Rangachetana

Rangachetana Rangachetana is one of the leading Theatre Groups in Kerala, working mainly in Thrissur. Rangachetan
(11)

13/04/2024
12/04/2024

കവിയും സംഗീതജ്ഞനുമായ പന്തളം N സജിത്ത്കുമാർ രംഗചേതന കളിവെട്ടം കുട്ടികളുടെ നാടകശില്പശാലയിൽ സംഗീതത്തിൻ കഥ പറയാൻ എത്തി. കളിവെട്ടത്തെ കുറിച്ച് അദ്ദേഹം എഴുതിയ പാട്ട് കുട്ടികളോടൊപ്പം ചേർന്ന് പാടി . നന്ദി.... നാളെ ഏപ്രിൽ 13 ന് കളി വെട്ടത്തിൽ മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കാൻ എത്തും സ്വന്തം മക്കളോടൊപ്പം രക്ഷിതാക്കൾ ഒരു പകൽ പൂർണ്ണമായി കളിമുറ്റമൊരുക്കുന്നു......
നന്ദി....... സ്നേഹാഭിവാദ്യം

സലാം... സലിം..
12/04/2024

സലാം... സലിം..

കുട്ടികൾക്ക് വാർത്തകൾ എഴുതി നിറയ്ക്കാൻ കളിവെട്ടത്തിൽ ചുമർപത്രം  "ജൂനിയർ ഗസറ്റ് " തയ്യാറായിഏപ്രിൽ 10 ബുധൻ  രംഗചേതന കളിവെട...
10/04/2024

കുട്ടികൾക്ക് വാർത്തകൾ എഴുതി നിറയ്ക്കാൻ കളിവെട്ടത്തിൽ ചുമർപത്രം "ജൂനിയർ ഗസറ്റ് " തയ്യാറായി
ഏപ്രിൽ 10 ബുധൻ രംഗചേതന കളിവെട്ടം കുട്ടികളുടെ നാടക ശില്പശാലയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ MP സുരേന്ദ്രൻ ചുമർ പത്രം "ജൂനിയർ ഗസറ്റ് " ഇന്നത്തെ പ്രധാന വാർത്ത എഴുതി ഉദ്ഘാടനം നിർവ്വഹിച്ചു. പത്രം പിറന്ന കഥയും എങ്ങിനെ ആയിരിക്കണം ഒരു പത്രം എന്നതും കുട്ടികളുമായി പങ്കുവെച്ചു. കുട്ടികളുമായുള്ള സംവാദത്തിൽ പ്രകൃതിയും ശാസ്ത്രവും സ്പോർട്ട്സും സംസ്കാരിക രംഗവും യുദ്ധവും വിഷയമായി കഥ പറഞ്ഞും ചോദ്യങ്ങൾ ചോദിച്ചും യാത്രാനുഭവങ്ങൾ പങ്കുവെച്ചും കളിവെട്ടത്തിലെ കൂട്ടുകാർക്ക് MP സുരേന്ദ്രൻ പ്രിയപ്പെട്ട കൂട്ടുകാരനായി തീർന്നു. ചുമർ പത്രം കുട്ടികൾ ഓരോരുത്തരും തയ്യാറാക്കുന്ന വാർത്തകളും സർഗ്ഗാത്മക രചനകളും എല്ലാ ദിവസം പതിക്കാവുന്നതിന് വേണ്ടിയുള്ള സ്വതന്ത്ര ഇടമാണ്. 15 അടി നീളവും 5 അടി വീതിയുള്ള പ്രതലമാണ് അതിന് വേണ്ടി കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിന് മുമ്പിൽ രംഗചേതന പ്രവർത്തകർ തയ്യാറാക്കിയിട്ടുള്ളത്. എല്ലാവർക്കും നന്ദി...... സ്നേഹാഭിവാദ്യം

കളിവെട്ടം 2024 കുട്ടികൾക്കുവേണ്ടി തൃശൂർ രംഗചേതന നടത്തുന്ന 39-ാമത് വേനലവധി നാടക കളരി ഏപ്രിൽ 8 ന് കേരള സംഗീത നാടക അക്കാദമി...
10/04/2024

കളിവെട്ടം 2024 കുട്ടികൾക്കുവേണ്ടി തൃശൂർ രംഗചേതന നടത്തുന്ന 39-ാമത് വേനലവധി നാടക കളരി ഏപ്രിൽ 8 ന് കേരള സംഗീത നാടക അക്കാദമി നാട്യ ഗ്യഹത്തിൽ ( Black Box) ൽ ആരംഭിച്ചു.. സൗത്ത് കൊറിയയിലെ നാടക പ്രവർത്തകയും നർത്തകിയുമായ പ്രശസ്ത കലാകാരി യാങ്ങ്മി ബിയുൻ youngmi Byun ഈ വർഷത്തെ നാടക ശില്പശാല കുട്ടികളോടൊപ്പം പാട്ട് പാടി നൃത്തം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ഫ്രൊഫ: PN പ്രകാശ്, സുനിൽ സുഖദ, ഹബീബ് ഖാൻ, ചന്ദ്രൻ മുക്കാട്ടുകര,
ET വർഗീസ്സ്, കോലഴി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കളിമുറ്റങ്ങളെ തിരിച്ചു പിടിയ്ക്കുവാൻ കുട്ടികളുടെ നാടകവേദിയെ ഒരു ഇടമാക്കി യെടുക്കുകയാണ് രംഗചേതന ചെയ്യുന്നത്. കൂട്ടികളുമായി കൂട്ടുകൂടുവാൻ കഥയും, പാട്ടും നൃത്തവും, അഭിനയവും, കരകൗശല നിർമ്മാണവും, ശാസ്ത്രബോധമുണർത്തുവാൻ ഉതകുന്ന മേജിക്കും, ചിത്രകലയും നാടൻ കളികളുമായ് രംഗചേതനയിലെ കൂട്ടികളുടെ കൂട്ടുകാരയ 25 ലധികം അധ്യാപകർ കളി വെട്ടത്തിൻ്റെ വിജയത്തിനായ് അണിയറയിൽ പ്രവർത്തിക്കുന്നു. കളി വെട്ടം 2024 കോഡിനേറ്റർ VS ഗിരീശൻ മാസ്റ്റർ ശില്പശാലയുടെ മനേജർ അബ്ദുൾ റസാഖ്. , കലാ സംവിധായകൻ ഫ്രാൻസിസ് ചിറയത്ത് / സംഘനേതൃത്വം ഈ ട്ടി വർഗിസ് ' ശില്പശാല ഡയറക്ടർ കെ.വി.ഗണേഷ്.മെയ് 4-ാം തിയ്യതി ശില്പശാലയിൽ പങ്കെടുക്കുന്ന കുട്ടികൾ എല്ലാവരും ചേർന്ന് പൊതുജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്ന നാടകത്തോട് കൂടിയാണ് ഈ വർഷത്തെ കളിവെട്ടം കുട്ടികളുടെ നാടക ശില്പശാല സമാപിക്കുക 64 കുട്ടികളും അവരെ സഹായിക്കുവാൻ എത്തിചേർന്ന കളിവെട്ടത്തിലൂടെ വളർന്ന മുതിർന്ന കൂട്ടുകാരും സൺഡേ തിയ്യറ്റർ പ്രവർത്തകരും രക്ഷിതാക്കളും അടക്കം നൂറോളം പേരുടെ സന്തോഷകരമായ ഒത്തുചേരലിനുള്ള ഇടമായി കേരള സംഗീത നാടക അക്കാദമി നാട്യഗൃഹവും (Black Box) മുറ്റവും മാറിയിട്ടുണ്ട്. ഇന്ന് കളിവെട്ടത്തിൽ ചുമർ പത്രം മുതിർന്ന മാധ്യമപ്രവർത്തകനായ MP സുരേന്ദ്രൻ കാലത്ത് 11 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും.
നന്ദി...... സ്നേഹാഭിവാദ്യം♥️🎉♥️🎉

YoungmiByun

Director of swaraindia-india koreacultural exchange center
Majored theatre acting and directing
Trained kathakali and mohiniattan.
critic and writer
Wrote book on 'Indian contemporary and traditional theatre-when roots blossom & Hidden golden pot-south Indian humanities stories
Got national awards for critic, books and thesis on theatre

കളി വെട്ടത്തിൽ കുട്ടികൾക്ക് നാടകം പരിശീലിക്കാം
09/04/2024

കളി വെട്ടത്തിൽ കുട്ടികൾക്ക് നാടകം പരിശീലിക്കാം

തൃശൂർ : കളിവെട്ടം കുട്ടികളുടെ നാടക ശില്പശാല കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) തുടങ്ങി.പ്രശസ്ത സൗത്ത് ...

