07/06/2021
2020 മാർച്ച് മുതൽ നമ്മൾ എല്ലാവരും, അന്ന് ,, വരേ കേൾക്കാതിരുന്ന കൊറോണ വൈറസിന്റ താണ്ഡവം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധം അനുഭവിച്ചു കൊണ്ടിരിക്കുന്നു..... 2021 ജൂൺ ആയിട്ടും നമ്മുടെ കൊച്ചു കേരളത്തിലും ദിവസേന 200 ഓളം മരണങ്ങൾ, .. നിരവധി ആൾക്കാർ പ്രായഭേദം ഇല്ലാതെ,, ഈ ലോകത്തു നിന്നു മാറ്റപെട്ടു , നിരവധി ആളുകൾക്കു തൊഴിൽ നഷ്ടമായി, നിരവധി സ്ഥാപനങ്ങൾ പൂട്ടി പോയി.... സർക്കാർ ജോലിയോ, അതേപോലെ സ്ഥിരവരുമാനമോ ഇല്ലാത്ത,, എല്ലാ ജനങ്ങളും പകച്ചു നിൽക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുക. അതിജീവനത്തിന് സർക്കാർ കോടികൾ ഒക്കെ പ്രഖ്യാപിച്ചു എങ്കിലും അത് എത്രത്തോളം എത്തും എന്ന് പറയാൻ പറ്റില്ല.... പറഞ്ഞു വരുന്നത് ഞാൻ ഉൾപ്പെടെ ഉള്ള അനേകം ആൾക്കാർ ജോലി എടുത്തു കൊണ്ടിരുന്ന, കാറ്ററിംഗ്, ഇവന്റ്, ഹയറിങ് ഗുഡ്സ് മേഖല 2020 മാർച്ച് മുതൽ തകർന്നടിഞ്ഞത് പോലെ ആയി.... ആൾക്കൂട്ടങ്ങൾ പാടില്ല, ഉത്സവം, പെരുന്നാൾ, തുടങ്ങിയ ആഘോഷചടങ്ങുകൾ പാടില്ല,,,, വിവാഹത്തിന് 20 പേര് അപ്പോൾ മറ്റു അനുബന്ധ ചടങ്ങുകളുടെ കാര്യം പ്രതേകിച്ചു പറയണ്ടല്ലോ.... ഈ മേഖല നിലച്ചത് പോലെ ആയി... സാധന, സാമഗ്രികൾ ഉപയോഗിക്കാതെ, തുരുമ്പു പിടിച്ചും, എലി നശിപ്പിച്ചും മറ്റും നഷ്ടപ്പെട്ടു പൊക്കൊണ്ടിരിക്കുന്നു. ലോൺ തിരിച്ചടവും, മുറികളുടെ, കിച്ചന്റെ ഒക്കെ വാടക കൊടുക്കാനും നിവൃത്തി ഇല്ലാതായി, ഈ മേഖല യിൽ ഉള്ളവരുടെ , കാറ്ററിങ് ആവശ്യങ്ങൾക്ക് ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ ഓടാതെ ,, അതും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു... ആഘോഷങ്ങളുട അണിയറയിൽ പ്രവർത്തിച്ചവർ,,, മുഴു പട്ടിണിയിലേക്ക്.... അറിയാം,,,,,,, സാർ,, കൊറോണ ആണ്,,, വായുവിൽ കൂടി പകരും സാമൂഹിക അകലവും മാസ്‌കും സാനടൈ സറും, വാക്സിനും ഒക്കെ കൊണ്ടേ പ്രതിരോധിക്കാൻ പറ്റു.... ഈ ലോക് ഡൌൺ തീരുമ്പോൾ എങ്കിലും ഞങ്ങൾക്കും ജീവിക്കാൻ ഇളവുകളോട് കൂടി,, ഒരു 100 പേർക്ക് എങ്കിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ചു ,, ഹാളിൽ ഒരേ സമയം 20-25 പേരെ വെച്ചാണെലും 4 ട്രിപ്പ് ആയിട്ട് പ്രോഗ്രാം നടത്താൻ എങ്കിലും അനുമതി തരാൻ അധികാരികൾ കനിയണം. അതേ പോലെ ഈ മേഖല യുടെ അതിജീവനത്തിന് ഒരു സമഗ്ര പാക്കേജ് പ്രയോജപ്രദമായ രീതിയിൽ നടപ്പിലാക്കുക യും വേണം, ലോണുകൾക്ക് മോറാട്ടോറിയം ഏർപ്പെടുത്തുക, അതിജീവനത്തിനായി ഒരു വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കുക.. വിവിധ സർക്കാർ ലൈസെൻസ് ഫീസുകൾ ഫുഡ് & സേഫ്റ്റി, ഹെൽത്ത് കാർഡ് ട്രെയിനിങ് പ്രോഗ്രാമുകൾ ഒക്കെ അടച്ചും ഒക്കെ തൊഴിൽ ചെയുന്ന ഞങ്ങളുടെ മേഖല യിൽ ഇതൊന്നും ഇല്ലാത്ത,, ആളുകളുടെ കടന്നു കയറ്റം അവസാനിപ്പിക്കുക.... . തുടങ്ങി ഈ മേഖല യിൽ പ്രത്യക്ഷമായും പരോക്ഷ മായും ജോലി എടുത്ത് ജീവിക്കുന്ന അനേകായിരം കുടുംബങ്ങൾക്ക് വേണ്ടി,, അവരുടെ ജീവിതങ്ങൾ തകരാതിരിക്കാൻ ,, അതിജീവനത്തിനും ജീവിക്കാനും ഉള്ള അവസരത്തിനുമായി ദയവായി സർക്കാരിനോട് അപേക്ഷിക്കുന്നു.....🙏🙏