Kerala Kalamandalam

Kerala Kalamandalam Kerala Kalamandalam is a deemed to be University for Art & Culture, under Govt. of Kerala.

ചാൻസലർ കലാമണ്ഡലത്തിലെ അധ്യാപകരുമായി സംവദിക്കുന്നു. Chancellor interacts with teaching staff of Kerala Kalamandalam.
13/02/2023

ചാൻസലർ കലാമണ്ഡലത്തിലെ അധ്യാപകരുമായി സംവദിക്കുന്നു.
Chancellor interacts with teaching staff of Kerala Kalamandalam.

ചാൻസലർ കലാമണ്ഡലത്തിലെ ഓഫീസ് ജീവനക്കാരുമായി സംവദിക്കുന്നു. Chancellor interacts with office staff of Kerala Kalamandalam.
08/02/2023

ചാൻസലർ കലാമണ്ഡലത്തിലെ ഓഫീസ് ജീവനക്കാരുമായി സംവദിക്കുന്നു.

Chancellor interacts with office staff of Kerala Kalamandalam.

ചാൻസലർ കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.Chancellor interacts with students of Kerala Kalamandalam.
07/02/2023

ചാൻസലർ കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.

Chancellor interacts with students of Kerala Kalamandalam.

പദ്മഭൂഷൺ മല്ലികാ സാരാഭായ്, കലാമണ്ഡലം ചാൻസിലർ ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി കലാമണ്ഡലം സന്ദർശിച്ചപ്പോള്‍. വള്ളത്തോള്‍...
06/02/2023

പദ്മഭൂഷൺ മല്ലികാ സാരാഭായ്, കലാമണ്ഡലം ചാൻസിലർ ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി കലാമണ്ഡലം സന്ദർശിച്ചപ്പോള്‍. വള്ളത്തോള്‍ സമാധിയില്‍ പുഷ്പാർച്ചന നടത്തിയതിനു ശേഷം വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തി. ഈ മാസം പത്താം തീയതി വരെ ചാന്‍സിലര്‍ കലാമണ്ഡലത്തില്‍ ഉണ്ടായിരിക്കും.

Food Committee   Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/        ...
05/02/2023

Food Committee

Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/

Our transportation team   Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com...
03/02/2023

Our transportation team

Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/

Stage and Decoration team   Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.c...
03/02/2023

Stage and Decoration team
Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/

Media team of  Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/          ...
01/02/2023

Media team of

Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/

Program Committee of   Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/\ ...
01/02/2023

Program Committee of

Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/

Guest Relations team of   Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com...
01/02/2023

Guest Relations team of

Follow Kerala Kalamandalam official YouTube channel for more updates : https://www.youtube.com/

The volunteers of the ten day long  .Follow Kerala Kalamandalam official YouTube channel for more updates :  https://www...
01/02/2023

The volunteers of the ten day long .

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

Our Exhibition Management team of  Follow Kerala Kalamandalam official YouTube channel for more updates :  https://www.y...
01/02/2023

Our Exhibition Management team of

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന ദിനത്തിൽ പ്രേക്ഷകരിൽ കൗതുകമുണർത്തി കൊണ്ട് വയനാട് ആദിവാസി കലാസംഘത്തിന്റെ  നൃത്ത ...
30/01/2023

നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന ദിനത്തിൽ പ്രേക്ഷകരിൽ കൗതുകമുണർത്തി കൊണ്ട് വയനാട് ആദിവാസി കലാസംഘത്തിന്റെ നൃത്ത സംഗീതം അരങ്ങേറി. തനതായ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തുന്ന പ്രമുഖ ഗോത്ര വിഭാഗമായ പണിയ വിഭാഗമാണ് നൃത്ത സംഗീതം അവതരിപ്പിച്ചത്.

വളരെ വ്യത്യസ്ത നിറഞ്ഞ ഈ നൃത്ത സംഗീതത്തിൽ സ്ത്രീകൾ നൃത്തം ചെയ്യുകയും അവർക്ക് അകമ്പടിയായി തുടി,കുഴൽ എന്നിവ പുരുഷന്മാരും കൈകാര്യം ചെയ്തു.
അവരുടെ തനതായ ചരിത്രവും സംസ്കാരവും പാരമ്പര്യവും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരുന്നു ഈ പ്രകടനം.

പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ താളത്തിനൊത്ത ഇമ്പമുള്ള ചുവടുകൾ വെച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

നിള ഫെസ്റ്റിന്‍റെ സമാപന അവതരണമായ വടകര ഒ.കെ. ശിവനും സംഘവും അവതരിപ്പിച്ച തെയ്യം. Follow Kerala Kalamandalam official YouTu...
30/01/2023

നിള ഫെസ്റ്റിന്‍റെ സമാപന അവതരണമായ വടകര ഒ.കെ. ശിവനും സംഘവും അവതരിപ്പിച്ച തെയ്യം.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/
#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

നിളാഫെസ്റ്റിവലിൻ്റെ  സമാപനദിവസം  'ത്രികായ '.പദ്മവിഭൂഷൺ ശ്രീ ഉമയാൾപുരം ശിവരാമൻ, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ശ്രീ പ്ര...
30/01/2023

നിളാഫെസ്റ്റിവലിൻ്റെ സമാപനദിവസം 'ത്രികായ '.
പദ്മവിഭൂഷൺ ശ്രീ ഉമയാൾപുരം ശിവരാമൻ, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ശ്രീ പ്രകാശ് ഉള്ളിയേരി എന്നിവർ നയിച്ച പരിപാടിയിൽ, പദ്മവിഭൂഷൺ ശ്രീ ഉമയാൾപുരം ശിവരാമൻ ആയിരുന്നു മുഖ്യ ആകർഷണം.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/
#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

കേരള കലാമണ്ഡലത്തിൽ പത്ത് ദിവസങ്ങളിലായി നടന്നു വരുന്ന നിള ദേശീയ നൃത്ത സംഗീതോത്സവ രാവുകൾക്ക്  സമാപനമായി .കൂത്തമ്പലത്തിൽ വച...
30/01/2023

കേരള കലാമണ്ഡലത്തിൽ പത്ത് ദിവസങ്ങളിലായി നടന്നു വരുന്ന നിള ദേശീയ നൃത്ത സംഗീതോത്സവ രാവുകൾക്ക് സമാപനമായി .കൂത്തമ്പലത്തിൽ വച്ച് നടന്ന സമാപനസമ്മേളനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കലാരൂപങ്ങളുടെ സമന്വയമായിരുന്നു ഈ നൃത്ത സംഗീതോത്സവം. ഇത്തരം അതിർവരമ്പുകളില്ലാത്ത ആഘോഷങ്ങളാണ് കേരളത്തിന്റെ ശക്തിയെന്നും കൾച്ചറൽ ടൂറിസം ആഗോള തലത്തിൽ ശ്രദ്ധ നേടുന്ന ഈ കാലഘട്ടത്തിൽ വിനോദ സഞ്ചാരത്തിന്റെ പുരോഗതിക്കും കലകളുടെ പുരോഗതിക്കും സാംസ്കാരിക കേന്ദ്രത്തിന്റെ ഒരു ഹബ്ബായി കേരള കലാമണ്ഡലത്തെ ഉയർത്തുമെന്നും മന്ത്രി ഉദ്ഘാടന വേളയിൽ അറിയിച്ചു. കലാമണ്ഡലം രജിസ്ട്രാർ ഡോക്ടർ രാജേഷ് കുമാർ പി സ്വാഗതം പറഞ്ഞ യോഗത്തിൽ കേരള കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫ. എം.വി നാരായണൻ അധ്യക്ഷത വഹിച്ചു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഷറഫ് കെ എം വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷെയ്ക്ക് അബ്ദുൽ ഖാദർ എന്നിവർ വിശിഷ്ടാതിഥികളായി. ഭരണസമിതി അംഗങ്ങളായ ശ്രീ ടി കെ വാസു, ഡോക്ടർ എൻ ആർ ഗ്രാമപ്രകാശ് ശ്രീ കെ രവീന്ദ്രനാഥ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ഡോ.കലാമണ്ഡലം കനക കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സുധീർ പുതിയ പറമ്പത്ത് നന്ദി രേഖപ്പെടുത്തി.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/
#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