ഇന്ന് ഏപ്രിൽ 7 രംഗചേതനയുടെ നാടകം എക്സ് "X" വേലൂർ ഗ്രാമകം നാടകോത്സവത്തിൽ അവതരിപ്പിക്കുന്നു രചന സംവിധാനം പ്രശാന്ത് നാരായണൻ...
07/04/2024

ഇന്ന് ഏപ്രിൽ 7 രംഗചേതനയുടെ നാടകം എക്സ് "X" വേലൂർ ഗ്രാമകം നാടകോത്സവത്തിൽ അവതരിപ്പിക്കുന്നു രചന സംവിധാനം പ്രശാന്ത് നാരായണൻ ഏവർക്കും സ്വാഗതം.... സ്നേഹാഭിവാദ്യം

കവിയും സാംസ്കാരിക പ്രവർത്തകനുമായ രംഗചേതനയുടെ പ്രിയ സുഹൃത്ത് സലിം രാജ് അന്തരിച്ചു സംസ്കാരിക നഗരിയുടെ വലിയ നഷ്ടമാണ് സലിം ര...
07/04/2024

കവിയും സാംസ്കാരിക പ്രവർത്തകനുമായ രംഗചേതനയുടെ പ്രിയ സുഹൃത്ത് സലിം രാജ് അന്തരിച്ചു സംസ്കാരിക നഗരിയുടെ വലിയ നഷ്ടമാണ് സലിം രാജിൻ്റെ വിയോഗം സാഹിത്യ സാംസ്കാരിക കാര്യങ്ങളിൽ എല്ലാവർക്കും എന്നും സഹായിയായി ഹൃദയം നിറഞ്ഞ ചിരിയുമായ് നമ്മളോടൊപ്പം ചേരാൻ ഇനി സലിം ഇല്ല എന്നത് എറെ ദുഃഖകരമാണ് ..... രംഗചേതനയുടെ പ്രണാമം

കളിവെട്ടം 2024 കുട്ടികൾക്കുവേണ്ടി തൃശൂർ രംഗചേതന നടത്തുന്ന 39-ാമത് വേനലവധി നാടക കളരി ഏപ്രിൽ 8 ന് കേരള സംഗീത നാടക അക്കാദമി...
06/04/2024

കളിവെട്ടം 2024 കുട്ടികൾക്കുവേണ്ടി തൃശൂർ രംഗചേതന നടത്തുന്ന 39-ാമത് വേനലവധി നാടക കളരി ഏപ്രിൽ 8 ന് കേരള സംഗീത നാടക അക്കാദമി നാട്യ ഗ്യഹത്തിൽ ( Black Box) ൽ ആരംഭിക്കുന്നു. സൗത്ത് കൊറിയയിലെ നാടക പ്രവർത്തകയും നർത്തകിയുമായ പ്രശസ്ത കലാകാരി യാങ്ങ്മി ബിയുൻ youngmi Byun ഈ വർഷത്തെ കുട്ടികളുടെ നാടക ശില്പശാല ഉദ്ഘാടനം നിർവ്വഹിക്കും ഫ്രൊഫ: പ്രകാശ്, സുനിൽ സുഖദ, ഹബീബ് ഖാൻ, ചന്ദ്രൻ മുക്കാട്ടുകര, ET വർഗീസ്സ്, എന്നിവർ പങ്കെടുക്കും. കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കളിമുറ്റങ്ങളെ തിരിച്ചു പിടിയ്ക്കുവാൻ കുട്ടികളുടെ നാടകവേദിയെ ഒരു ഇടമാക്കി യെടുക്കുകയാണ് രംഗചേതന ചെയ്യുന്നത്. കൂട്ടികളുമായി കൂട്ടുകൂടുവാൻ കഥയും, പാട്ടും നൃത്തവും, അഭിനയവും, കരകൗശല നിർമ്മാണവും, ശാസ്ത്രബോധമുണർത്തുവാൻ ഉതകുന്ന മേജിക്കും, ചിത്രകലയും നാടൻ കളികളുമായ് രംഗചേതനയിലെ കൂട്ടികളുടെ കൂട്ടുകാരയ 25 ലധികം അധ്യാപകർ കളി വെട്ടത്തിൻ്റെ വിജയത്തിനായ് അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. കളി വെട്ടം 2024 കോഡിനേറ്റർ VS ഗിരീശൻ മാസ്റ്റർ ശില്പശാലയുടെ മനേജർ അബ്ദുൾ റസാഖ്. ഡയറക്ടർ കെ.വി.ഗണേഷ്.മെയ് 4-ാം തിയ്യതി ശില്പശാലയിൽ പങ്കെടുക്കുന്ന കുട്ടികൾ എല്ലാവരും ചേർന്ന് പൊതുജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്ന നാടകത്തോട് കൂടിയാണ് ഈ വർഷത്തെ കളിവെട്ടം കുട്ടികളുടെ നാടക ശില്പശാല സമാപിക്കുക കളിവെട്ടം നാടക ശില്പശാലയിലേക്ക് രജിസ്റ്റർ ചെയ്ത കുട്ടികൾ ഏപ്രിൽ 8 ന് കാലത്ത് 10 മണിക്ക് മുമ്പ് കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) ൽ എത്തിചേരേണ്ടതാണ്.
നന്ദി...... സ്നേഹാഭിവാദ്യം♥️🎉♥️🎉

YoungmiByun

Director of swaraindia-india koreacultural exchange center
Majored theatre acting and directing
Trained kathakali and mohiniattan.
critic and writer
Wrote book on 'Indian contemporary and traditional theatre-when roots blossom & Hidden golden pot-south Indian humanities stories
Got national awards for critic, books and thesis on theatre

കളിവെട്ടം 2024 ഏപ്രിൽ 8 ന് ആരംഭിക്കും ഏവർക്കും സ്വാഗതം.. സ്നേഹാഭിവാദ്യം
04/04/2024

കളിവെട്ടം 2024 ഏപ്രിൽ 8 ന് ആരംഭിക്കും ഏവർക്കും സ്വാഗതം.. സ്നേഹാഭിവാദ്യം

വല്ലച്ചിറ നാടക ദ്വീപിൽ ഏപ്രിൽ 5 ന് രംഗചേതനയുടെ നാടകവും അവതരിപ്പിക്കുന്നു എല്ലാവർക്കും സ്വാഗതം സംവിധാനം പ്രേംകുമാർ ശങ്കരൻ...
04/04/2024

