05/08/2024
*ഓർമകളിൽ സിദ്ദിക്ക*
സംവിധായകൻ സിദ്ദിഖ് അനുസ്മരണ സംഗമം.
➖➖➖➖➖➖➖➖
Friday, 9th Aug 2024, 6.30pm Doha
➖➖➖➖➖➖➖➖
മലയാളികൾക്കും സിനിമാലോകത്തിനും ദോഹക്കും എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല പ്രിയ സംവിധായകൻ സിദ്ദിക്കയുടെ ആകസ്മിക വിയോഗം.
ഇടപഴകിയവർക്കും അടുത്തറിഞ്ഞവർക്കുമിടയിൽ വലിയൊരു ശൂന്യത സൃഷ്ടിച്ച് സിദ്ദിക്ക ഓർമകളിലേക്ക് മറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവുന്നു.
ആ വിനയാന്വിതനായ കലാകാരന്റെ ഓർമകളുമായി ദോഹയിലെ മലയാളികൾ സംഗമിക്കുകയാണ്.
ICC അശോക ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സംവിധായകൻ *ശ്രീ. ലാൽ ജോസ്* അനുസ്മരണ ഭാഷണം നടത്തും.
നമ്മളൊക്കെയും വയനാട് പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിലാണെങ്കിലും സിദ്ദീക്കയുടെ ഓർമ ദിനത്തിൽ ലളിതമായി ഒത്തുചേരുകയെന്നത് ആ വലിയ മനുഷ്യനോടുള്ള ആദരവായി കരുതുകയാണ്.
ദോഹയിൽ ഇവന്റോസ് മീഡിയ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മാസങ്ങൾക്ക് ശേഷമായിരുന്നല്ലോ ആ വിയോഗം.
നമ്മുടെ സിനിമാസ്വാദനത്തെ പലകാലങ്ങളിൽ സമ്പന്നമാക്കിയ പ്രിയസംവിധായകന്റെ ഓർമകൾക്ക് മുമ്പിൽ സ്നേഹാദാരവുകൾ അർപ്പിക്കുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.