LKS Americas Regional Conference

LKS Americas Regional Conference Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LKS Americas Regional Conference, Event Planner, New York, NY.
(1)

Malayala Manorama Report
06/14/2023

Malayala Manorama Report

Manorama News Channel Live Stream for Latest Malayalam News Updates, Breaking Ne...

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിന്റെ അട...
06/13/2023

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു.

നിലവിൽ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസി‍ഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാഷിംഗ്ടൺ ഡി.സിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി ജോയി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന ബി യർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു.

നിലവിൽ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസി‍ഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാഷിംഗ്ടൺ ഡി.സിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി ജോയി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.

Deshabhimani Report
06/13/2023

Deshabhimani Report

നടക്കില്ലെന്ന്‌ കരുതിയതെല്ലാം നടന്നു നിരാശ മാറി; ഇത്‌ പ്രത്യാശയുടെ കാലം The official YouTube channel for Desha...

Transparency in all aspects of Loka Kerala Sabha: CMTHE HINDU REPORT
06/12/2023

Transparency in all aspects of Loka Kerala Sabha: CM
THE HINDU REPORT

Chief Minister Pinarayi Vijayan said on Saturday that transparency had been maintained in all aspects related to the Loka Kerala Sabha (LKS) and the allegations of ‘‘nepotism and extravagance’‘ levelled against it only served to show the State in a bad light

ലോക കേരളസഭ അമേരിക്കൻ മേഖല സമ്മേളനം ചിത്രങ്ങളിലൂടെ
06/12/2023

ലോക കേരളസഭ അമേരിക്കൻ മേഖല സമ്മേളനം ചിത്രങ്ങളിലൂടെ

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ഇന്ന് സമാപനംടൈംസ് സ്ക്വയറിൽ പൊതു സമ്മേളനംലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ...
06/11/2023

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ഇന്ന് സമാപനം
ടൈംസ് സ്ക്വയറിൽ പൊതു സമ്മേളനം

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് സമാപനമാകുന്നു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ടൈസംസ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ബിസിനസ് മീറ്റ് നടന്നു. ഇതിൽ അമേരിക്കയിലെ പ്രമുഖരായ മലയാളി വ്യവസായികളും സ്ഥാപന മേധാവികളും സംരംഭകരും പങ്കെടുത്തു. മുഖ്യമന്ത്രി അമേരിക്കയിലെ മലയാളി വിദ്യാർഥി സമൂഹത്തേയും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി വനിതകളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശനിയാഴ്ച നടന്ന ലോക കേരള സഭാ സമ്മേളന നടപടിക്രമങ്ങളിൽ നിരവധി പ്രശ്നങ്ങളും നിർദേശങ്ങളും അമേരിക്കൻ മലയാളി സമൂഹം ഉയർത്തി. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ങ്ടൺ ഡിസി സന്ദർശിക്കും. ക്യൂബ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുന്നത്..

06/11/2023

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

06/11/2023

KVTV USA | ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളനം തൽസമയം | LOKA KERALA SABHA NEWYORK | DAY 3 | WWW.KVTV.COM

ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ആവേശോജ്വലമായ ഉദ്ഘാടന ചടങ്ങിൽ നിന്നും.
06/11/2023

ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ആവേശോജ്വലമായ ഉദ്ഘാടന ചടങ്ങിൽ നിന്നും.

പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദേശങ്ങളും നടപ്പാക്കും: മുഖ്യമന്ത്രി
06/11/2023

പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദേശങ്ങളും നടപ്പാക്കും: മുഖ്യമന്ത്രി

ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണ....

അമേരിക്കൻ മേഖലാ സമ്മേളനത്തിൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ നിന്ന്നൂറു വർഷം മുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ...
06/10/2023

അമേരിക്കൻ മേഖലാ സമ്മേളനത്തിൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ നിന്ന്

നൂറു വർഷം മുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ തീരപ്രദേശത്തു മാത്രം ഉണ്ടായിരുന്നവരായിരുന്നു കേരളീയർ. എന്നാൽ ഇന്ന്, ലോകത്തിന്റെ എല്ലാം ഭൂഖണ്ഡങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്നവരാണ് കേരളീയർ. അതായത് കേരളം ഇന്ന് കേവലം കൊച്ചു കേരളമല്ല, മറിച്ച്, ലോക കേരളമാണ്.