വല്ലച്ചിറ നാടക ദ്വീപിൽ ഏപ്രിൽ 5 ന് രംഗചേതനയുടെ നാടകവും അവതരിപ്പിക്കുന്നു എല്ലാവർക്കും സ്വാഗതം സംവിധാനം പ്രേംകുമാർ ശങ്കരൻ.
നന്ദി...... സ്നേഹാഭിവാദ്യം

"മാറ്റ് ദേശം" നാടകം ആദ്യാവതരണം ലോക നാടക ദിനത്തിൽ '2024 മാർച്ച് 27 ന് നടന്നു.ലോക നാടക ദിനാഘോഷം എല്ലാ രാഷ്ടങ്ങളിലേയും നാടക...
03/04/2024

"മാറ്റ് ദേശം" നാടകം ആദ്യാവതരണം ലോക നാടക ദിനത്തിൽ '2024 മാർച്ച് 27 ന് നടന്നു.
ലോക നാടക ദിനാഘോഷം എല്ലാ രാഷ്ടങ്ങളിലേയും നാടക പ്രവർത്തകർ വിവിധ പരിപാടികളോടെ അഘോഷിച്ചു തൃശൂർ രംഗചേതനയും ഏറെ സന്തോഷത്തോടെ നാടകദിനാഘോഷത്തിൽ പങ്കു ചേർന്നു. കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) മാർച്ച് 27 ബുധനാഴ്ച വൈകീട്ട് 5.30 ന് തുടങ്ങിയ വേൾഡ് തിയ്യറ്റർ ഡേ പരിപാടിയിൽ ആധുനിക മലയാള നാടകവേദിയിൽ ജനകീയ നാടകരൂപകല്പനക്ക് വിവിധ മേഖലകളിലായി വലിയ സംഭവാനകൾ നൽകിയ നാടക പ്രവർത്തകൻ പ്രൊഫ. പി.ഗംഗാധരന് രംഗചേതന നാടക പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് ഇന്ത്യൻ നാടകവേദിയിലെ കരുത്തനായ നാടകരചയിതാവും മൂന്നാം നാടകവേദിയുടെ പ്രയോക്താവുമായ ബംഗാളി നാടകകൃത്ത് ബാദൽ സർക്കാറിൻ്റെ വിശ്വപ്രസിദ്ധ രചന "ഹട്ടാമലർ ഒപ്പാരേ" എന്ന കൃതി രംഗചേതന പ്രവർത്തകർ "മാറ്റ് ദേശം " എന്ന പേരിൽ മലയാള ഭാഷയിൽ അരങ്ങിലവതരിപ്പിച്ചു. 40 വർഷങ്ങൾക്ക് മുമ്പ് ബംഗാളി ഭാഷയിൽ രചിച്ച കൃതി മുന്നോട്ട് വെക്കുന്ന പ്രമേയം സമകാലിന ഇന്ത്യയിൽ ഇന്നും പ്രശക്തമാണ്. ദുരിതം നിറത്തെ ജീവിതപരിസരത്തിൽ നിലനിൽപ്പിന് വേണ്ടി പൊരുതി ജീവിക്കേണ്ടി വരുന്നവർക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പർവ്വതീകരിച്ച് പൊതു സമൂഹം കുറ്റവാളികളായി ആൾക്കുട്ട വിചാരണക്ക് വിധേയമാക്കുന്നത് ഇന്ന് നമുക്കിടയിൽ വാർത്ത പോലും ആകാത്ത വിധത്തിൽ സർവ്വസാധാരണമായി തിർന്നിരിക്കുന്നു. കുറ്റ വിചാരണ നടത്തി മനുഷ്യരെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നവർക്ക് അവരുടേതായ പല കാരണങ്ങൾ ഉണ്ടാകാം. അത് വംശീയതയും ചിലപ്പോൾ ഊതി വീർപ്പിച്ച് അലങ്കാര വാസ്തുവായി അവർ കൊണ്ടുനടക്കുന്ന കാലഹരണപ്പെട്ട സദാചര ബോധവുമാകാം. അധികാര കേന്ദ്രങ്ങൾക്കും മൂലധന ശക്തികൾക്കും അവരുടെ കുറവുകൾ മറച്ചുവെക്കുന്നതിനുവേണ്ടി ആരെ വേണമെങ്കിലും കുറവാളികളായി പ്രഖ്യാപിച്ചു കൊണ്ട് വിചാരണ കൂടാതെ ജയിലിലടക്കാം / നാടുകടത്താം.ഇത് മാനവകുല ചരിത്രം പരിശോധിക്കുമ്പോൾ എല്ലാ കാലത്തും ഏറ്റ കുറച്ചിലുകളോടെ സംഭവിച്ചിട്ടുള്ളതായി കാണാൻ സാധിക്കും. പ്രാകൃതമായ മനുഷ്യ ജീവിത സംസ്കാരത്തിൻ്റെ ഇന്നും ഉപേക്ഷിക്കാൻ കഴിയാത്ത വൈകൃത സ്വാഭാവം കൂടെ കൊണ്ട് നടക്കുന്ന പൊതു സമൂഹമാകുന്നതിൻ്റെ വോഗം കൂടി വരുന്നു എന്നത് രോഗാതുരമായ സമൂഹത്തിൻ്റെ ഉത്തമ ലക്ഷണമാണ്. അവർ കുറ്റവാളികളാക്കി വിചാരണക്ക് വിധേയമാക്കിയ മനുഷ്യർ ദുരിത ജീവിതത്തെ മറികടക്കാൻ കാണുന്ന മറ്റൊരു സങ്കല്ല രാജ്യത്തെ ജനതയുടെ മനോഹരമായ ജീവിത സ്വപ്നമാണ് "മാറ്റ് ദേശം" നാടകത്തിൻ്റെ ഇതിവൃത്തം. വംശത്തിൻ്റെ പേരിലും നിറത്തിൻ്റെ പേരിലും സമ്പത്തിൻ്റെ പേരിലും നിരന്തരം തോറ്റു ജീവിക്കുന്നവർ ഒരു ദിവസമെങ്കിലും അഭിമാനത്തോടെ മനുഷ്യനായ് ജീവിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ...? നിങ്ങളുടെ അധികാരവും നിയമഗ്രന്ഥങ്ങളും എന്ത് വിധിയെഴുതിയാലും ഞങ്ങൾ
"മാറ്റ് ദേശം" സ്വപ്നം കാണുക തന്നെ ചെയ്യും. നാടകരൂപകല്പനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രംഗചേതനയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി ഗണേഷ് രംഗചേതനയിലെ നടീനടൻമാർ ചേർന്ന് അരങ്ങിലെത്തിക്കുന്ന നാടകത്തിൻ്റെ പിന്നരങ്ങിൽ സംഗീതം : സത്യജിത്ത്, കലാസംവിധാനം.ഫ്രാൻസിസ് ചിറയത്ത് , ലൈറ്റ് : ഉണ്ണി,രംഗാധികാരി:,ഈ ട്ടി വർഗീസ്, സഹായികൾ : അൻസാർ അബ്ബാസ്, അച്ചു കെ.ജി. അരങ്ങിൽ : ജയന്തി, മേഴ്സി, വി.വി. വിനി, KP ആൻ്റണി,പ്രേംകുമാർ ശങ്കരൻ, അബ്ദുൾ റസാഖ്, ഫ്രാൻസിസ് ചിറയത്ത്, ദേവാനന്ദ്, സർത്താജ്, വിപിൻദാസ്, വിപിൻ, ഫ്രെഡി . ചിത്രങ്ങൾ പകർത്തിയത് വടക്കൻ അലക്സാണ്ടർ, നാടകം കാണാനെത്തിയ എല്ലാവർക്കും നന്ദി.. അടുത്ത അവതരണം ഏപ്രിൽ 10 ന് വല്ലച്ചിറ നാടക ദ്വീപിൽ എല്ലാവർക്കും സ്വാഗതം. സ്നേഹാഭിവാദ്യം കൂടുതൽ വിവരങ്ങൾ അറിയുന്നതിനായ് 9447114276 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ജിയോസണ്ണി ഓർമ്മ ദിനം.  പ്രിയ സുഹൃത്ത് തൃശൂരിലെ നാടകത്തെ, സിനിമയെ ഇഷ്ടപെട്ടിരുന്ന മാധ്യമ പ്രവർത്തകൻ 2021 ഏപ്രിൽ 3 ന് ഹൃദയ...
03/04/2024

