SNEF Sree Narayana Employees Forum Karthikappally Union

SNEF Sree Narayana Employees Forum Karthikappally Union Sree Narayana Employees Forum is a part of SNDP Yogam formed for the purpose of developing a culture

24/07/2022
*ധന്യാത്മന്‍ സാദര നമസ്ക്കാരം,*🙏                                                                                         ...
22/07/2022

*ധന്യാത്മന്‍ സാദര നമസ്ക്കാരം,*🙏
*വിദ്യകൊണ്ട് പ്രബുദ്ധരാകുക സംഘടിച്ചു ശക്തരാകുക എന്ന ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ മഹത്തായ സന്ദേശത്തെ ശിരസാവഹിച്ചുകൊണ്ട്* നമ്മുടെ കുട്ടികളുടെ മുന്നോട്ടുള്ള വിദ്യാഭ്യാസത്തിനു ശരിയായ മാർഗം അവർക്കു തെളിയിച്ചു കൊടുക്കുകയും അതുവഴി മഹത്തായ ഒരു യുവതലമുറയെ വാർത്തെടുക്കുകയും *സിവിൽ സർവീസ് അടക്കമുള്ള മേഖലകളിൽ വിജയിക്കുവാന്‍ അവരെ പ്രാപ്തരാകുകയും ചെയ്യുക എന്നലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗത്തിന്‍റെ പോഷകസംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറം കാർത്തികപ്പള്ളി യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന 2022 ജൂലൈ 24 ആം തീയതി ഞായറാഴ്ച രാവിലെ 9.00 മണി മുതൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വെച്ച് കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് നടത്തുന്നു.*

*ശേഷിയുള്ളവര്‍ ശേഷിക്കും*
വര്‍ഷങ്ങള്‍ക്കു മുമ്പ് ചാള്‍സ് ഡാര്‍വിന്‍ ആവിഷ്‌കരിച്ച *'ശേഷിയുള്ളവര്‍ ശേഷിക്കും'* എന്ന സത്യം ഇന്ന് ഏറ്റവും പ്രാബല്യത്തിലുള്ളത് തൊഴില്‍ രംഗത്താണ്.

ഒരേ തൊഴിലിനായി സമര്‍ത്ഥര്‍ മത്സരിക്കുമ്പോള്‍ മത്സരം കടുത്തതായിരിക്കുമല്ലോ? ഈ മത്സരത്തില്‍ സാധാരണക്കാര്‍ പിന്തള്ളപ്പെടും.

ആഗോളതലത്തില്‍ വസ്തുനിഷ്ഠമായി വേര്‍തിരിച്ചെടുത്ത *1,50,000ത്തില്‍പരം ജോലികളുണ്ട്. ഇതില്‍ വളരെ പ്രചാരമുള്ളവ എന്ന് വിശേഷിപ്പിക്കുന്നവ നൂറില്‍ താഴെയേ വരൂ.* ഉപരിപഠനത്തിന് ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയെന്നാല്‍ ഒരര്‍ത്ഥത്തില്‍ ജോലി തെരഞ്ഞെടുക്കുക തന്നെയാണ്.

അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു.
അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം എന്നത് വളരെ പ്രധാനമാണ്.

പഠിക്കാന്‍ ഒരുങ്ങുമ്പോള്‍ മാത്രമല്ല, പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴും ഉത്തമ തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന മേഖല ഏതാണെന്നു മനസ്സിലാക്കി തെരഞ്ഞെടുക്കുന്നതിലാണ് മികവ്.

വിദ്യാര്‍ത്ഥി ജീവിതത്തിലെ വഴിത്തിരിവെന്ന് വിശേഷിപ്പിക്കുന്ന പ്‌ളസ് ടു എന്ന കടമ്പ കഴിഞ്ഞു. ഇനി ഉപരി പഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാണ്.

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും.
വിജയമാണ് പ്രധാനം. മികച്ച ഗ്രേഡ് മികച്ച മുന്നേറ്റത്തിന് കാരണമാകുമെന്നു മാത്രം.
ഏതു തരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്.

നമുക്ക് ഒരു ലക്ഷ്യം വേണം. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം കണ്ടൈത്തുകയാണ് യുക്തി. നാം *”ആരാകണം? എന്താകണം?”* എന്നു നിര്‍ണയിച്ച് അതിനനുസരിച്ചുള്ള കോഴ്‌സുകളാവണം തെരഞ്ഞെടുക്കേണ്ടതെന്നര്‍ത്ഥം.

ഇവിടെയാണ്‌ കരിയര്‍ ഗൈഡന്‍സിന്‍റെ പ്രാധാന്യം... *പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും യൂണിവേഴ്സിറ്റി റിസോഴ്സ് പേഴ്സണും ചേർത്തല എസ്.എൻ കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. ബി. സുധീര്‍ നയിക്കുന്ന കരിയർ ഗൈഡൻസ് & മോട്ടിവേഷൻ* ക്ലാസ്സില്‍ പങ്കെടുക്കുന്നത്തിലൂടെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകളെ കുറിച്ചറിയുകയും അതിനനുസൃതമായി അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നതിലൂടെ ശോഭനമായ ജീവിതപാത കെട്ടിപ്പടുക്കുന്നതിനുളള ഒരു സുവർണാവസരമാണ് ലഭിക്കുന്നത്.

ഉദ്യോഗാർത്ഥികൾക്കും 10,+2, ഡിഗ്രി. പി.ജി ചെയ്യുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണ്.