കൊച്ചു കേരളം, ലോക കേരളമായി വളർന്നതിന്റെ പശ്ചാത്തലത്തിലാണ് നമ്മൾ ലോക കേരളസഭയ്ക്ക് രൂപം നൽകിയത്. അതിലൂടെ ലോകത്താകെയുള്ള കേരളീയർക്കും കേരള സർക്കാരിനും പരസ്പരം ആശയവിനിമയം നടത്താനും പൊതുതാൽപര്യമുള്ള മേഖലകളിൽ സഹകരിക്കാനും ഉള്ള ഒരു ഔദ്യോഗിക സംവിധാനമാണ് നമ്മൾ ഒരുക്കിയത്. അത് എത്രത്തോളം ഫലപ്രദമായിട്ടുണ്ട് എന്നത് കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. പ്രകൃതിക്ഷോഭങ്ങളുടെയും മഹാമാരിയുടെയും യുദ്ധങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഒക്കെ ഘട്ടങ്ങളിൽ ലോക കേരളസഭയുടെയും അതിലൂടെ കേരള സർക്കാരിന്റെയും കരുതൽ സ്പർശം അനുഭവിച്ചവരാണ് ലോകത്താകെയുള്ള പ്രവാസി മലയാളികൾ.

2018 ലും 2020 ലും 2022 ലുമായി ലോക കേരളസഭയുടെ മൂന്ന് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടുകൂടി രണ്ടു വർഷത്തിലൊരിക്കൽ സമ്മേളിക്കണം എന്ന തീരുമാനം ഏറെക്കുറെ നടപ്പായിട്ടുണ്ട്. പ്രവാസികളിൽ ചിലരെ കേരളത്തിൽ വിളിച്ചുവരുത്തി പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളും കേരളത്തിന്റെ വികസനത്തിൽ അവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് മേഖലാ സമ്മേളനങ്ങൾ നടത്തണം എന്ന് ലോക കേരളസഭയുടെ ഒന്നാം സമ്മേളനത്തിൽ തന്നെ തീരുമാനിച്ചത്.

2019 ൽ തന്നെ ഗൾഫ് മേഖലാ സമ്മേളനം നടത്തിയിരുന്നു. തൊട്ടടുത്ത വർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതു കൊണ്ട് കഴിഞ്ഞ വർഷം മാത്രമാണ് രണ്ടാമത്തെ മേഖലാ സമ്മേളനം സംഘടിപ്പിക്കാൻ കഴിഞ്ഞത്. 2022 ലെ യൂറോപ്പ്, യു കെ മേഖലാ സമ്മേളനത്തിനും ശേഷം മൂന്നാമത്തേതായാണ് ഈ അമേരിക്കൻ മേഖലാ സമ്മേളനം നടത്തുന്നത്.

2020 ലെ കേരള മൈഗ്രേഷൻ സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം ഏതാണ്ട് 21 ലക്ഷത്തോളം മലയാളികളാണ് പ്രവാസജീവിതം നയിക്കുന്നത്. അനൗദ്യോഗികമായി 35 മുതൽ 40 ലക്ഷം പേർ വരെയെങ്കിലും പ്രവാസികളായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ ഏറിയ പങ്കും ഗൾഫ് രാജ്യങ്ങളിലാണ് ഉള്ളത്, ഏകദേശം 28-30 ലക്ഷം പേർ. ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മലയാളി പ്രവാസികളുള്ള പ്രദേശമാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡം. കേരളത്തിൽ നിന്നുള്ള ഏകദേശം 8 ലക്ഷത്തോളം പേരാണ് അമേരിക്കയിലും കാനഡയിലുമായി ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്.