ജിയോസണ്ണി ഓർമ്മ ദിനം. പ്രിയ സുഹൃത്ത് തൃശൂരിലെ നാടകത്തെ, സിനിമയെ ഇഷ്ടപെട്ടിരുന്ന മാധ്യമ പ്രവർത്തകൻ 2021 ഏപ്രിൽ 3 ന് ഹൃദയാഘാതം മൂലം നമ്മെ വിട്ടുപിരിഞ്ഞു. രംഗചേതനയുടെ പരിപാടികൾ ജനങ്ങളിൽ എത്തിയ്ക്കുവാൻ ജിയോTCV News ൽ എത്തിയതിന് ശേഷം നിരവധി സ്റ്റോറികൾ ചെയ്തീട്ടുണ്ട്. അവയെല്ലാം ഞങ്ങൾക്ക് പ്രിയപെട്ടതാണ്. ഇത്രയും സൗമ്യമായി സ്നേഹത്തോടെ നാടക പ്രവർത്തകരോട് പെരുമാറുന്ന ജിയോവിൻ്റെ അകാലത്തിലുള്ള വേർപാട് ഏറെ സങ്കടകരമാണ്. ഞങ്ങളുടെ കുട്ടികളെയും മുതിർന്നവരെയുംTCV യുടെ നിരവധി ചെറിയ പരിപാടികളിലൂടെ ക്യാമറയിൽ പകർത്തി കുടുംബ സദസ്സുകളിൽ എത്തിയ്ക്കുവാനും ജിയോ പ്രേത്യേകം ശ്രദ്ധിയ്ക്കാറുണ്ട്. എന്തേങ്കിലും പ്രത്യേക പരിപാടികൾ ഉണ്ടെങ്കിൽ നടീനടൻമാരെ തേടി രംഗചേതനയിലേയ്ക്ക് വിളിയ്ക്കുന്ന പ്രിയ സുഹൃത്ത് എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം പൊതുവിടങ്ങളിൽ കാണുന്ന പ്രിയ സ്നേഹിതൻ താങ്കളുടെ വിയോഗം തൃശൂരിൻ്റെ സാംസ്കരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നു. തീരാനഷ്ടമാണ്.എല്ലാ ബഹുമാനവും സ്നേഹവും ഹൃദയത്തിൽ സൂക്ഷിച്ച് കൊണ്ട് രംഗചേതന പ്രവർത്തകരുടെ ആദരാഞ്ജലികൾ.....

രംഗചേതന വേനലവധിക്കാല കുട്ടികളുടെ നാടക ശില്പശാല "കളിവെട്ടം" 39-ാം വർഷത്തിലേക്ക് . കോവിഡ് കാലത്തും മുടക്കമില്ലാതെ രംഗചേതന ...
31/03/2024

രംഗചേതന വേനലവധിക്കാല കുട്ടികളുടെ നാടക ശില്പശാല "കളിവെട്ടം" 39-ാം വർഷത്തിലേക്ക് . കോവിഡ് കാലത്തും മുടക്കമില്ലാതെ രംഗചേതന കുട്ടികൾക്കുവേണ്ടി നടത്തിയ കളിവെട്ടം നാടക ശില്പശാല ഈ വർഷം ഏപ്രിൽ 8 ന് തുടങ്ങി മെയ് 4 ന് സമാപിക്കും കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) കാലത്ത് 10 മണി മുതൽ 5 മണി വരെയാണ് പരിശീലന സമയം കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കളിയിടങ്ങളെ കുട്ടികളുടെ നാടകവേദിയിലൂടെ തിരിച്ചു പിടിക്കുവാനുള്ള ശ്രമമാണ് കളിവെട്ടം 2024 ൽ രംഗചേതന ലക്ഷ്യമിടുന്നത്. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കുട്ടികളുമായി കൂട്ടു ചേരുവാൻ സാധിക്കുന്ന പ്രശസ്തരായ വ്യക്തികൾ ശില്പശാലയിൽ അതിഥികളായി എത്തിചേരുന്നതാണ്. നാടക പ്രവർത്തകൻ കെ.വി.ഗണേഷാണ് ശില്പശാലയുടെ ഡയറക്ടർ. 9 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ദിവസവും വീട്ടിൽ നിന്ന് എത്തി തിരിച്ചു പോകുവാൻ കഴിയുന്ന കുട്ടികൾക്ക് കളിവെട്ടത്തിലേക്ക് സ്വാഗതം പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും 9447114276 എന്ന നമ്പറിൽ ബന്ധപ്പെടുക.

രാജുമാഷിന് വേലൂർ ഗ്രാമകം അവാർഡ്.സന്തോഷം രംഗചേതനയുടെ അഭിനന്ദനങ്ങൾ..... സ്നേഹാഭിവാദ്യംചിത്രം തയ്യാറാക്കിയത് രാജുമാഷിൻ്റെ പ...
31/03/2024

രാജുമാഷിന് വേലൂർ ഗ്രാമകം അവാർഡ്.
സന്തോഷം രംഗചേതനയുടെ അഭിനന്ദനങ്ങൾ..... സ്നേഹാഭിവാദ്യം
ചിത്രം തയ്യാറാക്കിയത് രാജുമാഷിൻ്റെ പ്രിയസുഹൃത്ത് MR ബാലചന്ദ്രൻ.

പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ കുപ്പുസ്വാമി അട്ടപ്പാടി അരങ്ങൊഴിഞ്ഞു...രംഗചേതനയുടെ .🌹🙏 പ്രണാമം🙏🌹
30/03/2024

പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ കുപ്പുസ്വാമി അട്ടപ്പാടി അരങ്ങൊഴിഞ്ഞു...
രംഗചേതനയുടെ .🌹🙏 പ്രണാമം🙏🌹

പുരസ്കാര സമർപ്പണവും "മാറ്റ് ദേശം" നാടകാവതരണവുമായി രംഗചേതന ലോക നാടക ദിനം അഘോഷിച്ചു. മലയാളത്തിൻ്റെ ആധൂനിക നാടക വേദിയെ രൂപപ...
29/03/2024