30/01/2023

തൃകായ-മ്യൂസിക് ബാന്റ് | Nila Fest 2023 | Kerala Kalamandalam

30/01/2023

സമാപന സമ്മേളനം | Closing Ceremony | Nila Fest 2023 | Kerala Kalamandalam

30/01/2023

ആദിവാസി നൃത്ത സംഗീതം | Nila Fest 2023 | 30-01-2023

നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ ഒമ്പതാം ദിനത്തിൽ പ്രേക്ഷക മനസ്സിനെ പ്രകമ്പനം കൊള്ളിച്ച്  ഹിഗ്വിറ്റ.സ്വതന്ത്രവും സ്വതസ...
29/01/2023

നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ ഒമ്പതാം ദിനത്തിൽ പ്രേക്ഷക മനസ്സിനെ പ്രകമ്പനം കൊള്ളിച്ച് ഹിഗ്വിറ്റ.

സ്വതന്ത്രവും സ്വതസിദ്ധവുമായ ശൈലിയിലുള്ള നാടക അവതരണത്തിലൂടെയും, കുറിക്കു കൊള്ളുന്ന വാക്കുകളുടെ പ്രയോഗങ്ങളിലൂടെയും, തന്‍റെ കാഴ്ചപ്പാടുകൾ പ്രേക്ഷകരുടെത് കൂടിയാക്കുന്ന മാന്ത്രികനായ എൻ. എസ് മാധവന്റെ തൂലികയിൽ വിടർന്ന ഹിഗ്വിറ്റാ എന്ന കഥയെയാണ് ശശിധരൻ നടുവിലിന്റെ സംവിധാനത്തിലൂടെ നാടകമായി അവതരിപ്പിച്ചത്.
സമൂഹത്തിൽ നിൽക്കുന്ന അനേകം വിഷയങ്ങളുടെ നേർക്കാഴ്ചയാണ് ഈ നാടകം. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന പല അവസ്ഥകളെയും, മനുഷ്യരുടെ സ്വാർത്ഥ ചിന്താഗതികളെയും ഈ നാടകം ചൂണ്ടിക്കാട്ടുന്നു.
40 ഓളം കലാകാരന്മാരുടെ ഭാവ രസ സമ്മേളനമായ ഈ നാടകം പ്രേക്ഷക മനസ്സിനെ ആഴത്തിൽ സ്പർശിച്ചു.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

നിള ദേശീയ നൃത്ത സംഗീതോത്സവത്തിൽ ലോകപ്രസിദ്ധ ഗസൽ ഗായകനായ ഉസ്താദ് ഒസ്മാൻ മിർ അവതരിപ്പിച്ച ഗസൽ വിരുന്ന്  കേരള  കലാമണ്ഡലത്തി...
29/01/2023

നിള ദേശീയ നൃത്ത സംഗീതോത്സവത്തിൽ ലോകപ്രസിദ്ധ ഗസൽ ഗായകനായ ഉസ്താദ് ഒസ്മാൻ മിർ അവതരിപ്പിച്ച ഗസൽ വിരുന്ന് കേരള കലാമണ്ഡലത്തിൽ അരങ്ങേറി. "ആഘിയാം ഘം കെ " എന്ന് തുടങ്ങുന്ന യമൻ രാഗത്തിലുള്ള ഗസലോട് കൂടിയാണ് ഗസൽ സന്ധ്യ ആരംഭിച്ചത്. തുടർന്ന് രാത് ആംഘോൻ മേ ഗലി എന്ന മനോഹരമായ ഗസൽ ആലപിച്ചു. കേരളത്തിൽ ആദ്യമായാണ് അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നത്. നിള നൃത്ത സംഗീതോത്സവ വേദിയാണ് അദ്ദേഹം കേരളത്തിലെ ആദ്യ വേദിയായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പുത്രൻ ആമിർ മിർ കൂടെപ്പാടി. അബ്ദുൽ മിർ, അയൂബ് മിർ എന്നിവർ തബലയിലും യുസുഫ് മിർ സൈഡ് റിഥത്തിലും നസീർ മിർ ബാൻജോയിലും മലയാളിയായ പ്രസിദ്ധ കീബോർഡ് കലാകാരൻ ശ്രീ പ്രകാശ് ഉള്ളിയേരി ഗസ്റ്റ് കീബോർഡിസ്റ്റായും വേദിയെ അലങ്കരിച്ചു.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