*ഈ അവസരം പരമാവധി പ്രയോജനപെടുത്തുന്നതിലേക്കായി 2022 ജൂലൈ 24 ആം തീയതി നടത്തുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം ഒരു വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഗുരുദേവനാമത്തിൽ അഭ്യർത്ഥിക്കുന്നു.*

യൂണിയന്‍ സമിതിക്ക് വേണ്ടി,

ബി. ആനന്ദരാജ്
പ്രസിഡന്‍റ്
9747206970

വിനോദ്.ജി
സെക്രട്ടറി
9947085299

*കരിയര്‍ ഗൈഡന്‍സ് & മോട്ടിവേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 23-07-2022 ന് വൈകുന്നേരം 05.00 മണിക്ക് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.*

*ഈ ലിങ്കിലൂടെ വാട്സ് ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക*

*പ്രൈമറി രജിസ്ട്രേഷനുവേണ്ടി യുള്ള ഗ്രൂപ്പാണിത്..... ഇതിൽ ജോയിൻ ചെയ്യുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ ക്ലാസിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഈ Group ൽ പോസ്റ്റ് ചെയ്യണം.*

*Format*
*പേര്*
*മേൽവിലാസം*
*ശാഖാ നം.*
*വയസ്*
*വിദ്യഭ്യാസ യോഗ്യത / പഠിക്കുന്ന ക്ലാസ്*
*മൊബ: നം.*

*മറ്റു പോസ്റ്റുകൾ പാടില്ല*

*ഗ്രൂപ്പ് ലിങ്ക്*

https://chat.whatsapp.com/FLrMEhjoqH31VoTOYQR182

*കൂടുതല്‍ വിവരങ്ങള്‍ക്ക് :* 8848091472. 9497245858, 9747206970, 9947085299

*22-07-2022*
*ഹരിപ്പാട്*

13/07/2022
ധന്യാത്മന്‍ സാദര നമസ്ക്കാരം,🙏വിദ്യകൊണ്ട് പ്രബുദ്ധരാകുക  സംഘടിച്ചു   ശക്തരാകുക എന്ന ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ മഹത...
13/07/2022

ധന്യാത്മന്‍ സാദര നമസ്ക്കാരം,🙏

വിദ്യകൊണ്ട് പ്രബുദ്ധരാകുക സംഘടിച്ചു ശക്തരാകുക എന്ന ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ മഹത്തായ സന്ദേശത്തെ ശിരസാവഹിച്ചുകൊണ്ട് നമ്മുടെ കുട്ടികളുടെ മുന്നോട്ടുള്ള വിദ്യാഭ്യാസത്തിനു ശരിയായ മാർഗം അവർക്കു തെളിയിച്ചു കൊടുക്കുകയും അതുവഴി മഹത്തായ ഒരു യുവതലമുറയെ വാർത്തെടുക്കുകയും സിവിൽ സർവീസ് അടക്കമുള്ള മേഖലകളിൽ വിജയിക്കുവാന്‍ അവരെ പ്രാപ്തരാകുകയും ചെയ്യുക എന്നതാണ് എസ്.എൻ.ഡി.പി യോഗത്തിന്‍റെ പോഷകസംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതിയുടെ മഹത്തായ ഉദ്ദേശ ലക്ഷ്യം. ഇതിനായി കേന്ദ്ര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട് ശ്രീനാരായണ എംപ്ലോയീസ് ഫോറം കാർത്തികപ്പള്ളി യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന 2022 ജൂലൈ 24 ആം തീയതി ഞായറാഴ്ച രാവിലെ 9.00 മണി മുതൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വെച്ച് കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് നടത്തുന്നു.

പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും യൂണിവേഴ്സിറ്റി റിസോഴ്സ് പേഴ്സണും ചേർത്തല എസ്.എൻ കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. ബി. സുധീര്‍ നയിക്കുന്ന കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ്സില്‍ പങ്കെടുക്കുന്നത്തിലൂടെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകളെ കുറിച്ചറിയുകയും അതിനനുസൃതമായി അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നതിലൂടെ ശോഭനമായ ജീവിതപാത കെട്ടിപ്പടുക്കുന്നതിനുളള ഒരു സുവർണാവസരമാണ് ലഭിക്കുന്നത്.

ഉദ്യോഗാർത്ഥികൾക്കും 10,+2, ഡിഗ്രി. പി.ജി ചെയ്യുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണ്.

ഈ അവസരം പരമാവധി പ്രയോജനപെടുത്തുന്നതിലേക്കായി 2022 ജൂലൈ 24 ആം തീയതി നടത്തുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം ഒരു വൻ വിജയമാക്കി തീർക്കുവാൻ കഴിയുന്നത്ര കുട്ടികളെ യൂണിയൻ ഓഡിറ്റോറിയത്തിൽ എത്തിക്കുവാന്‍ കാർത്തികപ്പള്ളി SNDP യൂണിയനിലെ മുഴുവൻ ശാഖായോഗങ്ങളിലെയും ഭാരവാഹികളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഗുരുദേവനാമത്തിൽ അഭ്യർത്ഥിക്കുന്നു.

യൂണിയന്‍ സമിതിക്ക് വേണ്ടി,

ബി. ആനന്ദരാജ്
പ്രസിഡന്‍റ്
9747206970

വിനോദ്.ജി
സെക്രട്ടറി
9947085299

കരിയര്‍ ഗൈഡന്‍സ് & മോട്ടിവേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 22-07-2022 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഈ ലിങ്കിലൂടെ വാട്സ് ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FLrMEhjoqH31VoTOYQR182

കൂടുതല്‍ വിവരങ്ങള്‍ക്ക് :* 8848091472. 9497245858, 9747206970, 9947085299

10-07-2022
ഹരിപ്പാട്

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ഗുരു വന്ദനം മൂന്നാം ഘട്ടം ഗ്രാമ വൃക്ഷത്തിലെ കുയിൽ ഉപന്യാസമത്സരം മെയ് 16 മുതൽ ആരംഭിച്ചു*♦️♦️♦️♦️♦️♦...
20/05/2020

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഗുരു വന്ദനം മൂന്നാം ഘട്ടം ഗ്രാമ വൃക്ഷത്തിലെ കുയിൽ ഉപന്യാസമത്സരം മെയ് 16 മുതൽ ആരംഭിച്ചു*
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
എസ് എൻ ഡി പി യോഗത്തിന്റെ സമാരാദ്ധ്യനായ ജനറൽസെക്രട്ടറി ശ്രീവെള്ളാപ്പള്ളി നടേശൻ അവർകളുടെ അനുഗ്രഹാശ്ശിസുകളോടെ യോഗത്തിന്‍റെ പോഷക സംഘടനകളായ
ശ്രീനാരായണ എംപ്ലോയീസ്‌ ഫോറവും ശ്രീനാരായണാ പെന്‍ഷനേഴ്‌സ് കൗണ്‍സിലും കൊറോണ ലോക്ക് ഡൗണ്‍കാലത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം മത്സരങ്ങളുടെ മൂന്നാം ഭാഗമായി മഹാകവിയും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ
ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കവിതയുടെ ആസ്വാദന- ഉപന്യാസമത്സരവും ആരംഭിച്ചിരിക്കുകയാണ്.