പുരസ്കാര സമർപ്പണവും "മാറ്റ് ദേശം" നാടകാവതരണവുമായി രംഗചേതന ലോക നാടക ദിനം അഘോഷിച്ചു. മലയാളത്തിൻ്റെ ആധൂനിക നാടക വേദിയെ രൂപപ്പെടുത്തുന്നതിനുവേണ്ടി പ്രയന്തിച്ച ഗുരുക്കൻമാർക്ക് നൽകി വരുന്ന രംഗചേതന നാടക പുരസ്കാരം ഈ വർഷം അധൂനിക നാടക വേദിയുടെ ജനകീയവത്കരണത്തിന് കഴിഞ്ഞ അമ്പത് വർഷക്കാലം പ്രവർത്തിച്ച പ്രൊഫ. P ഗാംഗാധരന് ഡോ: കെ.ജി പൗലോസ് സമർപ്പിച്ചു. കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ പ്രൊഫ.PN പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പുരസ്കാര സമർപ്പണ സമ്മേളനത്തിൽ പ്രൊഫ. TA ഉഷാകുമാരി, TK നാരായണദാസ്, ഡോ:CK തോമസ്, ED ഡേവിസ്, ഡോ: ജോയ് പോൾ, ഹബീബ് ഖാൻ, കെ.വി.ഗണേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ബാദൽ സർക്കാർ രചിച്ച "ഹട്ടാമലർ ഒപ്പാരേ" എന്ന ബംഗാളി നാടകത്തിൻ്റെ സ്വതന്ത്ര മലയാള രംഗഭാഷ " മാറ്റ് ദേശം ' കെ വി ഗണേഷിൻ്റെ സംവിധാനത്തിൽ രംഗചേതന പ്രവർത്തകർ അരങ്ങിൽ അവതരിപ്പിച്ചു. രംഗചേതനാ നാടക പുരസ്കാരം സന്തോഷത്തോടെ സ്വീകരിച്ച് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് പകർന്ന പ്രൊഫ.ഗംഗാധരൻ മാഷിനും കുടുംബാഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി
ലോക നാടക ദിനാഘോഷ പരിപാടി
വിജയിപ്പിക്കുന്നതിനായ് കേരളത്തിൻ്റെ പല ഇടങ്ങളിൽ നിന്ന് എത്തിചേർന്ന നാടക ബന്ധുക്കൾക്കും എല്ലാ അതിഥികൾക്കും കലാ സ്നേഹികൾക്കും രംഗചേതനയുടെ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് എന്നും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന മാധ്യമ സുഹൃത്തുക്കൾക്കും സ്ഥാപനങ്ങൾക്കും രംഗചേതനയുടെ നന്ദി സ്നേഹാഭിവാദ്യം
രംഗചേതന പ്രവർത്തകർ

2024 മാർച്ച് 27 ന് ലോക നാടക ദിനാഘോഷം എല്ലാ രാഷ്ടങ്ങളിലേയും നാടക പ്രവർത്തകർ വിവിധ പരിപാടികളോടെ അഘോഷിക്കുകയാണ്. തൃശൂർ രംഗച...
26/03/2024

2024 മാർച്ച് 27 ന് ലോക നാടക ദിനാഘോഷം എല്ലാ രാഷ്ടങ്ങളിലേയും നാടക പ്രവർത്തകർ വിവിധ പരിപാടികളോടെ അഘോഷിക്കുകയാണ്. തൃശൂർ രംഗചേതനയും ഏറെ സന്തോഷത്തോടെ നാടകദിനാഘോഷത്തിൽ പങ്കു ചേരുന്നു. കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) മാർച്ച് 27 ബുധനാഴ്ച വൈകീട്ട് 5.30 ന് തുടങ്ങുന്ന വേൾഡ് തിയ്യറ്റർ ഡേ പരിപാടിയിൽ ആധുനിക മലയാള നാടകവേദിയിൽ ജനകീയ നാടകരൂപകല്പനക്ക് വിവിധ മേഖലകളിലായി മഹത്തായ സംഭവാനകൾ നൽകിയ നാടക പ്രവർത്തകൻ പ്രൊഫ. പി.ഗംഗാധരന് രംഗചേതന നാടക പുരസ്കാരം നൽകി ആദരിക്കുന്നു. തുടർന്ന് ഇന്ത്യൻ നാടകവേദിയിലെ കരുത്തനായ നാടകരചയിതാവും മൂന്നാം നാടകവേദിയുടെ പ്രയോക്താവുമായ ബംഗാളി നാടകകൃത്ത് ബാദൽ സർക്കാറിൻ്റെ വിശ്വപ്രസിദ്ധ രചന "ഹട്ടാമലർ ഒപ്പാരേ" എന്ന കൃതി രംഗചേതന പ്രവർത്തകർ "മാറ്റ് ദേശം " എന്ന പേരിൽ മലയാള ഭാഷയിൽ അരങ്ങിലെത്തിക്കുന്നു. 40 വർഷങ്ങൾക്ക് മുമ്പ് ബംഗാളി ഭാഷയിൽ രചിച്ച കൃതി മുന്നോട്ട് വെക്കുന്ന പ്രമേയം സമകാലിന ഇന്ത്യയിൽ ഇന്നും പ്രശക്തമാണ്. ദുരിതം നിറത്തെ ജീവിതപരിസരത്തിൽ നിലനിൽപ്പിന് വേണ്ടി പൊരുതി ജീവിക്കേണ്ടി വരുന്നവർക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പർവ്വതീകരിച്ച് പൊതു സമൂഹം കുറ്റവാളികളായി ആൾക്കുട്ട വിചാരണക്ക് വിധേയമാക്കുന്നത് ഇന്ന് നമുക്കിടയിൽ വാർത്ത പോലും ആകാത്ത വിധത്തിൽ സർവ്വസാധാരണമായി തിർന്നിരിക്കുന്നു. കുറ്റ വിചാരണ നടത്തി മനുഷ്യരെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നവർക്ക് പല കാരണങ്ങൾ ഉണ്ടാകാം. വംശീയതയും ഊതി വീർപ്പിച്ച് അലങ്കാര വാസ്തുവായി അവർ കൊണ്ടുനടക്കുന്ന കാലഹരണപ്പെട്ട സദാചര ബോധവുമാകാം. അധികാര കേന്ദ്രങ്ങൾക്കും മൂലധന ശക്തികൾക്കും അവരുടെ കുറവുകൾ മറച്ചുവെക്കുന്നതിനുവേണ്ടി ആരെ വേണമെങ്കിലും കുറവാളികളായി പ്രഖ്യാപിച്ചു കൊണ്ട് വിചാരണക്ക് വിധേയമാക്കി നാടുകടത്താം.ഇത് മാനവകുല ചരിത്രം പരിശോധിക്കുമ്പോൾ എല്ലാ കാലത്തും ഏറ്റ കുറച്ചിലുകളോടെ സംഭവിച്ചിട്ടുള്ളതായി കാണാൻ സാധിക്കും.പ്രാകൃതമായ മനുഷ്യ ജീവിത
സംസ്കാരത്തിൻ്റെ ഇന്നും ഉപേക്ഷിക്കാൻ കഴിയാത്ത വൈകൃത സ്വാഭാവം കുറ്റവാളികളാക്കി വിചാരണക്ക് വിധേയമാക്കിയ മനുഷ്യരുടെ മറ്റൊരു രാജ്യത്തെ ജീവിതത്തെ കുറിച്ചുള്ള മനോഹരമായ സ്വപ്നമാണ്
"മാറ്റ് ദേശം"നാടകത്തിൻ്റെ ഇതിവൃത്തം. വംശത്തിൻ്റെ പേരിലും നിറത്തിൻ്റെ പേരിലും സമ്പത്തിൻ്റെ പേരിലും നിരന്തരം തോറ്റു ജീവിക്കുന്നവർ ഒരു ദിവസമെങ്കിലും അഭിമാനത്തോടെ മനുഷ്യനായ് ജീവിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ...? നിങ്ങളുടെ അധികാരവും നിയമഗ്രന്ഥങ്ങളും എന്ത് വിധിയെഴുതിയാലും ഞങ്ങൾ
"മാറ്റ് ദേശം" സ്വപ്നം കാണുക തന്നെ ചെയ്യും. നാടകരൂപകല്പനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രംഗചേതനയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി ഗണേഷ് രംഗചേതനയിലെ നടീനടൻമാർ ചേർന്ന് അരങ്ങിലെത്തിക്കുന്ന നാടകത്തിൻ്റെ പിന്നരങ്ങിൽ സത്യജിത്ത്, ഫ്രാൻസിസ് ചിറയത്ത് ,അൻസാർ അബ്ബാസ്, ഉണ്ണി, ഈ ട്ടി വർഗീസ്, കുമാരി, ബാബു, എന്നിവർ പ്രവർത്തിക്കുന്നു. പ്രൊഫ: പി എൻ പ്രകാശിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ 10000 രൂപയും പ്രശസ്ത ശിലപി രാജേഷ് തച്ചൻ (ബറോഡ ) തയ്യാറാക്കിയ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന രംഗചേതന നാടക പുരസ്കാര സമർപ്പണം നിർവ്വഹിക്കുന്നത്
ഡോ: കെ.ജി പൗലോസ് ആണ്.
ചടങ്ങിൽ ഡോ:CKതോമസ്,
ടി.കെ. നാരായണദാസ്,
ഫ്രൊ: ടി.എ. ഉഷാകുമാരി,
ഈ ഡി ഡേവീസ് , സുനിൽ സുഖദ,
ഡോ: ജോയ് പോൾ എന്നിവർ പങ്കെടുത്ത് സംസാരിക്കുന്നതാണ്. പരിപാടിയിലേക്കും നാടകാവതരണത്തിലേക്കും എല്ലാ സഹൃദയരേയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്.