29/01/2023

കോല്‍ക്കളി

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

മഹാകവി മോയിൻകുട്ടി വൈദ്യരുടെ കൊണ്ടോട്ടി മാപ്പിള കലാ അക്കാദമിയുടെ കീഴിൽ നിന്നും മൂന്നുമണി മുതൽ 5 മണി വരെ ദൈർഘമേറിയ കോൽക്ക...
29/01/2023

മഹാകവി മോയിൻകുട്ടി വൈദ്യരുടെ കൊണ്ടോട്ടി
മാപ്പിള കലാ അക്കാദമിയുടെ കീഴിൽ നിന്നും മൂന്നുമണി മുതൽ 5 മണി വരെ ദൈർഘമേറിയ കോൽക്കളി,മുട്ടിപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, അറബന എന്നീ കലകളുടെ അവതരണം. നടന്നത്.മാപ്പിളപ്പാട്ടിലെ വൃത്തങ്ങൾക്ക് പറയുന്ന പേരാണ് ഇശൽ. രീതി ചേൽ എന്നൊക്കെയാണ് ഇതിനർത്ഥം. തമിഴിലെ ഇയൽ എന്ന വാക്കാണ് .ഇശലിന്റെ പൂർണരൂപം എന്ന് കരുതപ്പെടുന്നു. 12 പേരടങ്ങിയ കോൽക്കളി ഒരു ആയോധനകല രൂപമാണ്. പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഒപ്പന കേരളത്തിലെ വിശേഷിച്ചും മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയമായ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. ആറുപേരായിരുന്നു ഇതിനു ഉണ്ടായിരുന്നത്.ദഫ്മുട്ടും അറബനയും അനുഷ്ഠാനപരമായ കലാരൂപങ്ങളാണ് ദഫ്മുട്ടിൽ 8 പേരും അറബനയിൽ 10 പേരും ആണ് പങ്കെടുത്തത്.ആചാരപരമായിട്ടുള്ള കലാരൂപമാണ് മുട്ടിപ്പാട്ട് അതിലും പത്തോളം പേർ പങ്കെടുത്തു. പ്രത്യേകമായി പെൺകുട്ടികൾ ചെയ്ത ദഫ് മുട്ട് ശ്രദ്ധേയമായി.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

നിള ദേശിയ നൃത്ത സംഗീതോത്സവത്തിന്‍റെ ഭാഗമായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ചത്ചെ റുകഥകളെയും കവിതകളെയും അടിസ്ഥാനമാക്കി ...
29/01/2023

നിള ദേശിയ നൃത്ത സംഗീതോത്സവത്തിന്‍റെ ഭാഗമായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ചത്ചെ റുകഥകളെയും കവിതകളെയും അടിസ്ഥാനമാക്കി 20 മിനിറ്റ് ദൈർഘ്യമുള്ള 8 നാടകങ്ങളാണ്. നാല് ടീമുള്ളതിൽ ഒരു ടീം രണ്ട് നാടകം എന്ന രീതിയിലാണ് അവതരിപ്പിച്ചത്.
മാധവിക്കുട്ടിയുടെ നെയ്പ്പായസത്തെ അടിസ്ഥാനമാക്കിയും വയലാറിന്റെ താടക എന്ന കവിതയെ അടിസ്ഥാനമാക്കിയും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള രണ്ട് നാടകങ്ങളാണ് ഒരു ടീം അവതരിപ്പിച്ചത്. സുനിതയാണ് ഡയറക്ടർ ആതിര. V., സജാസ് റഹ്മാൻ ,നിതീഷ് കരുവാരകുണ്ട് , ഷിബിലി പറവത്ത് എന്നിവർ അഭിനയിച്ചു.
പി വി ഷാജികുമാറിന്റെ 'മരണം ഉണ്ടാക്കി ' എന്ന കഥയെ ആസ്പദമാക്കി പോക്ക് എന്ന പേര് നൽകി ഒരു നാടകം അവതരിപ്പിച്ചപ്പോൾ കൽപ്പറ്റ നാരായണന്റെ ''കല്യാണം'' എന്ന കവിതയെ ആസ്പദമാക്കിയായിരുന്നു മറ്റൊരു നാടകം അവതരിപ്പിച്ചത്. ആദ്യനാടകം ഡിവൈസിങ് എന്ന പ്രോസസ്സിലൂടെയാണ് കണ്ടെത്തിയത്. ഒത്തുചേരുന്ന രണ്ട് വ്യക്തികൾ അല്ലെങ്കിൽ വ്യക്തിത്വങ്ങൾക്ക് ഇടയിലുള്ള വിഷയങ്ങളെയാണ് ഈ നാടകം ചർച്ച ചെയ്യുന്നത്. ഡയറക്ടർ : അജയ് ഉദയൻ
അവതരിപ്പിച്ചത് അജയ്, ഗാർഗി, അജിത് ലാൽ, ശിവലാൽ എന്നിവരാണ്.