ഉപന്യാസം കൈയ്യെഴുത്ത് പ്രതിയാണെങ്കില്‍ 500 വാക്കുകളില്‍ പരമാവധി 8 പേജുകള്‍ വരെയും
ഡിറ്റിപി (12 പോയിന്റ് സൈസ്) പരമാവധി 4 പേജുകള്‍ വരെയും സ്‌കാന്‍ ചെയ്ത് പ്രിന്റബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റിലാക്കി (പി.ഡി.എഫ് )
🌎www.snsamabhavana.in🌎
എന്ന വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം. റഫര്‍ചെയ്ത പുസ്തകങ്ങളുടെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം, പ്രസാധകന്റെ പേര് എന്നിവയുള്‍പ്പെടുത്തി അപ്പന്‍ഡിക്‌സ് കൂടിരേഖപ്പെടുത്തിവേണം എന്‍ട്രികള്‍ ആയക്കാന്‍. സൈറ്റേഷന്‍ നല്‍കുന്നതിന് ഗവേഷണപ്രബന്ധങ്ങളുടെ രീതി അവലംബിക്കാം. മേയ് 30 ന് രാത്രി ഇന്ത്യന്‍ സമയം 12 മണി വരെ രചനകള്‍ അപ്പ് ലോഡ് ചെയ്യാം. പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ എ., ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.
5 മുതൽ 14 വരെയും ഏ-കാറ്റഗറിയും 15 മുതല്‍ 25 വയസുവരെ ബി- കാറ്റഗറിയും 26 മുതല്‍ മുകളിലേക്ക് സി - കാറ്റഗറിയുമായിരിക്കും. മൂന്നു വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.snsamabhavana.in
രജിമോൻ പി.വി. (കോഡിനേറ്റർ)
☎️ 9446040661
എസ്.അജുലാൽ (പ്രസിഡൻ്റ്, SNEF)
☎️ 9446526859
എം.എം. മജേഷ്
പ്രോഗ്രാം കൺവീനർ
☎️ 94008 86307
എന്നിവരെ ബന്ധപ്പെടുക

പരമാവധി Like 👍& Share ചെയ്യുക
🥁🥁🥁🥁🎷🎷🎷🎷🎷

🔲🔲🔲🔲🔲🔲🔲🔲🔲🔲
https://www.facebook.com/our.vellppally.natesan/posts/2705117866263204?__tn__=K-R
ഗ്രാമ വ്യക്ഷത്തിലെ കുയിൽ ഈ ലിങ്കിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്👆
🔲🔲🔲🔲🔲🔲🔲🔲🔲🔲
ആശംസകളോടെ
🌹🌹🌹🌹🌹🌹🌹🌹🌹

ദിനു വാലുപറമ്പിൽ
ജോ. സെക്രട്ടറി,
ശ്രീനാരായണ എംപ്ലോയീസ് ഫോറം.കേന്ദ്രസമിതി കൊല്ലം
📞9447274551, 88480 91472
Date: 20/5/2020

🟢🟡🟣🔴🔵🟢🟠🟢🔵🟣🟡🔴🟠*ഗുരു വന്ദനം മൂന്നാം ഘട്ടം ഗ്രാമ വൃക്ഷത്തിലെ കുയിൽ ആലാപന മത്സരം മെയ് 11 മുതൽ ആരംഭിച്ചു*🟢🟡🟣🔴🔵🟢🟠🟢🔵🟣🟡🔴🟠ഗുരുവന്...
12/05/2020

🟢🟡🟣🔴🔵🟢🟠🟢🔵🟣🟡🔴🟠
*ഗുരു വന്ദനം മൂന്നാം ഘട്ടം ഗ്രാമ വൃക്ഷത്തിലെ കുയിൽ ആലാപന മത്സരം മെയ് 11 മുതൽ ആരംഭിച്ചു*
🟢🟡🟣🔴🔵🟢🟠🟢🔵🟣🟡🔴🟠

ഗുരുവന്ദനം മൂന്നാംഘട്ടംമത്സരങ്ങള്‍ പ്രസംഗം, ചിത്രരചന മത്സരങ്ങളിലെ
മൂന്നാമത്തെ ഇനമായ ഗ്രാമവൃക്ഷത്തിലെ കുയില്‍ ആലാപനം- ആസ്വാദനകുറിപ്പ് മത്സരം. മേയ്‌ 11നു തുടങ്ങി..

കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് ശ്രീനാരായണ എംപ്ലോയീസ്‌ഫോറവും ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം അന്തര്‍ദേശീയ മത്സരങ്ങളുടെ തുടര്‍ച്ചയായി പ്രസംഗം, ചിത്രരചന മത്സര ശേഷം, എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ ജനറല്‍സെക്രട്ടറി മഹാകവി കുമാരനാശാന്റെ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കവിതയുടെ ആലാപനവും ഉപന്യാസമത്സരവും (ആസ്വാദനകുറിപ്പ്) നടക്കുകയാണ്. ഈ മത്സരത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കൃതിയുമായി ബന്ധപ്പെട്ടമത്സരങ്ങള്‍ കവിത 1)ആലാപനം, 2)ആസ്വാദനക്കുറിപ്പ്, 3)ഓഡിയോ പ്രസന്റേഷന്‍, 4)വീഡിയോ പ്രസന്റേഷന്‍, 5) പൊതുവേദിയില്‍ അവതരണം എന്നിങ്ങനെ *5* ഘട്ടങ്ങളിലായാണ് നടത്തപ്പെടുന്നത്. ആലാപനത്തിലെ മികവും, ആസ്വാദനക്കുറിപ്പിലെ നിലവാരവും പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അസ്വാദനം പ്രഭാഷണ രൂപത്തില്‍ ഓഡിയോ റെക്കോഡ് ചെയ്ത് ആയക്കണം. ഇതില്‍ വിജയികളാകുന്നവര്‍ പ്രഭാഷണം വീഡിയോ പ്രസന്റേഷനായി സമര്‍പ്പിക്കണം. വീഡിയോ മത്സരവിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊറോണ ലോക്ക് ഡൗണിനുശേഷം സ്റ്റേജ് പെര്‍ഫോമന്‍സും സംഘടിപ്പിക്കും. കേരളത്തിന് പുറത്തും വിദേശത്തുമുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാകും സ്‌റ്റേജ് പെര്‍ഫോമന്‍സ്. ഈ 5 ഘട്ടങ്ങളിലെയും മികവാകും അന്തിമവിജയിയെ നിശ്ചയിക്കുന്നത്. കവിത ആലാപനം, ഉപന്യാസം, ഓഡിയോ, വീഡിയോ പ്രസന്റേഷന്‍ എന്നിവയില്‍ മാത്രം മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേകം പ്രോത്സാഹനസമ്മാനങ്ങളും നല്‍കുന്നതാണ്.