രംഗചേതന പ്രതിവാര നാടകാവതരണം ഇന്ന് "മുടിഞ്ഞ കുളി " രചന NN പിള്ള,സംവിധാനം പ്രേംകുമാർ ശങ്കരൻ. കേരള സംഗീത നാടക അക്കാദമി നാട്...
24/03/2024

രംഗചേതന പ്രതിവാര നാടകാവതരണം ഇന്ന് "മുടിഞ്ഞ കുളി " രചന NN പിള്ള,സംവിധാനം പ്രേംകുമാർ ശങ്കരൻ. കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) വൈകീട്ട് 6 ന് പ്രവേശനം സൗജന്യം.സ്വാഗതം സ്നേഹാഭിവാദ്യം ......

🌹🙏 ആദരാഞ്ജലി 🙏🌹
20/03/2024

🌹🙏 ആദരാഞ്ജലി 🙏🌹

March 20 world theatre for children and young people....... we salute
20/03/2024

March 20 world theatre for children and young people....... we salute

🌹🌹🌹🌹മധുമാഷ് ഓർമ്മദിനം🌹🌹🌹🌹അടിയന്തരാവസ്ഥ കാലത്തെ ജയിലറകൾക്കും തോൽപ്പിയ്ക്കാൻ പറ്റാത്ത മലയാളത്തിൻ്റെ എക്കാലത്തെയും രാഷ്ട്രീ...
19/03/2024

🌹🌹🌹🌹മധുമാഷ് ഓർമ്മദിനം🌹🌹🌹🌹
അടിയന്തരാവസ്ഥ കാലത്തെ ജയിലറകൾക്കും തോൽപ്പിയ്ക്കാൻ പറ്റാത്ത മലയാളത്തിൻ്റെ എക്കാലത്തെയും രാഷ്ട്രീയ നാടക യവ്വനം മധു മാഷ്, ജനകീയ സാംസ്കാരിക വേദിയുടെ മുന്നണി പോരാളി രംഗചേതനയുടെ പ്രണാമം ........🌹🌹🌹🌹

ലോക നാടക ദിനാഘോഷം 2024 മാർച്ച് 27 ന് കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ( Black Box)രംഗചേതന നാടക പുരസ്കാരം 2024 പ്രൊ...
17/03/2024

ലോക നാടക ദിനാഘോഷം 2024 മാർച്ച് 27 ന് കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ( Black Box)രംഗചേതന നാടക പുരസ്കാരം 2024 പ്രൊഫ. പി.ഗംഗാധരന് സമർപ്പിക്കുന്നു തുടർന്ന് രംഗചേതന പ്രവർത്തകർ അവതരിപ്പിക്കുന്ന " മാറ്റ് ദദേശം " എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ് പുരസ്കാര സമർപ്പണ ചടങ്ങിലേക്കും നാടകാവതരണത്തിലേക്കും എല്ലാ സഹൃദയരേയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു...... ലോക നാടക ദിനാശംസകൾ.
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആധുനിക മലയാള നാടകവേദിയിലെ ജനകീയ നാടകരൂപകല്പനക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ്
പ്രൊഫ പിഗംഗാധരനെ ടി എം എബ്രഹാം, ഡോ: സി കെ തോമസ് പ്രൊഫ: പി എൻ പ്രകാശ് എന്നിവർ അംഗങ്ങളായ സമതി രംഗചേതന നാടക പുരസ്കാരത്തിന് നിശ്ചയിച്ചത്. ആധുനിക നാടക വേദിയിൽ ബോധനപരമായ ലക്ഷ്യത്തെ മുൻനിർത്തി അദ്ദേഹം ആവിഷ്കരിച്ച നാടകങ്ങൾ ആദ്യന്തം കലാത്മകമായ ദൃശ്യഭാഷയുടെ ചാരുത കൊണ്ട് തന്നെ ഉന്നതമായ ആശയവിനിമയ മൂല്യമുള്ളവയാണ്. അത് കേരളിയ പൊതുമണ്ഡലത്തെ വികസ്വരമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട് 1968 മുതൽ നാടകകളരി പ്രസ്ഥാനത്തിലൂടെ ആധുനികമായ നാടക കലാ പരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയായി തുടർന്ന് കേരളീയ മനസ്സിനെ സാംസകാരിക പ്രബുദ്ധമാക്കുന്ന അരങ്ങൊരുക്കങ്ങളിൽ അദ്ദേഹം തൻ്റേതായ നേതൃത്വപരമായ പങ്ക് വഹിച്ചു അദ്ദേഹത്തിൻ്റെ അഞ്ചര ദശകക്കാലത്തെ നാടകരംഗത്തെ പ്രവർത്തനങ്ങളിലെ കരുത്തുറ്റ അനുഭവങ്ങളും സൈദ്ധാന്തിക നിരീക്ഷണങ്ങളും വരും തലമുറക്ക് മുതൽകൂട്ടാണ് 'കുട്ടികൾക്കിടയിൽ വേനൽ തുമ്പി കലാജാഥ സ്ത്രികൾക്കു വേണ്ടി സമത സ്ത്രി നാടകകൂട്ടായമ / അഖിലേന്ത്യ തലത്തിലുള്ള ആദ്യ വനിതാ കലാജാഥ പരിശീലകൻ /ക്യാമ്പസ് തിയ്യറ്റർ യൂണിവേഴ്സിറ്റി കലാജാഥ / ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ തുടങ്ങിയ നിരവധി ജനകീയ നാടക അരങ്ങൊരുക്കങ്ങളുടെ തുടക്കകാരനായ ഗംഗാധരൻ മാഷുടെ പ്രവർത്തനം മലയാള ആധുനിക നാടകവേദിയിലെ വേറിട്ട അനുഭവമാണ്. അവ പുതിയ കാല ജനകീയ നാടക പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയാണെന്നും പുരസകാര സമതി വിലയിരുത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം സ്വദേശിയായ പ്രൊഫ. പി.ഗംഗാധരൻ കൂത്താട്ടുകുളത്ത് വെച്ച് 1968 ൽ നടത്തിയ നാടക കളരിയിൽ ചെറുകാടിൻ്റെ നിർദ്ദേശമനുസരിച്ച് പങ്കെടുത്തതു മുതൽ ആധുനിക നാടക വേദിയിലെ ജനകീയ നാടക അരങ്ങിടങ്ങളുടെ ഉപാസകനായി ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു പ്രിയപ്പെട്ട ഗംഗാധരൻ മാഷിന് രംഗചേതന നാടക പുരസ്കാരം 2024 അവാർഡ് നൽകുവാൻ കഴിഞ്ഞതിൽ രംഗചേതനാ പ്രവർത്തകർക്ക് ഏറെ സന്തോഷമുണ്ട്. പ്രശസ്ത ശില്പി രാജേഷ് തച്ചൻ Rajesh Thachan രൂപകൽപന ചെയ്ത ശില്പവും പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2006 മുതൽ രണ്ട് വർഷക്കാലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി ഗംഗാധരൻ മാഷ് പ്രവർത്തിച്ചിട്ടുണ്ട്. കലാപ്രവർത്തകയും പണ്ഡിതയുമായ ഗംഗാധരൻ മാഷുടെ എല്ലാ കലാപ്രവർത്തനങ്ങൾക്കും പങ്കാളിയായ് കരുത്ത് പകർന്ന് ഒപ്പം നിൽക്കുന്ന ഡോ:എൻ കെ ഗീത ടീച്ചർ ആണ് സഹധർമ്മിണി . മകൻ ആദ്യത്യൻ. തൃശൂർ പ്രസ്സ് ക്ലബിൽ നടന്ന പുരസ്കാര പ്രഖ്യാപനം നിർവ്വഹിച്ചത് മലയാള നാടക സിനിമ നടൻ സുനിൽ സുഖദയാണ് , ഒപ്പം ET വർഗീസ് / KV ഗണേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു മുൻകാലങ്ങളിൽ രംഗചേതന നാടക പുരസ്കാരം ലഭിച്ച പ്രതിഭകൾ
പ്രൊഫ. എസ് രാമാനുജം
പി.കെ. വേണുക്കുട്ടൻ നായർ
പത്മഭൂഷൺ കാവാലം നാരായണ പണിക്കർ
ഡോ: വയലാ വാസുദേവൻ പിള്ള
മായാതെങ്ബർഗ് ( സ്വീഡൻ )
പ്രൊഫ.എം.കെ.സാനു
പ്രൊഫ.ജീ . കുമാര വർമ്മ
പ്രൊഫ. എം തോമസ് മാത്യൂ.