അമേരിക്കയിലേക്കുള്ള മലയാളികളുടെ കാര്യമായ തോതിലുള്ള പ്രവാസം 1960 കളുടെ രണ്ടാം പാദത്തിൽ തന്നെ ആരംഭിച്ചിരുന്നു. ആറു ദശാബ്ദത്തിനിപ്പുറം ഇന്നിപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ മലയാളികളുള്ള സമൂഹമായി ഇതു മാറിയിരിക്കുന്നു. വർഷങ്ങളായി ഇവിടെ തൊഴിൽ ചെയ്ത് ജീവിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നവരും ഇവിടെ ജനിച്ചു വളർന്നവരും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഈയടുത്തിടെ ഇവിടെ വന്നവരും എന്നിങ്ങനെ പ്രവാസജീവിതത്തിന്റെ പല തലങ്ങളിലുള്ളവരാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള മലയാളികൾ.

ആ നിലയ്ക്ക്, കേരളീയരുള്ള ലോകത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് സവിശേഷമായ വിഷയങ്ങളാണ് അമേരിക്കയിലെ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യത്തോടെയാണ് ഈ അമേരിക്കൻ മേഖലാ സമ്മേളനത്തെ കേരള സർക്കാരും ലോക കേരളസഭയും നോർക്കയും എല്ലാം കാണുന്നത്.

ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിനു ശേഷമാണല്ലോ ഈ മേഖലാ സമ്മേളനം നടക്കുന്നത്. അതുകൊണ്ട്, ആ സമ്മേളനത്തിനു ശേഷം കൈക്കൊണ്ടിട്ടുള്ള നടപടികളെക്കുറിച്ച് ഒന്ന് സൂചിപ്പിക്കട്ടെ. 62 വിദേശ രാജ്യങ്ങളിൽ നിന്നും 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അതിൽ പങ്കെടുത്തിരുന്നു. 648 ശുപാർശകളാണ് ആ സമ്മേളനത്തിൽ ഉയർന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ കൂടിയാലോചിച്ച് അവയുടെ അവലോകനം നടത്തുകയും പ്രായോഗികതയുടെ അടിസ്ഥാനത്തിൽ അവയെ 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ചിട്ടുണ്ട്.

56 ശുപാർശകൾ അതതു വകുപ്പുകളുടെ പരിഗണനയിലാണ്. ലോക കേരളസഭയുടെ സെക്രട്ടേറിയേറ്റ് ഒരു ഇംപ്ലിമെന്റേഷൻ ഏജൻസി അല്ലാത്തതിനാൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാർശകൾ കൈകാര്യം ചെയ്തുവരുന്നത്. ലോക കേരളസഭയുടെയും മേഖലാ സമ്മേളനങ്ങളുടെയും വിവിധ ശുപാർശകൾ ബന്ധപ്പെട്ട വകുപ്പുകളുടെ മേൽനോട്ടത്തിൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളിൽ ഡെപ്യൂട്ടി / അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ആ നിലയ്ക്ക് സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

രണ്ടാം ലോക കേരളസഭ മുതൽ തുടർച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾക്കുള്ള പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മേയ് 17 ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസികളുടെ റവന്യൂ പരാതികൾ സ്വീകരിക്കാൻ 'പ്രവാസി മിത്രം' എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട് എന്നറിയിക്കട്ടെ. രണ്ടാം ലോക കേരളസഭയിൽ ഉയർന്നുവന്ന മറ്റൊരു നിർദ്ദേശമാണ് നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. അതും സജ്ജമാണ് എന്നറിയിക്കട്ടെ. തിരികെയെത്തിയവർക്കും നിലവിൽ വിദേശത്ത് ഉള്ളവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

മൂന്നാം ലോക കേരളസഭയിൽ ഉയർന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നോർക്ക റൂട്‌സ് നിർമ്മിക്കുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് എന്നറിയിക്കട്ടെ. മൂന്നാം ലോക കേരളസഭയിൽ ഉയർന്നുവന്ന പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണ്. ഇത്തരത്തിൽ പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുകയാണ് ഈ സർക്കാർ എന്നറിയിക്കട്ടെ.

കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമം മുൻനിർത്തി നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നോർക്ക റൂട്ട്‌സും പ്രവാസി ക്ഷേമനിധി ബോർഡും നടത്തിവരുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴു വർഷങ്ങൾക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർദ്ധനയാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളത്. തിരികെയെത്തിയ പ്രവാസികൾക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600 ൽ അധികം സംരംഭങ്ങൾ ഇതിനോടകം വിജയകരമായി ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പുനരധിവാസ പദ്ധതികൾക്കു പുറമെ കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികൾക്കായി 'പ്രവാസി ഭദ്രത' എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകൾ വഴിയും സബ്‌സിഡി വായ്പകൾ നൽകി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 14,166 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പുനരധിവാസ പദ്ധതികൾ പോലെ പ്രാധാന്യമർഹിക്കുന്നവയാണ് നോർക്കയുടെ സമാശ്വാസ പദ്ധതികൾ. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന, തിരികെയെത്തിയ 24,600 ൽപ്പരം പ്രവാസികൾക്കായി കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 151 കോടി രൂപയാണ് ചിലവഴിച്ചത്.

കോവിഡ് പ്രതിസന്ധി കാലത്ത് നടത്തിയ ഇടപെടലുകൾ പോലെ തന്നെ പ്രധാനമാണ് യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും പൊട്ടിപ്പുറപ്പെട്ട ഇടങ്ങളിൽ നിന്ന് മലയാളിപ്രവാസികളെ നാട്ടിലെത്തിക്കാനായി നടത്തിയ ഇടപെടലുകൾ. ലോക കേരളസഭാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഏകോപനത്തോടെയാണ് അവ ഫലപ്രദമായി നടപ്പിലാക്കിയത്.

അടിയന്തര ഘട്ടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ മിഷനുകളുമായും ചേർന്ന് പ്രവർത്തിച്ചാണ് അപകടം നിറഞ്ഞ ഇടങ്ങളിൽ നിന്ന് മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നത്. യുക്രെയിൻ, ലിബിയ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, സുഡാൻ, എന്നീ രാജ്യങ്ങളിൽ നിന്നും ഏറ്റവുമൊടുവിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. അതിലൊക്കെ പ്രവാസികളും പ്രവാസി സംഘടനകളും നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അവരെ എല്ലാവരെയും ഈ ഘട്ടത്തിൽ ഹാർദ്ദമായി അഭിനന്ദിക്കട്ടെ.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താൻ നടത്തുന്ന ഇടപെടലുകൾ. നോർക്ക റൂട്ട്‌സിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാറി യൂറോപ്പിൽ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ നോർക്ക റൂട്ട്‌സിനു സാധിക്കുന്നുണ്ട്.

നോർക്ക റൂട്ട്‌സും ജർമ്മൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും തമ്മിൽ ജർമ്മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിൾ വിൻ കരാർ 2022 ഡിസംബർ മാസം രണ്ടാം തീയതി ഒപ്പു വെച്ചിട്ടുണ്ട്. കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ 200 ഓളം നേഴ്‌സുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. അവർക്ക് ആവശ്യമായ ഭാഷാ പരിശീലനം നൽകിവരികയാണ്. മറ്റ് തൊഴിൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ വേണ്ട തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. 2023 ഒക്‌ടോബറിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിക്കും.

നോർക്ക റൂട്ട്‌സും യു കെയിൽ എൻ എച്ച് എസ് പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ ഹമ്പർ ആൻഡ് യോർക്ഷയറും യു കെയിലെ മാനസികാരോഗ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും ചേർന്ന് 2022 ഒക്‌ടോബർ മാസം ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നവംബർ മാസം 21 മുതൽ 25 വരെ കൊച്ചിയിൽ ഒരാഴ്ച നീണ്ടുനിന്ന വിപുലമായ യു കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. അതിൽനിന്നും വിവിധ തസ്തികകളിലായി 600 ൽ അധികം ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ 21 പേർക്ക് വിസ ലഭിച്ചിട്ടുണ്ട്. മുപ്പതോളം പേർ വിസയുടെ അപേക്ഷ സമർപ്പിക്കാനുള്ള നടപടികളിലാണ്.

