾക്ക് പതിവില്ലാത്ത വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
മുന്നിൽ പുഞ്ചിരി തൂകി നിൾക്കുന്നത് ചില്ലറക്കാരനല്ല ,
തന്റെ ഗൺ പോയിന്റിന്റെ അങ്ങേ തലയ്ക്കൽ നിൾക്കുന്നത് സാക്ഷാൽ ചെഗുവേരയാണ്.
അമേരിക്കൻ സാമ്രാജ്യത്വം ഭയപ്പാടോടെയും, അതിലേറെ വെറുപ്പോടെയും കാണുന്ന സാക്ഷാൽ ചെ !.

ഒളിയുദ്ധത്തിൽ പങ്കെടുത്ത നിരവധി കമ്മ്യൂണിസ്റ്റ്കാരുടെ തല തകർത്ത പട്ടാളക്കാരനാണ് മരിയോ ടെറാൻ .
ലക്ഷ്യം പിഴക്കില്ലെന്ന് ഉറപ്പായിട്ടും ,കൈയ്യിൽ ഇരിക്കുന്ന ലൈറ്റ് വെയ്റ്റ് സെമി ഓട്ടോമാറ്റിക്ക് റൈഫിളിന് അന്ന് പതിവിലേറെ ഭാരം അനുഭവപ്പെട്ടു.
ഭിത്തിക്ക് സമീപം നിൽക്കുന്ന മനുഷ്യരൂപം ടെറാനെ നോക്കി അലറി:

''Coward, I know you are here to kill me shoot, coward, you are only going to kill a man … but not his ideas…"

മരിക്കാൻ തയ്യാറെടുത്ത് നിൾക്കുന്ന 'ചെ' യിൽ നിന്ന് ഉയർന്ന അലർച്ചയുടെ ഒപ്പം കാഞ്ചി വലിക്കലും ഒരുപോലെ സംഭവിച്ചു.

ആദ്യവെടി നെഞ്ചിൽ തന്നെ പതിച്ചു.
ഒന്നിന്ന് പിന്നാലെ ഒന്നായി ഒൻപത് ബുള്ളറ്റുകൾ
ശരീരം തുളച്ച് കടന്ന് പോയി . ശൈത്യം പൂണ്ട ആ കാലാവസ്ഥയിലും
ടെറാൻ വിയർത്തൊഴുകുന്നുണ്ടായിരുന്നു ,
തോക്കിൽ കുഴലിൽ നിന്ന് പുറത്തേക്ക് പോകുന്ന
വെടിമരുന്നിന്റെ ഗന്ധം മുറിയിൽ ആകെ നിറഞ്ഞു.

താഴെ തളം കെട്ടി കിടക്കുന്ന ചോരയിൽ ചവുട്ടി ടെറാൻ ഒരിക്കൽ കൂടി ചെഗുവേരയേ നോക്കി .
കണ്ണുകൾ തുറന്ന് തുറിച്ച് നോക്കുന്ന ചെഗുവേര. തന്‍റെ ലക്ഷ്യം പിഴച്ചുവോ ! കൊല്ലപ്പെട്ടിട്ടും എന്തെ തന്റെ ശത്രുവിന്റെ കണ്ണുകൾ അടഞ്ഞില്ല. മരണം ഉറപ്പക്കാൻ ഇടത് കാൽ കൊണ്ട് താഴെ കിടക്കുന്ന ശത്രു വിന്റെ വലത്തെ തോളിൽ ഒന്ന് ചവുട്ടി നോക്കി. ചലനമറ്റ് ചെഗുവേര .

പക്ഷെ തുറിച്ച് നോക്കുന്ന ആ കണ്ണുകൾ മരിയോ ടെറാനെ അസ്വസ്ഥനാക്കി .
വാതിലിന് അടുത്തേക്ക് തിരിഞ്ഞ് നടക്കുമ്പോഴും മരിയോ ടെറാൻ മനസിൽ ചിന്തകൾ ആർത്തിരമ്പി .

