02/05/2022
ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം.....
ഇതിന് ഒരു പരിധി വരെ കാരണക്കാർ വകതിരിവ് ഇല്ലാത്ത പണിക്കാരും.. കുക്കിംഗ് ന്റെ ദൂഷ്യ വശങ്ങൾ അറിയാത്ത കടയുടമകളും ആണ്...
1.. ഒരു വിധം കടകളിലും പണിക്കാർ ആയി നിൽക്കുന്നത് നോർത്ത് ഇന്ത്യൻസ് ആണ്.. അവർ എല്ലാവരും മോശം ആണെന്ന അഭിപ്രായം എനിക്കില്ല... പക്ഷെ ഹെൽപേഴ്സ് ആയി വരുന്ന പലരും ഒന്നോ രണ്ടോ കടകളിൽ നിന്നാൽ.. മസാലക്കൂട്ട് അവരുടെ മാസ്റ്റേഴ്സ് ഇൽ നിന്ന് പഠിച്ചു.. വേറെ കടകളിൽ കുറച്ചു കൂടി കൂടിയ ശമ്പളത്തിൽ പണിക്ക് കയറുന്നു....
2... അവർക്കു മസാലക്കൂട്ട് അറിയാം എന്നതിൽ ഉപരി ചിക്കന്റെ വേവ് എന്താണെന്നോ... ബാക്കി വന്ന ഷവർമ ചിക്കൻ എങ്ങനെ പ്രോസസ്സ് ചെയ്ത് സൂക്ഷിക്കണമെന്നോ ഉള്ള അറിവില്ലായ്മ... Veg കറികൾ പഴകിയത് കഴിക്കുന്നതിനേക്കാൾ 200% danger ആണ്.. Meat കഴിക്കുന്നത്...
3... മിക്കവാറും കടകളിൽ ചെയ്യുന്നത്,, കുറ്റിയിൽ ബാക്കി വരുന്ന meat അങ്ങെനെ ഊരി എടുത്ത് ഫ്രിഡ്ജ് ഇൽ സൂക്ഷിക്കുന്നു... ഇത് അങ്ങേ അറ്റം danger ആണ്... ഫ്രീസർ ആണെങ്കിൽ 90% കുഴപ്പം ഉണ്ടാകില്ല.. എന്നിരുന്നാലും ഐസ് വിട്ട് വീണ്ടും കുക്ക് ആയി വരുമ്പോൾ അത് എങ്ങനെ എഫക്ട് ചെയ്യും എന്നുള്ളതിന് 10% റിസ്ക് element പിന്നെയും ബാക്കിയാണ്...
4... മാത്രവുമല്ല... പഴയതിനോട് ഒപ്പം മിക്സ് ചെയ്യുന്ന പുതിയ meat ലേക്കും ഇതിന്റെ എഫക്ട് ഭാഗികമായി ബാധിക്കാൻ ഇത് കാരണമാകും...രണ്ട് ദിവസം ആയി കച്ചവടം കുറവ് ആണെങ്കിൽ.. വലിയ തോതിൽ ഉള്ള എഫക്ട് ഭക്ഷണത്തിൽ പ്രകടമാക്കും... (Means really effect your body)
5... ഇതിനുള്ള പരിഹാരങ്ങൾ.... ഒന്നാമതായി കടയുടമകൾ ഇതിനെ പറ്റി വ്യക്തമായി പഠിച്ച ശേഷം മാത്രം കടകൾ തുടങ്ങുക എന്നുള്ളതും.. Expert ആയ പണിക്കാരെ നിയോഗിക്കുക എന്നുള്ളതും മാത്രം ആണ്...ആഴ്ചയിൽ ഓരോ ദിവസവും എത്ര കിലോ meat പോകുന്നുണ്ട് എന്നുള്ളത് അനലൈസ് ചെയ്തു.. അതിന് വേണ്ട meat മാത്രം freeze out ചെയ്തു കുക്ക് ചെയ്യുക... ബാക്കി വരുന്നത് കഴിവതും യൂസ് ചെയ്യാതിരിക്കുക....
6... ആരെകൊന്നിട്ടാണെങ്കിലും എനിക്ക് ലാഭം മാത്രം മതി എന്ന ചിന്ത കൊടുക്കുന്ന ആഹാര കാര്യത്തിൽ കാണിക്കാതിരിക്കാൻ മുതലാളികൾ എല്ലായിപ്പോളും ശ്രദ്ദിക്കുക.. പണിക്കാരുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക...
7... ഹലാൽ ആയാലും അല്ലെങ്കിലും.. ഒരു പ്രാവശ്യം ടേസ്റ്റിൽ വ്യത്യാസം തോന്നിയാൽ അങ്ങനെ ഉള്ള കടകളിൽ നിന്ന് അകലം പാലിക്കുക... (ഹലാൽ എന്ന് പറഞ്ഞാൽ വൃത്തിയുള്ളത് മാത്രം ആണെന്ന് പറഞ്ഞിരുന്ന കുറേ ആളുകളുടെ അഭിപ്രായം കണക്കിൽ എടുത്തു മാത്രം ഇട്ടത് )
നഷ്ടപെട്ട ജീവൻ നമുക്ക് ഒരിക്കലും തിരിച്ചു കൊടുക്കാൻ ആകില്ല.... Cooking എന്ന് പറയുന്നത് ലാഭം ഉണ്ടാക്കാൻ മാത്രമുള്ള കച്ചവടം എന്നതിൽ ഉപരി അത് കഴിക്കുന്ന ഓരോരുത്തരുടെയും ആരോഗ്യം കൂടി ആണെന്ന് മനസ്സിലാക്കി കച്ചവടം ചെയ്യുക....
ഒരു ഷെഫ് അല്ലെങ്കിൽ കുക്കിംഗ് അത്രയും ഇഷ്ടപെടുന്ന ഒരാൾ എന്ന നിലയിൽ ഇതൊക്കെ ആണ് എനിക്ക് പറയാൻ ഉള്ളത്..
ആരുടെയൊക്കെയോ അശ്രദ്ധയോ വിവരക്കുറവോ മൂലം ജീവൻ നഷ്ടപെട്ട കുട്ടിക്കും കുടുംബത്തിനും പ്രാർത്ഥനകൾ മാത്രം... 🙏🙏🙏
ആദരാഞ്ജലികൾ 😔🙏
#ദേവനന്ദ