നമുക്ക് ചുറ്റും നിലനിൽക്കുന്ന സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനമയി പ്രശസ്ത കവി കൽപ്പറ്റ നാരായണന്റെ നഗ്നസത്യം എന്ന കവിതയെ ആസ്പദമാക്കി ഞാനാണ് ദൈവത്തായെന്ന് നാടകമായിരുന്നു അടുത്തത്. എല്ലാവരിലും നുണയും സത്യവും ഓരോ അളവിലായി കാണപ്പെടുന്നു. ചുരുളുകൾ ഉണ്ടാക്കിക്കൊണ്ടു നുണയും അത് അഴിച്ചുകൊണ്ട് സത്യവും തുടരുന്നു. രണ്ടാമത്തെ നാടകമായ കാപ്പുകാർക്കും എന്നത് സന്തോഷ് എച്ചികാനത്തിന്റെ സിംഗപ്പൂർ എന്ന ചെറുകഥയുടെ ഭാഗമാണ്. ഈ കാലഘട്ടത്തിലും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ മനുഷ്യ മനസ്സിനെ എത്രമാത്രം ബാധിക്കുന്നു എന്നതാണ് ഈ നാടകം..ഡയറക്ടർ -ദിലീപ് ചിലങ്ക, അഭിനേതാക്കൾ നന്ദു ബാല, ഗോവിന്ദ് പപ്പു, ജീവ എന്നിവർ.

70 കൾ മുതൽ 80 കൾ വരെ നിലനിന്നിരുന്ന കവികളെ കുറിചുള്ള ടി പി രാജീവന്റെ രാഷ്ട്രതന്ത്രം എന്ന കവിതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അടുത്ത അവതരണം. അവരുടെ പ്രത്യശാസ്ത്രങ്ങളിൽ വന്ന മാറ്റങ്ങൾ ഈ നാടകത്തിൽ ചെറിയ രീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാദിവസവും സായാഹ്നങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ ഒത്തുച്ചേരുന്ന മൂന്ന് വൃദ്ധന്മാരിൽ വന്ന ചേരുന്ന ചർച്ചകളാണ് മൂന്നു വൃദ്ധന്മാരുടെ സായാഹ്നം എന്ന ഈ നാടകത്തിൽ അവതരിപ്പിക്കുന്നത്.മൂന്ന് വൃദ്ധന്മാരുടെ വാർദ്ധക്യത്തിൽ ഉണ്ടാകുന്ന ആകുലതകൾ ഇതിൽ കാണിക്കുന്നു.
ബിലേഷ് കൃഷ്ണ സംവിധാനവും,
മനു, ബിലേഷ് കൃഷ്ണ, ശരൺ മോഹൻ അഭിനേതാക്കളും ആയി .
സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വവിദ്യാർത്ഥികളാണ് ഈ നാടകങ്ങൾ അവതരിപ്പിച്ചത്.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

Moments from the Day ❤❤ Follow Kerala Kalamandalam official YouTube channel for more updates :  https://www.youtube.com/...
29/01/2023