ഗംഗാധരൻ മാഷുടെ ചിത്രം രംഗചേതനക്കു വേണ്ടി പകർത്തി നൽകിയ പ്രശസ്ത ഫോട്ടോഗ്രാഫർ Ajith kumar Othayoth ന് പ്രത്യേക നന്ദി

ലോക നാടക ദിനമായ മാർച്ച് 27 ബുധനാഴ്ച 5.30 ന് തൃശൂർ സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ചേരുന്നു പൊതുയോഗത്തിൽ ഡോ: കെ.ജി പൗലോസ് പുരസ്കാര സമർപ്പണം നിർവ്വഹിക്കുന്നതാണ്. തുടർന്ന് രംഗചേതന പ്രവർത്തകർ അവതരിപ്പിക്കുന്ന"മാറ്റ് ദേശം " എന്ന നാടകം ഉണ്ടായിരിക്കുന്നതാണ് സംവിധാനം കെ.വി.ഗണേഷ് പരിപാടിയിലേക്ക് ഏവരേയും ഒരിക്കൽ കൂടി സന്തോഷത്തോടെ രംഗചേതന പ്രവർത്തകർ സ്വാഗതം ചെയ്യുന്നു...
പോസ്റ്റർ തയ്യാറാക്കിയത് Rajesh Dream bank നന്ദി..... സ്നേഹാഭിവാദ്യം

രംഗചേതന നാടക പുരസ്കാരം 2024 പ്രൊഫ. പി.ഗംഗാധരന് . ആധുനിക മലയാള നാടകവേദിയിലെ ജനകീയ നാടകരൂപകല്പനക്ക് നൽകിയ സംഭാവനകൾ കണക്കില...
12/03/2024

രംഗചേതന നാടക പുരസ്കാരം 2024 പ്രൊഫ. പി.ഗംഗാധരന് . ആധുനിക മലയാള നാടകവേദിയിലെ ജനകീയ നാടകരൂപകല്പനക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ്
പ്രൊഫ പിഗംഗാധരനെ ടി എം എബ്രഹാം, ഡോ: സി കെ തോമസ് പ്രൊഫ: പി എൻ പ്രകാശ് എന്നിവർ അംഗങ്ങളായ സമതി രംഗചേതന നാടക പുരസ്കാരത്തിന് നിശ്ചയിച്ചത്. ആധുനിക നാടക വേദിയിൽ ബോധനപരമായ ലക്ഷ്യത്തെ മുൻനിർത്തി അദ്ദേഹം ആവിഷ്കരിച്ച നാടകങ്ങൾ ആദ്യന്തം കലാത്മകമായ ദൃശ്യഭാഷയുടെ ചാരുത കൊണ്ട് തന്നെ ഉന്നതമായ ആശയവിനിമയ മൂല്യമുള്ളവയാണ്. അത് കേരളിയ പൊതുമണ്ഡലത്തെ വികസ്വരമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട് 1968 മുതൽ നാടകകളരി പ്രസ്ഥാനത്തിലൂടെ ആധുനികമായ നാടക കലാ പരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയായി തുടർന്ന് കേരളീയ മനസ്സിനെ സാംസകാരിക പ്രബുദ്ധമാക്കുന്ന അരങ്ങൊരുക്കങ്ങളിൽ അദ്ദേഹം തൻ്റേതായ നേതൃത്വപരമായ പങ്ക് വഹിച്ചു അദ്ദേഹത്തിൻ്റെ അഞ്ചര ദശകക്കാലത്തെ നാടകരംഗത്തെ പ്രവർത്തനങ്ങളിലെ കരുത്തുറ്റ അനുഭവങ്ങളും സൈദ്ധാന്തിക നിരീക്ഷണങ്ങളും വരും തലമുറക്ക് മുതൽകൂട്ടാണ് 'കുട്ടികൾക്കിടയിൽ വേനൽ തുമ്പി കലാജാഥ സ്ത്രികൾക്കു വേണ്ടി സമത സ്ത്രി നാടകകൂട്ടായമ / അഖിലേന്ത്യ തലത്തിലുള്ള ആദ്യ വനിതാ കലാജാഥ പരിശീലകൻ /ക്യാമ്പസ് തിയ്യറ്റർ യൂണിവേഴ്സിറ്റി കലാജാഥ / ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ തുടങ്ങിയ നിരവധി ജനകീയ നാടക അരങ്ങൊരുക്കങ്ങളുടെ തുടക്കകാരനായ ഗംഗാധരൻ മാഷുടെ പ്രവർത്തനം മലയാള ആധുനിക നാടകവേദിയിലെ വേറിട്ട അനുഭവമാണ്. അവ പുതിയ കാല ജനകീയ നാടക പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയാണെന്നും പുരസകാര സമതി വിലയിരുത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം സ്വദേശിയായ പ്രൊഫ. പി.ഗംഗാധരൻ കൂത്താട്ടുകുളത്ത് വെച്ച് 1968 ൽ നടത്തിയ നാടക കളരിയിൽ ചെറുകാടിൻ്റെ നിർദ്ദേശമനുസരിച്ച് പങ്കെടുത്തതു മുതൽ ആധുനിക നാടക വേദിയിലെ ജനകീയ നാടക അരങ്ങിടങ്ങളുടെ ഉപാസകനായി ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു പ്രിയപ്പെട്ട ഗംഗാധരൻ മാഷിന് രംഗചേതന നാടക പുരസ്കാരം 2024 അവാർഡ് നൽകുവാൻ കഴിഞ്ഞതിൽ രംഗചേതനാ പ്രവർത്തകർക്ക് ഏറെ സന്തോഷമുണ്ട്. പ്രശസ്ത ശില്പി രാജേഷ് തച്ചൻ Rajesh Thachan രൂപകൽപന ചെയ്ത ശില്പവും പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2006 മുതൽ രണ്ട് വർഷക്കാലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി ഗംഗാധരൻ മാഷ് പ്രവർത്തിച്ചിട്ടുണ്ട്. കലാപ്രവർത്തകയും പണ്ഡിതയുമായ ഗംഗാധരൻ മാഷുടെ എല്ലാ കലാപ്രവർത്തനങ്ങൾക്കും പങ്കാളിയായ് കരുത്ത് പകർന്ന് ഒപ്പം നിൽക്കുന്ന ഡോ:എൻ കെ ഗീത ടീച്ചർ ആണ് സഹധർമ്മിണി . മകൻ ആദ്യത്യൻ. തൃശൂർ പ്രസ്സ് ക്ലബിൽ നടന്ന പുരസ്കാര പ്രഖ്യാപനം നിർവ്വഹിച്ചത് മലയാള നാടക സിനിമ നടൻ സുനിൽ സുഖദയാണ് , ഒപ്പം ET വർഗീസ് / KV ഗണേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു മുൻകാലങ്ങളിൽ രംഗചേതന നാടക പുരസ്കാരം ലഭിച്ച പ്രതിഭകൾ
പ്രൊഫ. എസ് രാമാനുജം
പി.കെ. വേണുക്കുട്ടൻ നായർ
പത്മഭൂഷൺ കാവാലം നാരായണ പണിക്കർ
ഡോ: വയലാ വാസുദേവൻ പിള്ള
മായാതെങ്ബർഗ് ( സ്വീഡൻ )
പ്രൊഫ.എം.കെ.സാനു
പ്രൊഫ.ജീ . കുമാര വർമ്മ
പ്രൊഫ. എം തോമസ് മാത്യൂ.
ലോക നാടക ദിനമായ മാർച്ച് 27 ബുധനാഴ്ച 5.30 ന് തൃശൂർ സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ചേരുന്നു പൊതുയോഗത്തിൽ ഡോ: കെ.ജി പൗലോസ് പുരസ്കാര സമർപ്പണം നിർവ്വഹിക്കുന്നതാണ്. തുടർന്ന് രംഗചേതന പ്രവർത്തകർ അവതരിപ്പിക്കുന്ന"മാറ്റ് ദേശം " എന്ന നാടകം ഉണ്ടായിരിക്കുന്നതാണ് സംവിധാനം കെ.വി.ഗണേഷ് പരിപാടിയിലേക്ക് ഏവരേയും സന്തോഷത്തോടെ രംഗചേതന പ്രവർത്തകർ സ്വാഗതം ചെയ്യുന്നു... സ്നേഹാഭിവാദ്യം