മത്സരഷെഡ്യൂള്‍ ,, ഗ്രാമവൃക്ഷത്തിലെ കുയില്‍
1)ആലാപനം മെയ്‌ 11 മുതൽ 15 വരെ

2)ഉപന്യാസമത്സരം
മെയ് 16 മുതൻ 30 വരെ ഇന്ത്യൻ സമയം രാത്രി 12 വരെ
*പ്രായ പരിധി 3 വിഭാഗങ്ങൾ* ഗ്രാമവൃക്ഷത്തിലെ കുയില്‍- കവിത ആലാപനം, ഉപന്യാസം

a ) 5 വയസ് മുതൽ 14 വരെ *(ആലാപനം മാത്രം)*

b) 15 - 25 വയസ് വരെ
c) 26 വയസിന് മുകളില്‍ ഉള്ളവർക്കും

മറ്റ് നിബന്ധനകള്‍

1. കവിത പാരായണം മത്സരങ്ങളുടെ ഓഡിയോ പാടി ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുക . ഉപന്യാസം പി.ഡി.എഫ് ഫോർമാറ്റിൽ തയ്യാറാക്കി *www.snsamabhavana.in* എന്ന വെബ്‌സൈറ്റില്‍ അപലോഡ് ചെയ്യണം.

2. ഉപന്യാസം കൈയ്യെഴുത്ത് പ്രതിയാണെങ്കില്‍ പരമാവധി 8 പേജുകള്‍ (500 വാക്ക്) വരെയും
ഡിറ്റിപി (12 പോയിന്റ് സൈസ്) പരമാവധി 4 പേജുകള്‍ വരെയും ആവാം. (അനുബന്ധമായി വയ്ക്കുന്ന രേഖകൾ ഇതിൽ ഉൾപ്പെടില്ല )

3. സ്‌കാന്‍ ചെയ്ത് പ്രിന്റബിള്‍ ഡോക്കുമെന്റ് ഫോര്‍മാറ്റിലാക്കി ( പി.ഡി.എഫ് ) വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

4.ഉപന്യാസമത്സരത്തിനുവേണ്ടി റഫര്‍ചെയ്ത പുസ്തകങ്ങളുടെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം,
പ്രസാധകന്റെ പേര് എന്നിവയുള്‍പ്പെടുത്തി അപ്പന്‍ഡിക്‌സ് കൂടി രേഖപ്പെടുത്തിവേണം എന്‍ട്രികള്‍ ആയക്കാന്‍.

5. സൈറ്റേഷന്‍ നല്‍കുന്നതിന് ഗവേഷണപ്രബന്ധങ്ങളുടെ രീതിയും അവലംബിക്കാം.

6. മേയ് 30 ന് ഇന്ത്യന്‍സമയം രാത്രി 12 മണിവരെ ഉപന്യാസം അപ്പ് ലോഡ് ചെയ്യാം

കൂടുതല്‍ വിവരങ്ങള്‍ക്ക്.
*രജിമോന്‍ പി.വി*
*9446040661*
*എസ്.അജുലാല്‍*
*9446526859*
കോഡിനേറ്റേഴ്‌സ്

⭕⭕⭕⭕⭕⭕
*എം എം മജീഷ്*
*94008 86307*
പ്രോഗ്രാം കൺവീനർ

പരമാവധി Like & Share ചെയ്യുക

https://www.facebook.com/our.vellppally.natesan/posts/2705117866263204?__tn__=K-R
ഗ്രാമ വ്യക്ഷത്തിലെ കുയിൽ ഈ ലിങ്കിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്

ആശംസകളോടെ
ദിനു വാലുപറമ്പിൽ
ജോ. സെക്രട്ടറി,
ശ്രീനാരായണ എംപ്ലോയീസ് ഫോറം.കേന്ദ്രസമിതി കൊല്ലം
ഫോൺ:9447274551, 88480 91472
Date: 12/5/2020

⭕⭕⭕⭕⭕⭕⭕⭕ഗുരു വന്ദനം മൂന്നാം ഘട്ടം ഗ്രാമ വൃക്ഷത്തിലെ കുയിൽ ആലാപന മത്സരം മെയ് 11 മുതൽ ആരംഭിക്കുന്നു⭕⭕⭕⭕⭕⭕⭕⭕⭕⭕⭕ഗുരുവന്ദനം മ...
11/05/2020

⭕⭕⭕⭕⭕⭕⭕⭕

ഗുരു വന്ദനം മൂന്നാം ഘട്ടം ഗ്രാമ വൃക്ഷത്തിലെ കുയിൽ ആലാപന മത്സരം മെയ് 11 മുതൽ ആരംഭിക്കുന്നു⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

ഗുരുവന്ദനം മൂന്നാംഘട്ടംമത്സരങ്ങള്‍ പ്രസംഗം, ചിത്രരചന മത്സരങ്ങളിലെ

മൂന്നാമത്തെ ഇനമായ ഗ്രാമവൃക്ഷത്തിലെ കുയില്‍ ആലാപനം- ആസ്വാദനകുറിപ്പ് മത്സരം. മേയ്‌ 11നു തുടങ്ങുന്നു..

കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് ശ്രീനാരായണ എംപ്ലോയീസ്‌ഫോറവും ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം അന്തര്‍ദേശീയ മത്സരങ്ങളുടെ തുടര്‍ച്ചയായി പ്രസംഗം, ചിത്രരചന മത്സര ശേഷം, എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ ജനറല്‍സെക്രട്ടറി മഹാകവി കുമാരനാശാന്റെ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കവിതയുടെ ആലാപനവും ഉപന്യാസമത്സരവും (ആസ്വാദനകുറിപ്പ്) നടക്കുകയാണ്. ഈ മത്സരത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കൃതിയുമായി ബന്ധപ്പെട്ടമത്സരങ്ങള്‍ കവിത 1)ആലാപനം, 2)ആസ്വാദനക്കുറിപ്പ്, 3)ഓഡിയോ പ്രസന്റേഷന്‍, 4)വീഡിയോ പ്രസന്റേഷന്‍, 5) പൊതുവേദിയില്‍ അവതരണം എന്നിങ്ങനെ 5 ഘട്ടങ്ങളിലായാണ് നടത്തപ്പെടുന്നത്. ആലാപനത്തിലെ മികവും, ആസ്വാദനക്കുറിപ്പിലെ നിലവാരവും പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അസ്വാദനം പ്രഭാഷണ രൂപത്തില്‍ ഓഡിയോ റെക്കോഡ് ചെയ്ത് ആയക്കണം. ഇതില്‍ വിജയികളാകുന്നവര്‍ പ്രഭാഷണം വീഡിയോ പ്രസന്റേഷനായി സമര്‍പ്പിക്കണം. വീഡിയോ മത്സരവിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊറോണ ലോക്ക് ഡൗണിനുശേഷം സ്റ്റേജ് പെര്‍ഫോമന്‍സും സംഘടിപ്പിക്കും. കേരളത്തിന് പുറത്തും വിദേശത്തുമുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാകും സ്‌റ്റേജ് പെര്‍ഫോമന്‍സ്. ഈ 5 ഘട്ടങ്ങളിലെയും മികവാകും അന്തിമവിജയിയെ നിശ്ചയിക്കുന്നത്. കവിത ആലാപനം, ഉപന്യാസം, ഓഡിയോ, വീഡിയോ പ്രസന്റേഷന്‍ എന്നിവയില്‍ മാത്രം മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേകം പ്രോത്സാഹനസമ്മാനങ്ങളും നല്‍കുന്നതാണ്.

മത്സരഷെഡ്യൂള്‍ ,, ഗ്രാമവൃക്ഷത്തിലെ കുയില്‍

1)ആലാപനം മെയ്‌ 11 മുതൽ 15 വരെ

2)ഉപന്യാസമത്സരം

മെയ് 16 മുതൻ 30 വരെ ഇന്ത്യൻ സമയം രാത്രി 12 വരെ
പ്രായ പരിധി 3 വിഭാഗങ്ങൾ ഗ്രാമവൃക്ഷത്തിലെ കുയില്‍- കവിത ആലാപനം, ഉപന്യാസം

a ) 5 വയസ് മുതൽ 14 വരെ (ആലാപനം മാത്രം)

b) 15 - 25 വയസ് വരെ

c) 26 വയസിന് മുകളില്‍ ഉള്ളവർക്കും

മറ്റ് നിബന്ധനകള്‍

1. കവിത പാരായണം മത്സരങ്ങളുടെ ഓഡിയോ പാടി ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുക . ഉപന്യാസം പി.ഡി.എഫ് ഫോർമാറ്റിൽ തയ്യാറാക്കി *www.snsamabhavana.in എന്ന വെബ്‌സൈറ്റില്‍ അപലോഡ് ചെയ്യണം.

2. ഉപന്യാസം കൈയ്യെഴുത്ത് പ്രതിയാണെങ്കില്‍ പരമാവധി 8 പേജുകള്‍ (500 വാക്ക്) വരെയും

ഡിറ്റിപി (12 പോയിന്റ് സൈസ്) പരമാവധി 4 പേജുകള്‍ വരെയും ആവാം. (അനുബന്ധമായി വയ്ക്കുന്ന രേഖകൾ ഇതിൽ ഉൾപ്പെടില്ല )

3. സ്‌കാന്‍ ചെയ്ത് പ്രിന്റബിള്‍ ഡോക്കുമെന്റ് ഫോര്‍മാറ്റിലാക്കി ( പി.ഡി.എഫ് ) വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

4.ഉപന്യാസമത്സരത്തിനുവേണ്ടി റഫര്‍ചെയ്ത പുസ്തകങ്ങളുടെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം,

പ്രസാധകന്റെ പേര് എന്നിവയുള്‍പ്പെടുത്തി അപ്പന്‍ഡിക്‌സ് കൂടി രേഖപ്പെടുത്തിവേണം എന്‍ട്രികള്‍ ആയക്കാന്‍.

5. സൈറ്റേഷന്‍ നല്‍കുന്നതിന് ഗവേഷണപ്രബന്ധങ്ങളുടെ രീതിയും അവലംബിക്കാം.

6. മേയ് 30 ന് ഇന്ത്യന്‍സമയം രാത്രി 12 മണിവരെ ഉപന്യാസം അപ്പ് ലോഡ് ചെയ്യാം

കൂടുതല്‍ വിവരങ്ങള്‍ക്ക്. രജിമോന്‍ പി.വി 9446040661 , *എസ്.അജുലാല്‍ 9446526859

കോഡിനേറ്റേഴ്‌സ്

⭕⭕⭕⭕⭕⭕

എം എം മജീഷ്

പ്രോഗ്രാം കൺവീനർ

94008 86307

പരമാവധി Like & Share ചെയ്യുക🙏🏻🙏🏻🙏🏻

കൊല്ലം

9/5/2020

https://www.facebook.com/our.vellppally.natesan/posts/2705117866263204?__tn__=K-R

ഗ്രാമ വ്യക്ഷത്തിലെ കുയിൽ ഈ ലിങ്കിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്

ആശംസകളോടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിനു വാലുപറമ്പിൽ

ജോ. സെക്രട്ടറി,

ശ്രീനാരായണ എംപ്ലോയീസ് ഫോറം.കേന്ദ്രസമിതി കൊല്ലം

ഫോൺ:9447274551, 88480 91472

മഹാകവി കുമാരനാശാൻ്റെ "ഗ്രാമവൃക്ഷത്തിലെ കുയിൽ " പുനർ വായനക്കായി സമർപ്പിക്കുന്നു.1918 ൽ രചിക്കപ്പെട്ട കവിത ജന്മശതാബ്ദി പിന...
10/05/2020

മഹാകവി കുമാരനാശാൻ്റെ "ഗ്രാമവൃക്ഷത്തിലെ കുയിൽ " പുനർ വായനക്കായി സമർപ്പിക്കുന്നു.
1918 ൽ രചിക്കപ്പെട്ട കവിത ജന്മശതാബ്ദി പിന്നിടുമ്പോഴും ഇതിവൃത്തശോഭ മങ്ങാതെ അനുവാചക മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്നുവെന്നതാണ് ഗ്രാമവൃക്ഷത്തിലെ കുയിലിൻ്റെ എക്കാലത്തെയും പ്രത്യേകത.