Moments from the Day ❤❤

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

29/01/2023

ഗസൽ -അവതരണം:ഉസ്താദ് ഉസ്മാൻ മിർ & ടീം Nila Fest 2023|കലാമണ്ഡലം

നിള ദേശീയ  നൃത്ത സംഗീതോത്സവത്തിന്‍റെ ഭാഗമായി പ്രമുഖ ദഗർവാണി ധ്രുപദ് ഗായകനായ പത്മശ്രീ പണ്ഡിറ്റ്‌ ഉമാകാന്ത് ഗുണ്ടേച്ചയും സ...
28/01/2023

നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്‍റെ ഭാഗമായി പ്രമുഖ ദഗർവാണി ധ്രുപദ് ഗായകനായ പത്മശ്രീ പണ്ഡിറ്റ്‌ ഉമാകാന്ത് ഗുണ്ടേച്ചയും സംഘവും അവതരിപ്പിച്ച നൈറ്റ്‌ രാഗാസ് ഹിന്ദുസ്ഥാനി സംഗീതം. ഭാരതീയ ശാസ്ത്രീയ സംഗീതത്തിനും ദ്രുപത് സംഗീതത്തിനും ഇദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്. ദ്രുപത് സ്വരപ്രകടങ്ങളുടെ മാസ്മരിക രാവായിരുന്നു.

Follow Kerala Kalamandalam official YouTube channel for more updates :
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

നിള ദേശീയ നൃത്തസംഗീതോത്സവത്തിൽ കേരള കലാമണ്ഡലം നൃത്ത വിഭാഗത്തിന്‍റെ നൃത്ത അവതരണം പുതുതായി ചിട്ടപ്പെടുത്തിയ അംബ മോഹിനിയാട്...
28/01/2023

നിള ദേശീയ നൃത്തസംഗീതോത്സവത്തിൽ കേരള കലാമണ്ഡലം നൃത്ത വിഭാഗത്തിന്‍റെ നൃത്ത അവതരണം പുതുതായി ചിട്ടപ്പെടുത്തിയ അംബ മോഹിനിയാട്ട നൃത്തശില്പം.

ആത്മാഭിമാനത്തിനായി നിലനിൽക്കുന്ന വ്യവസ്ഥകൾക്കു നേരെ വിരൽചൂണ്ടി ശിഖണ്ഡി രൂപം സ്വീകരിക്കേണ്ടി വന്ന അംബ.

Follow Kerala Kalamandalam Official YouTube Channel
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്‍റെ ഭാഗമായി പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി  അവതരിപ്പിച്ച കഥക്. കൈമുദ്രകൾ കൊണ്ടും പാട്ടിലൂടെയ...
28/01/2023

നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്‍റെ ഭാഗമായി പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി അവതരിപ്പിച്ച കഥക്.
കൈമുദ്രകൾ കൊണ്ടും പാട്ടിലൂടെയും പുരാണ കഥകളെ ആവിഷ്കരിക്കുന്ന കഥക് അവതരണം ഹിന്ദുസ്ഥാനി സംഗീതത്തിലൂടെയും താളാനുശ്രിതമായ
പാദ ചലനങ്ങളിലൂടെയും
താള വാദ്യങ്ങളിലൂടെയും ആസ്വാദകർക്ക് കൗതുകമേകി.

ജയ്പൂർ ഖരാൻ വക്താവായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ നൃത്ത ചുവടുകൾക്ക് ഫത്തേ സിംഗ് ഗംഗാനി (തബല), സമിയുള്ള ഖാൻ ഗംഗാനി (വായ്പാട്ട് & ഹാർമോണിയം) , മുഹമ്മദ് അയ്യൂബ് (സാരംഗി) എന്നിവർ പക്കമേളമൊരുക്കി.