അടുത്ത മുറിയിൽ ചെഗുവേരയുടെ മരണവാർത്തക്കായി CIA ഏജന്റ് ഫെലിക്സ് റോഡിഗ്രസ് കാത്തിരിരിക്കുന്നുണ്ടായിരുന്നു. ചെഗുവേരയെ പിടികൂടിയത് മുതൽ ചോദ്യം ചെയ്തിരുന്നത് റോഡിഗ്രസ് ആയിരുന്നു. `Mission over' നേർത്ത ശബ്ദത്തിൽ മരിയോ ടെറാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു.

നിർവികാരത ആണ് റോഡിഗ്രസിന് തോന്നിയത് .ഒരു മണിക്കൂർ മുൻപായിരുന്നു ചെഗുവേരയുമായുള്ള റോഡിഗ്രസിന്റ അവസാന കൂടികാഴ്ച്ച . എന്താണ് അവസാന ആഗ്രഹമെന്ന് ചോദിച്ചപ്പോൾ സൈനികർ പിടിച്ച് വെച്ചിരിക്കുന്ന തന്റെ ചുരുട്ട് തിരികെ തരാൻ ആണ് ചെഗുവേര അവസാനമായി ആവശ്യപ്പെട്ടത് .
ബന്ധിച്ചിരിക്കുന്ന കൈകൾ അഴിച്ച് കൊടുക്കാൻ റോഡിഗ്രസ് സൈനികർക്ക് നിർദ്ദേശം നൽകി.

നേർത്തതെങ്കിലും ഉറച്ച ശബ്ദത്തിൽ ചെ പറഞ്ഞു:
"ഫിദലിനെ അറിയിക്കുക, അമേരിക്കക്ക് എതിരായ പോരാട്ടം തുടരണമെന്ന്, പുനർവിവാഹം കഴിച്ച് സന്തോഷമായി ജീവിക്കു എന്ന് ഞാൻ പറഞ്ഞതായി എൻ്റെ ഭാര്യയെ അറിയിക്കുക"

എണീറ്റ് നിന്ന ചെഗുവേര മെല്ലേ റോഡിഗ്രസിന്റെ കരം ഗ്രഹിച്ചു. വിപ്ലവത്തിന്റെ തീക്ഷ്ണത കൊണ്ട് സ്വയം നീറി നിൽക്കുന്ന ചെ യുടെ കൈകൾ ഷെയ്ക്ക് ഹാൻഡ് ചെയ്യുമ്പോൾ റോഡിഗ്രസ് അസ്വസ്ഥനായി. മരണ മുറിയിലേക്ക് പോകും മുൻപ് മുറിയിൽ കൂടി നിന്ന സൈനിക കമാൻഡറൻമാരെ നോക്കി ചെഗുവേര ഒരിക്കൽ കൂടി ചിരിച്ചു.

ലോകത്തെ പ്രശസ്തരായ ഫോട്ടോഗ്രാഫറൻമാർ ഒപ്പിയെടുക്കാൻ വെമ്പൽ കൊണ്ട അതേ ചിരി. ....

ബാറ്റിസ്റ്റയുടെ ഭരണത്തെ തൂത്തെറിഞ്ഞ് ക്യൂബൻ തെരുവിലൂടെ വീരനായകനായി വന്ന നിമിഷം ചുണ്ടിൽ തത്തിക്കളിച്ച അതേ ചിരി ....

ലോകനേതാക്കൾക്ക് ഒപ്പം ഫോട്ടോക്ക്‌ പോസ് ചെയ്തപ്പോൾ ചുണ്ടിൽ വിരിഞ്ഞ അതേ ചിരി ...

പട്ടാള ബാരക്കിലെ ട്രാൻസിസ്റ്ററിൽ നിന്ന് അപ്പോൾ സന്ദേശം വരുന്നുണ്ടായിരുന്നു ഏണസ്റ്റോ ചെ ഗുവേരെ കൊല്ലപ്പെട്ടു എന്ന് ..!!
============================
ചെഗുവേര ആരെന്നും എന്തെന്നും മനസിലാക്കണമെങ്കില്‍ AN രാധാകൃഷ്ണന്‍മാർ ഇനിയും ഒരുപാട് ജന്‍മങ്ങള്‍ ജനിക്കേണ്ടിയിരിക്കുന്നു.
ആദ്യം പുഴുവായും, പഴുതാരയായും, പിന്നെ നായായും, നരിയായും, മോഡിയായും, സവർക്കറായും, കഴുതയായും....പിന്നെ നരനായും.