രംഗചേതന പ്രതിവാര നാടകാവതരണത്തിൽ നാളെ മാർച്ച് 10 ഞായറാഴ്ച 6 pm ന് കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ( Black Box) രണ്...
09/03/2024

രംഗചേതന പ്രതിവാര നാടകാവതരണത്തിൽ നാളെ മാർച്ച് 10 ഞായറാഴ്ച 6 pm ന് കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ( Black Box) രണ്ട് നാടകങ്ങൾ പൂജാമുറി / ദിലീപ്. ഏവർക്കും സ്വാഗതം പ്രവേശനം സൗജന്യം. '

ബിഹൈൻഡ് ദി കർട്ടൻ തിയ്യറ്റർ ഗ്രൂപ്പ് കണ്ണൂർ നൽകുന്ന 8-ാമത് നാടക പുരസ്കാരത്തിന് അർഹമായ സുജാതാ ജനനേത്രിക്ക് രംഗചേതനയുടെ അഭ...
21/02/2024

ബിഹൈൻഡ് ദി കർട്ടൻ തിയ്യറ്റർ ഗ്രൂപ്പ് കണ്ണൂർ നൽകുന്ന 8-ാമത് നാടക പുരസ്കാരത്തിന് അർഹമായ സുജാതാ ജനനേത്രിക്ക് രംഗചേതനയുടെ അഭിനന്ദനം, കഴിഞ്ഞ 35 വർഷത്തിലധികമായി അമേച്ചേർ/ പ്രൊഫഷണൽ / തെരുവ് നടക രംഗത്തും സജീവ സാന്നിദ്ധ്യമാണ് സുജാത രംഗചേതനയുടെ നിരവധി നാടകങ്ങളിൽ അരങ്ങിൽ എത്തിയിട്ടുള്ള കലാകാരി എന്ന നിലയിൽ സുജാതക്കു ലഭിച്ചിട്ടുള്ള അംഗീകാരത്തിൽ രംഗചേതനയിലെ പ്രവർത്തകർക്കുള്ള സന്തോഷം പങ്കുവെക്കുന്നു. ഇനിയും കൂടുതൽ പുരസകാരങ്ങൾക്ക് പരിഗണിക്കപ്പെടേണ്ട അർഹതയുള്ള വ്യക്തിയാണ് സുജാത എന്നത് കലാകേരളത്തിൻ്റെ ശ്രദ്ധിയിൽ കൊണ്ടുവരുവാൻ ഈ പുരസ്കാരം നിമിത്തമാകട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹാഭിവാദ്യം .....

കേരള സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ HSS കർണാടക സംഗീത മത്സരത്തിൽ Agrade നേടിയ രംഗചേതന കുട്ടികളുടെ നാടകവേദി "കളിവെട്ടം...
09/01/2024

കേരള സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ HSS കർണാടക സംഗീത മത്സരത്തിൽ Agrade നേടിയ രംഗചേതന കുട്ടികളുടെ നാടകവേദി "കളിവെട്ടം " കൂട്ടുകാരൻ മാധവ് രാജിന് രംഗചേതനയുടെ അഭിനന്ദനങ്ങൾ.....
മാധവ് രാജിനും അനുജത്തിക്കും അച്ചനും അമ്മക്കും മറ്റ് കുടുംബാഗങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ കാരണം സാഹിത്യവും കലയും അവർ ആത്രമാത്രം ഇഷ്ടപ്പെടുന്നവരാണ് മത്സരത്തിനുവേണ്ടി പഠിക്കുന്നവരല്ല ജീവിതത്തിൽ നിന്ന് കലയും സാഹിത്യവും ഒഴിവാക്കാൻ കഴിയില്ലെന്ന് കരുതി സന്തോഷത്തോടെ കാലാപ്രവർത്തനത്തെ കൂടെ ചേർത്തുപിടിക്കുന്ന കുടുംബം .മാധവ് രാജിന് ലഭിച്ച ഈ അംഗീകാരം അതുകൊണ്ട് തന്നെ കൂടുതൽ മിഴിവുള്ളതാകുന്നു. അവരുടെ സന്തോഷത്തിൽ രംഗചേതന കുടുംബവും പങ്കു ചേരുന്നു...... സ്നേഹാഭിവാദ്യം.

Address

Cheroor PO
Thrissur

Telephone

+91 94950 46503

Website

Alerts

Be the first to know and let us send you an email when Rangachetana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rangachetana:

Videos

Share


Other Performance & Event Venues in Thrissur

Show All

You may also like