- 1 -
ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-

- 2 -
ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തിൽ നോക്കി
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തിൽ
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിൻ‌ഗുണങ്ങൾ

- 3 -
അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-
യിമ്മാവിൽ നീ മമതയൂന്നിയ നാൾ തുടങ്ങി
സമ്മാന്യമായിതതു കേൾക്ക സഖേ, പ്രസിദ്ധം,
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീർഷ്യയാലെ,

- 4 -
വാവായ നാൾ ജനമിടും ബലിപിണ്ഡമുണ്ടു
പോവാൻ മടിച്ചു ചില കാക്കകൾ ചെന്നു പറ്റി
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-
മ്മാവാദ്യമാർന്ന നിലയിന്നു മറന്നു ലോകം.

- 5 -
അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ
നിൻപാട്ടു നിത്യമിതു കേട്ടു തളിർത്തു താനേ
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച
വമ്പാർന്നു പൊങ്ങി വിയദാഭ കലർന്നുവല്ലൊ.

- 6 -

ബദ്ധാനുരാഗമിതിൽ നീ കുടിവാണമൂലം
ശ്രദ്ധാർഹമായതിനെയോർത്തു ഖഗാന്തരങ്ങൾ
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി
ലിദ്ധാത്രിയിൽ തണലിൽ വാണുസുഖിച്ചു പാന്ഥർ

- 7 -
ബാലാരുണൻ കരദലാഗ്രമണച്ചിതിങ്കൽ
നീലാരുണാഭ തളിർമേലെഴുതുന്ന പോതും
ചേലായ്കഠോരവി പച്ചയിടുന്നു പോതും
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാൽ

- 8 -
ആപാദചൂഡമണിവാനിളമഞ്ഞരത്ന-
വ്യാപാരിയാകമൃതു മഞ്ജരികോർത്തിടുമ്പോൾ
ഈ പാദപത്തിൽ മമതാതിശയം വരുത്താൻ
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.

- 9 -
മന്ദാനിലൻ ജലധിശീകരമോഹനൻ നിൻ
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-
യന്നാൾ നടന്നു മലയാചലസാനുതോറും.

- 10 -
സാരസ്യമാർന്നു ഖഗമേയുടനന്നീനാദം
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;
തീരാത്ത മാറ്റൊലി ഗുഹാന്തരമാർന്നു; സിന്ധു-
തീരാന്തരങ്ങൾ വരെയധ്വനിയെത്തിനിന്നു.

- 11 -
തേമ്പൂർണ്ണമായിതൾ വിടർന്നളവേ ചുവന്ന
മാമ്പൂക്കൾ തൻ മൃദുലപാണ്ഡുരമാം പരാഗം
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടിൽ.

- 12 -
ശേഷിച്ചു മോടി പലതും തികവാർന്ന ശോഭ
പോഷിച്ചു മാവിതിൽ മറഞ്ഞുരുശാഖതോറും
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോർത്തു
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങൾ

- 13 -
സ്കന്ദൻ മയൂരഹയമേറിയടുത്തു ദേവ-
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-
സ്സന്ദർഭമോർത്തു വിധിവല്ലഭ പോലുമെത്തി.

- 14 -
പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ
മേൽ‌വീശി വച്ചൊരതിസൌരഭമണ്ഡപത്തിൽ
മേവിസ്സുഖത്തൊടവർ നിൻ ശ്രുതിയജ്ഞമെന്നും
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.

- 15 -
കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യർ നോക്കി;
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തിൽ.

- 16 -
വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോർത്തും
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും
തോഷം കലർന്നമരരേകിയനുഗ്രഹങ്ങൾ.

- 17 -
സമ്പർക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-
മുമ്പർക്കു മർത്യരൊടു മൈത്രി ദൃഢീഭവിച്ചു,
സമ്പൽ സമൃദ്ധിയവരേകിയതും വിപത്തിൻ
വമ്പസ്തമിച്ചതുമിവർക്കു മറന്നുകൂടാ

- 18 -
എന്നല്ല, മർത്യരുടെ ദു:സ്ഥിതിയെക്കുറിച്ച
ചെന്നസ്സുധർമ്മയിലമർത്യർ നടത്തി വാദം;
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.

- 19 -
ആതങ്കമറ്റിവർ വിളങ്ങുവതന്യജന്തു-
വ്രാതങ്ങൾ കണ്ടതുകൾ കൂട്ടി മഹങ്ങൾ വേറെ,
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!
നീ തന്നെ പാർക്കിൽ വഴി കാറ്റിയതിങ്ങവർക്കും.

- 20 -
പിന്നെപ്‌ഫലപ്രസവകാലമിയന്നമാവിൽ
നിന്നെ ത്യജിച്ചുടനെ വാകയിൽ വണ്ടുപോയി;
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.

- 21 -
സ്പഷ്ടം ദുരാഗ്രഹികളന്നുമുതൽക്കുമാവി-
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്
കഷ്ടം നിനച്ചിതുലകിൽ പുതുതല്ല ഭദ്ര,
ശിഷ്ടന്റെ ശിഷ്ടതയിൽ ദുഷ്ടനു ദോഷബുദ്ധി.

- 22 -
ശുഷ്കാന്തിയിൽ പരഹിതവ്രതനാം ഭവാന്റെ
നിഷ്കാസനത്തിനിവരിൽ ചിലർ ചെയ്തു യത്നം
നിഷ്കാമകർമ്മപടുവിൻ നിലയെക്കുറിച്ച-
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.

- 23 -
കർണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-
പ്പർണ്ണങ്ങളാം ചിറകിയന്ന പഴങ്ങൾ മാവിൽ
സ്വർണ്ണപ്രഭാശബളരക്തിമയാൽ കഴുത്തിൽ
വർണ്ണം തെളിഞ്ഞ ശുകപംക്തികൾ പോലെ തൂങ്ങി.

- 24 -
കണ്ടായവസ്ഥ കൃപണർക്കുടനിന്ദ്രിയങ്ങൾ
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങൾ പോലെ
വേണ്ടാസനങ്ങൾ ഫലിയാതെയവർക്കു വൈരം
നീണ്ടാർത്തുപിന്നെ നിധിനാഗമൊടൊത്തനിന്നിൽ.