കാനഡയിലെ ഗവൺമെന്റ് ഓഫ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡർ, നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളിൽ ഫിൻലൻഡിലേക്കും തിരെഞ്ഞെടുത്ത 14 തൊഴിൽ മേഖലകളിൽ ജപ്പാനിലേക്കും കേരളത്തിൽ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യതകൾ സജീവമായി പരിശോധിച്ചു വരികയാണ്.

ഇത്തരം റിക്രൂട്ട്‌മെന്റ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനായി 2023 മാർച്ചിൽ വിവിധ വിദേശ ഭാഷകളിൽ പരിശീലനം നൽകുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബി പി എൽ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗങ്ങൾക്കും പഠനം സൗജന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവർക്ക് 75 ശതമാനം ഫീസ് ഇളവിൽ പരിശീലനം സാധ്യമാകും. തൊഴിൽദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ പരിവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരള പോലീസും സംസ്ഥാന സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും സംയുക്തമായി ഓപ്പറേഷൻ ശുഭയാത്ര എന്ന പേരിൽ ഇതിനെതിരെ ഒരു നടപടി കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പരും ഇമെയിൽ ഐഡികളും ഏർപ്പെടുത്തിയിട്ടുണ്ട്.

അന്തർദേശീയ തലത്തിൽ വളർന്നുവരുന്ന വിദേശ തൊഴിൽ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികൾ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തിൽ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വർഷം തന്നെ കേരള മൈഗ്രേഷൻ സർവേയുടെ പുതിയ റൗണ്ട് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികൾക്കുവേണ്ട വികസനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ഇതുപകരിക്കും.

അമേരിക്കൻ മലയാളികൾക്കൊക്കെ പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് പ്രവാസികൾക്കും തിരികെയെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ. നിലവിൽ 136 സംരംഭങ്ങളാണ് ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിലൂടെ ആരംഭിച്ചിട്ടുള്ളത്. നിലവിൽ 85 സംരംഭകർക്ക് പിന്തുണ നൽകുന്നുമുണ്ട്. നിലവിലുള്ള പദ്ധതികൾക്കു പുറമെ പ്രവാസി നിക്ഷേപകർക്ക് കൂടുതൽ സഹായം നൽകാനായി നോർക്ക അസ്സിസ്‌റ്റെഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (നെയിം), നോർക്ക സോൺ എന്നീ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

നോർക്ക റൂട്ട്‌സ് പോലെ തന്നെ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് പ്രവാസി ക്ഷേമനിധി ബോർഡും മലയാളം മിഷനും. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് ഉയർത്താനും സംസ്ഥാന വികസനത്തിനു മുതൽക്കൂട്ടാകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും ക്ഷേമനിധി ബോർഡിനു സാധിക്കുന്നുണ്ട്. പ്രവാസി കേരളീയർക്കുള്ള ക്ഷേമ പരിപാടികൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി നാടിന്റെ പൊതുവായ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായും കേരള സർക്കാർ മുന്നോട്ടു വെക്കുന്ന ദീർഘകാല നിക്ഷേപ പദ്ധതിയാണ് 'പ്രവാസി ഡിവിഡന്റ് പദ്ധതി'. നിലവിൽ പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞിട്ടുണ്ട്.

മാതൃഭാഷ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഭാഷയുടെ വളർച്ച സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നത്. ആ നിലയ്ക്ക് വലിയൊരു ദൗത്യമാണ് മലയാളമിഷൻ ഏറ്റെടുത്തിരിക്കുന്നത്. മലയാളഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം മിഷൻ പ്രവാസികളുടെ ഇടയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെയുള്ള 43 രാജ്യങ്ങളിലുമായാണ് മലയാളം മിഷൻ പ്രവർത്തിച്ചുവരുന്നത്. 50,000ത്തിൽപ്പരം വിദ്യാർത്ഥികൾ ഓൺലൈനായും മലയാളം മിഷൻ ആപ്പ് മുഖേനയും പഠിതാക്കളാണ്.