Follow Kerala Kalamandalam Official YouTube Channel
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

നിള ദേശീയ നൃത്തസംഗീതോത്സവത്തിൽ  കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളേജിലെ ബിരുദാനന്തര ബിരുദ നാടക വിദ്യാർത്ഥി വിദ്യാർത്ഥിന...
28/01/2023

നിള ദേശീയ നൃത്തസംഗീതോത്സവത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളേജിലെ ബിരുദാനന്തര ബിരുദ നാടക വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ധർമോക്രസി നാടകം. ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തേയും അടിസ്ഥാനമാക്കി ഭാസൻ രചിച്ച ഊരുഭംഗത്തിലെയും ബലിവധത്തിലെയും കഥാസന്ദർഭങ്ങൾ ചേർത്തുള്ള രണ്ട് അന്ത്യ രംഗങ്ങളാണ് ധർമോക്രസി നാടകത്തിലെ പ്രമേയം. ഈ നാടകം സംവിധാനം ചെയ്തത് കാലടി സംസ്‌കൃത കോളേജിലെ നാടക വിഭാഗം അദ്ധ്യാപകരായ രമേശ്‌ വർമയും, കെ. കൃഷ്ണകുമാറുമാണ്.

Follow Kerala Kalamandalam Official YouTube Channel
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

ജലം  Follow Kerala Kalamandalam Official YouTube Channel https://www.youtube.com/ #നിളദേശീയനൃത്തസംഗീതോത്സവം  #കലാമണ്ഡലം ...
28/01/2023

ജലം

Follow Kerala Kalamandalam Official YouTube Channel
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

28/01/2023

നാടകം(ധർമോക്രസി )-അവതരണം:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല|Nila Fest 2023 | Kerala Kalamandalam

ഓട്ടന്‍ തുള്ളല്‍ ഗീതനന്ദം Follow Kerala Kalamandalam Official YouTube Channel https://www.youtube.com/ #നിളദേശീയനൃത്തസംഗ...
28/01/2023

ഓട്ടന്‍ തുള്ളല്‍ ഗീതനന്ദം
Follow Kerala Kalamandalam Official YouTube Channel
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

കലാമണ്ഡലം കേശവഗീതാനന്ദൻ അനുസ്മരണം, അവാർഡ് വിതരണം, ഗീതാനന്ദം സ്മരണിക പ്രകാശനം കേരള കലാമണ്ഡലത്തിൽ 28/01/2023 ന് ഉച്ചയ്ക്ക്...
28/01/2023

കലാമണ്ഡലം കേശവഗീതാനന്ദൻ അനുസ്മരണം, അവാർഡ് വിതരണം, ഗീതാനന്ദം സ്മരണിക പ്രകാശനം കേരള കലാമണ്ഡലത്തിൽ 28/01/2023 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. കലാമണ്ഡലം ശാർമിളയുടെ പ്രാർത്ഥനയോടു കൂടി തുടങ്ങിയ ചടങ്ങിൽ കലാമണ്ഡലം രജിസ്ട്രാർ Dr. പി രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.വി നാരായണന്റെ അക്ഷ്യ ക്ഷതയിൽ, പ്രശസ്ത സിനിമാ താരം ജയരാജ് വാരിയർ തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഡോ. പി പി പ്രകാശനൻ ഗീതാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് ജേതാക്കളെ കലാമണ്ഡലം ഭരണസമിതി അംഗം കലാമണ്ഡലം പ്രഭാകരൻ പരിചയപ്പെടുത്തി. കേശവഗീതാനന്ദൻ 2022 പുരസ്കാരം കലാമണ്ഡലം പരമേശ്വരൻ ആശാന് ജയരാജവാര്യർ സമ്മാനിച്ചു. ഗീതാനന്ദം 2022 യുവ പ്രതിഭ പുരസ്കാരം കലാമണ്ഡലം പ്രീജയ്ക്ക് പ്രശസ്ത സിനിമാ താരം ദേവി ചന്ദന സമ്മാനിച്ചു. കലാമണ്ഡലം ഭരണസമിതി അംഗം എൻ. ആർ. ഗ്രാമപ്രകാശ്, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ കാദർ, കലാമണ്ഡലം മുൻ രജിസ്ട്രാർ കെ കെ സുന്ദരേശൻ, കലാമണ്ഡലം തുള്ളൽ വകുപ്പ് മേധാവി കലാമണ്ഡലം മോഹന കൃഷ്ണൻ എന്നിവർ വേദിയിൽ സന്നിഹിതരായി. അവാർഡ് ജേതാക്കളായ കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം പ്രീജ എന്നിവരുടെ മറുപടി പ്രസംഗത്തിനു ശേഷം കലാമണ്ഡലം ഗീതാനന്ദന്റെ മകനും , ഗീതാനന്ദൻ സ്മാരക ട്രസ്റ്റ് സെക്രട്ടറിയുമായ സനൽ ഗീതാനന്ദൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന്, കലാമണ്ഡലം ഗീതാനന്ദൻ ആശാന്റെ ജീവചരിത്രം 'ഗീതാനന്ദം' എന്ന പേരിൽ തുള്ളലായി കലാമണ്ഡലം വിഷ്ണു എം ഗുപ്ത അവതരിപ്പിച്ചു. പിന്നണിയിൽ കലാമണ്ഡലം ശാർമിള, കലാമണ്ഡലം പ്രസൂൺ, കലാമണ്ഡലം സജിത്ത് ബാലകൃഷ്ണൻ, അരുൺദാസ് ശ്രുതിലയ എന്നിവർ പങ്കുചേർന്നു.