- 25 -
കാകൻ മുതിർന്നു പകലാക്രമണം നടത്താൻ
രാ കണ്ടുവന്നു കടവാതിൽ കവർച്ച ചെയ്‌വാൻ
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി
നീ കല്യ, രാപ്പകൽ വസിച്ചിതവറ്റ തോറ്റു.

- 26 -
അത്യന്തമീർഷ്യയൊടുമിജ്ജളരോർപ്പിതാ നിൻ
സ്തുത്യർഹഭൂതികരമിസ്സഹകാരമെന്നായ്
സത്യം സ്വധർമ്മമിവ രണ്ടിലുമുള്ള നിന്റെ
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി

- 27 -
ഗോത്രപ്രവൃദ്ധമുനിതൻപുകൾ നാട്ടിൽ നാട്ടും
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേർക്കുവാനും
പാത്രത്വമോർത്തു പരമേശപദാർച്ചനയ്ക്കും
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.

- 28 -
സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും
പാരം കറന്നകിടു വറ്റിയ ധേനുവോടും
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-
ഭാരം ക്ഷയിച്ചുടൽ ചടയ്ക്കുകിലും വിളങ്ങി.

- 29 -
ഭൂവാസമാർക്കുമതിദുസ്സഹമാക്കി വായ്ക്കും
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോൾ
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും
മാവാർത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.

- 30 -
ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-
ർന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ
ചേതസ്സിൽ വച്ചവിരതം സ്ഥിരശീലർ വാഴ്ത്തു-
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.

- 31 -
നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സിൽ
ധരാധരാഖ്യജലനീലി പരക്കുമെന്നും,
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,

- 32 -
പാഴായിടാതെ വരുണസ്തുതി പാടിയെത്തും
വേഴാമ്പലിൻ, ശ്രുതി മുഴങ്ങിയ ശീതവായു
നന്മാവിൽ മാരിയൊടടിച്ചതു ശാഖയാട്ടി-
യുന്മാദതാണ്ഡുവമൊടൊർത്തു കളിക്കുമെന്നും.

- 33-
എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാൻ നിനപ്പൂ- (വിശേഷകം)

- 34 -
‘നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,

- 35 -
വേഷം മറച്ചു പലെടത്തുമഹോ നടന്നി-
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോർ,
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നിൽ
രോഷം ചുമത്തിയപവാദശതങ്ങൾ ചൊൽ‌വൂ.

- 36 -
അന്യന്റെ താളഗതിയെശ്ശണിയാതെ പാടും
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ,
മാന്യത്വമേറിയ മഹർഷിയെ മാനിയാത്ത
ശൂന്യശ്രമാർത്തനിവനിങ്ങനെയെന്നുവേണ്ട.

- 37 -
ശ്രംഗാരഗായകനിവൻ ജഡനെന്നൊരുത്തൻ,
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തൻ,
ഭ്രംഗാഭപല്ലവപടച്ചര, നന്യഗേഹ-
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തൻ

- 38 -
ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;
ദൈവം പരന്റെ നുണ കേൾക്കുകയില്ല; സൌമ്യ!
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ (വിശേഷകം)

- 39 -
ലേശാംശമിപ്പരിഷ ചൊൽ‌വൊരു ദോഷമുള്ളി-
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-
മീശാംഘ്രീരാഗമൊടു പാർത്തു രമിപ്പവൻ നീ.

- 40 -
സ്വാരാജ്യസീമകളെ നിർമ്മലരാഗവീചി-
ധാരാർദ്രമാകുമൊരു നിൻ കളലോലഗീതം
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-
രാരാൽ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.

- 41 -
വാദാന്തരത്തിൽ വിധിഗേഹമീയന്നുനിൻ ഹൃദ്
ഭേദാപഹാരി ഗളകാകളിയാൽ ലഭിപ്പു
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,
വേദാന്തിയദ്വയചിദേകരസാവഗാഹം

- 42 -
കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിൻ
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോൾ

- 43 -
എന്താണതില്പരമൊരാൾക്കു വരേണ്ടഭാഗ്യ-
മെന്താണു ധന്യതയിതിൽപ്പരമിജ്ജഗത്തിൽ
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവിൽ
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.

- 44 -
പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,
പാകാഢ്യമായിതു തപസ്സതുമല്ലയേലി-
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാർ.

- 45 -
മാനവ്യതീതദയയും സ്വയമാർന്നു നിന്നി-
ലാ‍നന്ദധാമപതി ധർമ്മരഹസ്യഗോപ്താ,
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.

- 46 -
മതികലുഷത മാറ്റീട്ടാത്മസമ്മർദ്ദനത്താൽ
സ്മൃതിപുടികയിൽ നിന്നും പൂർവ്വബോധം കണക്കെ
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂർദ്ധ്വലോക-
ത്തതിമഹിതനവൻപിന്നുൽകപോൽ പോയ്മറഞ്ഞാൻ

- 47 -
ചിത്താനന്ദം കലർന്നക്കുയിലുടനെ ഖലന്മാരിൽ നിന്നേതുമാപ-
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാൽ പാപമേലായുവാനും
സത്താകും മാർഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-
ട്ടുത്താലോദ്യാനമൊന്നാർന്നിതു പുരജനതാ കർണ്ണപുണ്യോൽകരത്താൽ.

ഗുരു വന്ദനം മൂന്നാം ഘട്ടം ഗ്രാമ വൃക്ഷത്തിലെ കുയിൽ ആലാപന മത്സരം മെയ് 11 മുതൽ ആരംഭിക്കുന്നു⭕⭕⭕⭕⭕⭕⭕⭕⭕⭕⭕ഗുരുവന്ദനം മൂന്നാംഘട...
10/05/2020

ഗുരു വന്ദനം മൂന്നാം ഘട്ടം ഗ്രാമ വൃക്ഷത്തിലെ കുയിൽ ആലാപന മത്സരം മെയ് 11 മുതൽ ആരംഭിക്കുന്നു⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

ഗുരുവന്ദനം മൂന്നാംഘട്ടംമത്സരങ്ങള്‍ പ്രസംഗം, ചിത്രരചന മത്സരങ്ങളിലെ

മൂന്നാമത്തെ ഇനമായ ഗ്രാമവൃക്ഷത്തിലെ കുയില്‍ ആലാപനം- ആസ്വാദനകുറിപ്പ് മത്സരം. മേയ്‌ 11നു തുടങ്ങുന്നു..

കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് ശ്രീനാരായണ എംപ്ലോയീസ്‌ഫോറവും ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം അന്തര്‍ദേശീയ മത്സരങ്ങളുടെ തുടര്‍ച്ചയായി പ്രസംഗം, ചിത്രരചന മത്സര ശേഷം, എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ ജനറല്‍സെക്രട്ടറി മഹാകവി കുമാരനാശാന്റെ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കവിതയുടെ ആലാപനവും ഉപന്യാസമത്സരവും (ആസ്വാദനകുറിപ്പ്) നടക്കുകയാണ്. ഈ മത്സരത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കൃതിയുമായി ബന്ധപ്പെട്ടമത്സരങ്ങള്‍ കവിത 1)ആലാപനം, 2)ആസ്വാദനക്കുറിപ്പ്, 3)ഓഡിയോ പ്രസന്റേഷന്‍, 4)വീഡിയോ പ്രസന്റേഷന്‍, 5) പൊതുവേദിയില്‍ അവതരണം എന്നിങ്ങനെ 5 ഘട്ടങ്ങളിലായാണ് നടത്തപ്പെടുന്നത്. ആലാപനത്തിലെ മികവും, ആസ്വാദനക്കുറിപ്പിലെ നിലവാരവും പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അസ്വാദനം പ്രഭാഷണ രൂപത്തില്‍ ഓഡിയോ റെക്കോഡ് ചെയ്ത് ആയക്കണം. ഇതില്‍ വിജയികളാകുന്നവര്‍ പ്രഭാഷണം വീഡിയോ പ്രസന്റേഷനായി സമര്‍പ്പിക്കണം. വീഡിയോ മത്സരവിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊറോണ ലോക്ക് ഡൗണിനുശേഷം സ്റ്റേജ് പെര്‍ഫോമന്‍സും സംഘടിപ്പിക്കും. കേരളത്തിന് പുറത്തും വിദേശത്തുമുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാകും സ്‌റ്റേജ് പെര്‍ഫോമന്‍സ്. ഈ 5 ഘട്ടങ്ങളിലെയും മികവാകും അന്തിമവിജയിയെ നിശ്ചയിക്കുന്നത്. കവിത ആലാപനം, ഉപന്യാസം, ഓഡിയോ, വീഡിയോ പ്രസന്റേഷന്‍ എന്നിവയില്‍ മാത്രം മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേകം പ്രോത്സാഹനസമ്മാനങ്ങളും നല്‍കുന്നതാണ്.

മത്സരഷെഡ്യൂള്‍ ,, ഗ്രാമവൃക്ഷത്തിലെ കുയില്‍ 1)ആലാപനം

മെയ്‌ 11 മുതൽ 15 വരെ 2)ഉപന്യാസമത്സരം

മെയ് 16 മുതൻ 30 വരെ ഇന്ത്യൻ സമയം രാത്രി 12 വരെ
പ്രായ പരിധി 3 വിഭാഗങ്ങൾ ഗ്രാമവൃക്ഷത്തിലെ കുയില്‍- കവിത ആലാപനം, ഉപന്യാസം

a ) 5 വയസ് മുതൽ 14 വരെ (ആലാപനം മാത്രം)

b) 15 - 25 വയസ് വരെ

c) 26 വയസിന് മുകളില്‍ ഉള്ളവർക്കും

മറ്റ് നിബന്ധനകള്‍

1. കവിത പാരായണം മത്സരങ്ങളുടെ ഓഡിയോ പാടി ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുക . ഉപന്യാസം പി.ഡി.എഫ് ഫോർമാറ്റിൽ തയ്യാറാക്കി *www.snsamabhavana.in എന്ന വെബ്‌സൈറ്റില്‍ അപലോഡ് ചെയ്യണം.

2. ഉപന്യാസം കൈയ്യെഴുത്ത് പ്രതിയാണെങ്കില്‍ പരമാവധി 8 പേജുകള്‍ (500 വാക്ക്) വരെയും

ഡിറ്റിപി (12 പോയിന്റ് സൈസ്) പരമാവധി 4 പേജുകള്‍ വരെയും ആവാം. (അനുബന്ധമായി വയ്ക്കുന്ന രേഖകൾ ഇതിൽ ഉൾപ്പെടില്ല )

3. സ്‌കാന്‍ ചെയ്ത് പ്രിന്റബിള്‍ ഡോക്കുമെന്റ് ഫോര്‍മാറ്റിലാക്കി ( പി.ഡി.എഫ് ) വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

4.ഉപന്യാസമത്സരത്തിനുവേണ്ടി റഫര്‍ചെയ്ത പുസ്തകങ്ങളുടെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം,

പ്രസാധകന്റെ പേര് എന്നിവയുള്‍പ്പെടുത്തി അപ്പന്‍ഡിക്‌സ് കൂടി രേഖപ്പെടുത്തിവേണം എന്‍ട്രികള്‍ ആയക്കാന്‍.

5. സൈറ്റേഷന്‍ നല്‍കുന്നതിന് ഗവേഷണപ്രബന്ധങ്ങളുടെ രീതിയും അവലംബിക്കാം.

6. മേയ് 30 ന് ഇന്ത്യന്‍സമയം രാത്രി 12 മണിവരെ ഉപന്യാസം അപ്പ് ലോഡ് ചെയ്യാം

കൂടുതല്‍ വിവരങ്ങള്‍ക്ക്. രജിമോന്‍ പി.വി 9446040661 , *എസ്.അജുലാല്‍ 9446526859

കോഡിനേറ്റേഴ്‌സ്

⭕⭕⭕⭕⭕⭕

എം എം മജീഷ്

പ്രോഗ്രാം കൺവീനർ

94008 86307

പരമാവധി Like & Share ചെയ്യുക🙏🏻🙏🏻🙏🏻

കൊല്ലം

9/5/2020

10/05/2020

Address

OFFICE OF THE SNDP YOGAM KARTHIKAPPALLY UNION
Haripad

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9447274551

Website

Alerts

Be the first to know and let us send you an email when SNEF Sree Narayana Employees Forum Karthikappally Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby event planning services

Other Performance & Event Venues in Haripad

Show All