ഇതൊക്കെ വിശദീകരിച്ചത് പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുവിൽ സ്വീകരിക്കുന്ന നിലപാടുകൾ വ്യക്തമാക്കാനാണ്.

ഈയൊരു പശ്ചാത്തലത്തിൽ അമേരിക്കൻ മലയാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുക എന്നതാണ് ഈ മേഖലാ സമ്മേളനം കൊണ്ട് നമ്മൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, അമേരിക്കൻ മലയാളി പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർക്കുള്ള സാധ്യതകളും ഇതര മേഖലകളിലുള്ള പ്രവാസികളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും സവിശേഷമായിരിക്കും.

കേരള സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ പൊതുവായും പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ സവിശേഷമായും പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേൾക്കുന്നതിനും നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള വേദിയാണ് ലോക കേരളസഭ. ആ നിലയ്ക്ക് വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമെന്ന നിലയ്ക്ക് ലോക കേരളസഭയെ രൂപീകരിച്ചിരിക്കുന്നത്.

പ്രവാസത്തെ ആശ്രയിക്കുന്ന എല്ലാ പ്രദേശങ്ങൾക്കും രാജ്യങ്ങൾക്കും ഉള്ള മാതൃകയായി ലോക കേരളസഭയെ ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യും എന്നു കൂടി ഈ ഘട്ടത്തിൽ സൂചിപ്പിക്കട്ടെ. അതിനുതകുന്ന വിധത്തിൽ ഓരോ മേഖലയിലുമുള്ള പ്രവാസികളും പ്രവാസി സംഘടനകളും തരുന്ന നിർദ്ദേശങ്ങളെ വളരെ ഗൗരപൂർവ്വം സർക്കാർ പരിഗണിച്ചിരിക്കുന്നത്

അമേരിക്കൻ മലയാളികളുടെ ജീവിതസാഹചര്യങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും എല്ലാറ്റിലും ഉപരിയായി അവരുടെ നവകേരള വികസന കാഴ്ചപ്പാടുകളെയും വിശദമായി ചർച്ച ചെയ്യുവാൻ ലോക കേരള സഭയുടെ ഈ അമേരിക്കൻ മേഖല സമ്മേളനം ഉപകരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതായി അറിയിക്കുന്നു.

ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനം മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു- [ ] ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്...
06/10/2023

ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനം മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു

- [ ] ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം മുഖ്യമന്ത്രി ശ്രീ . പിറണറായി വിജയൻ അമേരിക്കൻ സമയം ശനി രാവിലെ 9:30ന് ന്യൂയോർക്ക് ടൈം സ്കയർ മാരിയറ്റ് മാർക്കി ഹോട്ടലിൽ ഉത്ഘാടനം ചെയ്തു.ഉത്ഘാടന സമ്മേളനത്തിൽ കേരള നിയമ സഭാ സ്പീക്കർ എ എൻ ഷംസിർ അദ്ധ്യക്ഷനായിരുന്നു.ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ, ജോസ് കെ മാണി എം പി, ജോൺ ബ്രിട്ടാസ് എം പി, ജോബ് മൈക്കിൾ എം എൽ എ, ചീഫ് സെക്രട്ടറി വി പി ജോയ്, നോർക്കാ ഡയറക്ടർമാരായ രവി പിള്ള ഒ വി മുസ്തഫ, ജെ കെ മേനോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സഭാ സമ്മേളനം തുടരുന്നു.

06/10/2023

ലോക കേരള സഭ

ന്യൂയോർക്ക് മേഖലാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ അമേരിക്കൻ പൊതു രാഷ്ട്രീയത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജരായ ...
06/10/2023

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ അമേരിക്കൻ പൊതു രാഷ്ട്രീയത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജരായ മലയാളി പ്രതിനിധികളും പങ്കെടുക്കുന്നു.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ഇല്ലിനോയി സ്റ്റേറ്റ് റെപ്രസന്റെറ്റീവ് കെവിൻ ഒലിക്കൽ, ടെക്സാസിലെ മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ടെക്സാസ് ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജുമാരായ ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ, കെ പി ജോർജ് തുടങ്ങിയവർ ലോക കേരളാ സഭാ സമ്മേനത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നു.

അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാനം ഉയർത്തിയ ഈ ജന പ്രതിനിധികൾ മുഖ്യമന്ത്രിയുമായും ലോക കേരള സഭാ പ്രതിനിധികളുമായി ചർച്ചകൾ നടത്തും.

06/10/2023

ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കം/ ന്യൂയോർക്കിലെ മാരിയോട്ട് മാർക്വീ ഹോട്ടലിൽ ചീഫ് സെക്രട്ടറി വി പി ജോയി മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും/ ഇന്ത്യൻ സമയം എട്ട് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ്.
24 News Report

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂ...
06/10/2023

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ രാജാ മൻജിപുടി, ഡോ കണ്ണൻ നടരാജൻ, ഡോ സന്ദീപ് മേനോൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്പൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു.

ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള താൽപര്യവും ഫൈസർ പ്രതിനിധികൾ പങ്കുവെച്ചു. അടുത്തപടിയായി സെപ്തംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിക്കും.

മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി വിപി ജോയി, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡോ ജോൺ ബ്രിട്ടാസ് എംപി, ഐ.ടി സെക്രട്ടറി ഡോ രത്തൻ യു ഖേൽക്കർ, സ്നേഹിൽ കുമാർ സിങ്ങ് , സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

06/09/2023

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം ഇന്ന് തുടങ്ങുന്നു

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ സംഘം സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. ആദ്യ ദിവസമായ വെളളിയാഴ്ച പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും നടക്കും. വേദിക പെർഫോമൻസ് ആർട്ട്സ് ആന്റ് നേത്ര ആർട്സിന്റെ കലാവിരുന്ന് സംഘടിപ്പിക്കും. ജൂൺ പത്ത് ശനിയാഴ്ചയാണ് സഭാ നടപടികൾ. നോർക്കാ റെസിഡൻറ് വൈസ് ചെയർമാൻ ശ്രി പി ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന "അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും” എന്ന വിഷയം സഭ ചർച്ച ചെയ്യും. പ്രതിനിധികൾ ഈ വിഷയത്തിൽ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിർദേശങ്ങളും വിശദീകരിക്കുകയും ചെയ്യും. ഡോ ജോൺ ബ്രിട്ടാസ് എംപി”നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും" എന്ന വിഷയം അവതരിപ്പിക്കും " മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണ സാദ്ധ്യതകളും" എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി പി ജോയി ആണ്. ലോക കേരള സഭാ ഡയറക്ടർ ഡോ . കെ വാസുകി "മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും" എന്ന വിഷയമാണ് സഭയുടെ ചർച്ചയിലേക്ക് അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ അമേരിക്കൻ രാജ്യങ്ങളിലുള്ള പ്രതിനിധികളും അവരുടെ നിർദേശങ്ങൾ അവതരിപ്പിക്കും.
ചർച്ചകൾക്ക് ശേഷം ലോക കേരള സഭാ ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും. ജൂൺ പതിനൊന്ന് ഞായറാഴ്ചയാണ് ബിസിനസ് ഇൻവസ്റ്റ്മെന്റ് മീറ്റ് നടക്കുക. അതിനു ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി ടൈംസ്ക്വയറിൽ ആയിരക്കണക്കിനാളുകെ അഭിസംബോധന ചെയ്യും.

06/09/2023

ലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ എത്തി

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ . എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡൻറ് മന്മഥൻ നായർ , എന്നിവർ സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂൺ പത്തിന് ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും.

06/08/2023

ന്യൂയോർക്കിൽ നടക്കുന്ന ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ സംസാരിക്കുന്നു.