23/09/2021

തിരിച്ചുപിടിച്ച് കേരളം
പുത്തനുണര്‍വ്വില്‍ ടൂറിസം മേഖല

കേരളത്തിന് കുതിപ്പേകുകയാണ് കോവിഡാനന്തര ടൂറിസം. ആഭ്യന്തര ടൂറിസ്റ്റുകളും മറ്റ് സംസ്ഥാനങ്ങളിലെ സഞ്ചാരികളും കേരളത്തിന്‍റെ വിവിധ മേഖലകളെ തേടിയെത്തുകയാണ്. ഇന്ന് പുലര്‍ച്ചെ 1200 യാത്രികരെയും വഹിച്ച് കോര്‍ഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിലെത്തി.

മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കോര്‍ഡേലിയ ക്രൂയിസസിന്‍റെ എം.വി. എംപ്രസ് കപ്പല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികളുമായാണ് കൊച്ചിയില്‍ എത്തിയത്. യാത്രക്കാരില്‍ വാക്സിനേഷന്‍ സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരുമായി 400 പേരാണ് കൊച്ചിയില്‍ ഇറങ്ങിയത്. കൊച്ചിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂറിസം വകുപ്പ് ഇവരെ സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വകുപ്പിൻ്റെ ലിസ്റ്റിലുള്ള ഓട്ടോ/ടാക്സിയാണ് ഉപയോഗിച്ചത്. 'ഐ ആം വാക്സിനേറ്റഡ്' എന്ന ടാഗുമായാണ് ഓട്ടോ/ടാക്സി തൊഴിലാളികള്‍ സഞ്ചാരികളുമായി കൊച്ചി കറങ്ങിയത്.

കോവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, പോര്‍ട്ട് ട്രസ്റ്റ് എന്നിവര്‍ ചേര്‍ന്ന് സ്വീകരണവും ഒരുക്കിയിരുന്നു. വേലകളി, താലപ്പൊലി, ചെണ്ടമേളം എന്നിവയെല്ലാം സ്വീകരണത്തിലുണ്ടായി. സഞ്ചാരികള്‍ക്കായി ടൂറിസം ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ടൂറിസത്തിന്‍റെ ഒരു കൗണ്ടറും യാത്രാസൗകര്യത്തിന് ഓട്ടോ ടാക്സി പ്രീപെയ്ഡ് കൗണ്ടറും ടെര്‍മിനലില്‍ ഒരുക്കി.

കേരളത്തിലേക്ക് ആദ്യമായിട്ടാണ് ഒരു ഡൊമസ്റ്റിക് ക്രൂസ് ഷിപ്പ് എത്തുന്നത്. മാത്രമല്ല, കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച ക്രൂസ് ഷിപ്പിന് മാത്രമായുള്ള ടെര്‍മിനലില്‍ ആദ്യമായെത്തിയതും ഈ സഞ്ചാരികളാണ്. എല്ലാ മാസവും ആഡംബര കപ്പലുകളുടെ രണ്ട് സന്ദര്‍ശനങ്ങള്‍ ഇവിടെ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത് കേരളാ ടൂറിസത്തിന് വലിയ കുതിപ്പേകും.

പ്രതിസന്ധിയുടെ കാലത്ത് കേരളത്തിന് ഉണര്‍വ്വുമായെത്തിയ സഞ്ചാരികളെ മികച്ച നിലയില്‍ സ്വീകരിച്ച ടൂറിസം വകുപ്പിന്റെ എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥരെയും പോര്‍ട്ട് ട്രസ്റ്റിനെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പ്രത്യേകം അഭിനന്ദിക്കുന്നു.





സഖാവ് അഴീക്കോടൻ രക്തസാക്ഷിത്വത്തിന് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു
23/09/2021

സഖാവ് അഴീക്കോടൻ രക്തസാക്ഷിത്വത്തിന് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു

Address

Market Road Athani
Alwaye
683585

Alerts

Be the first to know and let us send you an email when Bahanan k Areeckal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bahanan k Areeckal:

Videos

Share

Nearby event planning services

  • OZONE

    OZONE

    Near ST: ANTONY`S SHRINE , CHETTIKKADU, N. PARAVUR, Kochi