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

ഓട്ടന്‍ തുള്ളല്‍ ഗീതനന്ദം Follow Kerala Kalamandalam Official YouTube Channel https://www.youtube.com/ #നിളദേശീയനൃത്തസംഗ...
28/01/2023

ഓട്ടന്‍ തുള്ളല്‍ ഗീതനന്ദം

Follow Kerala Kalamandalam Official YouTube Channel
https://www.youtube.com/

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം


https://youtu.be/a6fLVOvzOuw

kalamandalam

28/01/2023

ഓട്ടൻതുള്ളൽ-കഥ(ഗീതാനന്ദം)|Nila Fest 2023 | Kerala Kalamandalam

നിള ദേശീയ നൃത്ത സംഗീതോത്സവത്തിൽ ഡോ. കലാമണ്ഡലം  രചിതരവിയുടെ നേതൃത്വത്തിൽ  അരങ്ങേറിയ ദമിതം  എന്ന നൃത്തവിഷ്ക്കാരം ഭാവ ഭംഗി ...
27/01/2023

നിള ദേശീയ നൃത്ത സംഗീതോത്സവത്തിൽ ഡോ. കലാമണ്ഡലം രചിതരവിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ദമിതം എന്ന നൃത്തവിഷ്ക്കാരം ഭാവ ഭംഗി കൊണ്ട് സഹൃദരുടെ മനം കവർന്നു.

പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ സമൂഹം നടന്ന കനൽവഴികളിലൂടെ താടകയും ശൂർപ്പണഖയും അയോമുഖിയും കൈകസിയും പുതുകാലത്തിന്‍റെ പരിച്ഛേദമായി അരങ്ങിലെത്തി.

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

നിള ദേശീയനൃത്തസംഗീതോത്സവത്തിൽ  സമുദ മധുഗോപിനാഥും സജീവും സംഘവും അവതരിപ്പിച്ച ജലം എന്ന നൃത്തശില്പം പ്രേക്ഷക മനസ്സിനെ ആർദ്ര...
27/01/2023

നിള ദേശീയനൃത്തസംഗീതോത്സവത്തിൽ സമുദ മധുഗോപിനാഥും സജീവും സംഘവും അവതരിപ്പിച്ച ജലം എന്ന നൃത്തശില്പം പ്രേക്ഷക മനസ്സിനെ ആർദ്രമാക്കി. ശബ്ദവിന്യാസവും അംഗവിക്ഷേപവും വ്യവഹാരഭാഷയ്ക്കപ്പുറമൊരു വിനിമയ തലമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ജലം നൃത്തശില്പം. പ്രകാശനിയന്ത്രണത്തിലൂടെ ജോസ് കോശിയും അരങ്ങിനെ സാർത്ഥകമാക്കി.

#നിളദേശീയനൃത്തസംഗീതോത്സവം
#കലാമണ്ഡലം

Address

Cheruthuruthi
Thrissur
679531

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914884262418

Alerts

Be the first to know and let us send you an email when Kerala Kalamandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Kalamandalam:

Videos

Share


Other Performance & Event Venues in Thrissur

Show All