25/08/2022
പ്രഗ്ജ്ഞാനാന്ധ.
കാൾസണുമായുള്ള ചെസ്സ് മത്സരത്തിന് മുൻപ് നമ്മുടെ പയ്യനും കോച്ചും നിന്ന് ചിരിക്കുന്നു.
കാൾസൺ ആ സമയത്ത് മാധ്യമ പ്രവർത്തകരാലും ആരാധകരാലും തിരക്കോട് തിരക്ക്..
ലോക ചാമ്പ്യൻ കാൾസൺ വീണത് എത്രമാത്രം ഉയരത്തിൽ നിന്നാണ് എന്നത് ഈ ചിത്രം വ്യക്തമാക്കും....
കാൾസന്റെ മനസിന്റെ നട്ടെൽ ഒടിഞ്ഞു തുണ്ടായി കാണുമെന്നുറപ്പാണ്....
ഇത് ഭാഗ്യമോ സൂത്രമോ അല്ല , പ്രതിഭ തന്നെ ആണ് . നമ്മുടെ മക്കൾ പരിചയപ്പെടേണ്ട ഒരു (അ)സാധാരണ ഇന്ത്യൻ കുട്ടി..
ഇന്നും ചതുരംഗകളങ്ങളെ അത്ഭുദപെടുത്തി കൊണ്ടിരിക്കുന്ന അഞ്ചു തവണ ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഇതാ 17 വയസ്സ് മാത്രമുള്ള
പ്രഗ്ജ്ഞാനാന്ധ (Rameshbabu Praggnanandhaa) യുടെ മുമ്പിൽ രക്ഷപെടാനാവാതെ ഇരിക്കുന്നു .
മത്സരത്തിനിടെ ലോകചാമ്പ്യനായ കാൾസൺ വാഗ്ദാനം ചെയ്ത സമനില സ്വീകരിക്കാതെ വീറോടെ പൊരുതി ആണ് വിജയം നേടിയത് എന്നത് സൂചിപ്പിക്കുന്നത് അവനവന്റെ കഴിവിലുള്ള ശരിയായ ആത്മവിശ്വാസത്തെ തന്നെ ആണ്, അത് അത്യപൂർവമാണ്..
ലോകമാസ്റ്റർ പദവി പത്തു വയസ്സിലും ഗ്രാൻഡ്മാസ്റ്റർ പദവി 12 വയസ്സിലും നേടിയ ഈ ബാലൻ ചെന്നൈ നഗരത്തിലെ ഒരു ബാങ്ക് ജീവനക്കാരന്റെയും വീട്ടമ്മയുടെയും മകനായി 2005 ഇൽ ആണ് ജനിച്ചത് . സഹോദരി വൈശാലിയും ചെസ്സിൽ ലോകമാസ്റ്റർ, ഗ്രാൻഡ്മാസ്റ്റർ പദവികൾ നേടി കഴിഞ്ഞു..
ഇക്കഴിഞ്ഞ തിങ്കളാഴ്ച അതായത് ആഗസ്റ്റ് 22 ന് അമേരിക്കയിലെ മിയാമി യിൽ വച്ച് FTX Crypto Cup നായി നടന്ന മത്സരത്തിലാണ് ആറ് മാസത്തിനിടെ തുടർച്ചയായി മൂന്നാം വട്ടവും തോൽപ്പിച്ച് പ്രജ്ഞാനന്ദ രമേഷ് കുമാർ ലോക ചാമ്പ്യനായത്..
കാൾ മാഗ്നസ് എത്രത്തോളം പ്രശസ്തനെന്ന് അറിയാൻ ചിത്രമൊന്ന് കാണുക... പ്രജ്ഞാനന്ദ സ്വന്തം കോച്ചായ രമേഷ് RB യുമൊത്ത് ഫോട്ടോ സെക്ഷ ന്റെ ചുമരിൽ ആരും ശ്രദ്ധിക്കാനില്ലാതെ നിൽക്കുമ്പോൾ കാൾ മാഗ്നസിനെ ദൃശ്യ
മാധ്യമങ്ങൾ പൊതിയുന്നു.
സ്വപ്‌നങ്ങൾ ഉറക്കത്തിൽ മാത്രം കാണാനുള്ളതല്ല...ഈ ബാലൻ നമ്മുടെ മക്കളിലും സ്വപ്നങ്ങളുടെ കരുക്കൾ നീക്കട്ടെ . ഒരു ജയവും അസാദ്ധ്യമല്ല.
ആഹാ അന്തസ്സ്..
ജയ്‌ഹിന്ദ്...