06/08/2023

*റിയൽ കേരള സ്റ്റോറി- ലോക കേരള സഭ*

ഇടവപ്പാതി കഴിഞ്ഞെത്തുന്ന ഓണവും പെരുന്നാളും പൂരവും ചേർന്ന ആഘോഷങ്ങളാൽ സമ്പന്നമാണ് കേരളത്തിന്റെ സാമൂഹ്യ - സാംസ്കാരിക മേഖല. ഗൃഹാതുരത്വമുണർത്തുന്ന ഈ തനിമയിൽ നിന്നകലെ ജീവിക്കുന്നവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. മറുനാട്ടിലേക്ക് കുടിയേറിയ കേരളീയരുടെ ജന്മനാടുമായുള്ള സാമൂഹ്യ സാമ്പത്തികബന്ധം ശക്തിപ്പെടുത്തുക, കേരളത്തിന്റെ പൊതുമണ്ഡലത്തിലെ നയരൂപീകരണത്തിലും കേരളീയ സമൂഹത്തിന്റെ അധികാര ഘടനയിലും ഇവരുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് ലോക കേരള സഭ മുന്നോട്ടുവെക്കുന്നത്. ഇന്ന് ഉന്നത വിദ്യാഭ്യാസം, വൈജ്ഞാനിക സമ്പദ് വ്യവസ്ഥ, ടൂറിസം, പ്രവാസി സഹകരണ സാധ്യതകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ലോക കേരള സഭയുടെ സംഭാവനയുണ്ടാകുന്നുണ്ട്. ഭാവി പ്രവാസം, പുനരധിവാസം, കുടിയേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തിരികെയെത്തുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിലും ലോക കേരള സഭയുടെ ഇടപെടലുണ്ടാകുന്നുണ്ട്. പ്രവാസികളുടെ സഹകരണത്തോടെ പുതിയ വികസന സാധ്യതകൾ തേടിയുള്ള ഈ പ്രവാസി ജനാധിപത്യ സഭ സഹകരണത്തിൻറെ പുതിയ ഗാഥ രചിക്കുകയാണ്. ഇതാ മറ്റൊരു ഊഷ്മള റിയൽ കേരള സ്റ്റോറി.

ലോക കേരള സഭ: പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ അവസരം; ഇ-മെയിൽ അയക്കുക അമേരിക്കൻ മലയാളി എന്ന നിലയിൽ നിങ്ങൾ ...
06/08/2023

ലോക കേരള സഭ: പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ അവസരം; ഇ-മെയിൽ അയക്കുക

അമേരിക്കൻ മലയാളി എന്ന നിലയിൽ നിങ്ങൾ കേരളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? സംബന്ധമായോ മറ്റ് ഏതെങ്കിലും വിഷയത്തിലോ നിങ്ങൾ കേരളത്തിൽ വിഷമതകൾ അനുഭവിക്കുന്നുണ്ടോ? ദീർഘകാലമായിട്ടും പ്രശ്നങ്ങൾ പരിഹരിക്കാതെ പോകുന്നുണ്ടോ? എങ്കിൽ ഇ-മെയിലിൽ നിങ്ങളുടെ പ്രശ്നങ്ങളും പരാതികളും അയക്കുക.
ലോക കേരള സഭയുട അമേരിക്കൻ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെയും മുന്നിൽ ഈ പരാതികൾ എത്തിക്കും.ഈ പരാതികളിൽ അടിയന്തര പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുമെന്നും ലോക കേരള സഭ സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ പറഞ്ഞു. നിങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഇങ്ങനെയൊരു സമ്മേളനത്തിലേക്ക് കേരള പ്രതിനിധികൾ എത്തുമ്പോൾ അവരോട് ഇത്തരം വിവരങ്ങൾ കൂടുതൽ സുതാര്യമായി എത്തിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യാം. അമേരിക്കൻ മലയാളികളുടെ പൊതുവായ പ്രശ്നങ്ങളെപ്പറ്റി സംസ്ഥാനപ്രതിനിധികൾക്ക് കൃത്യമായ ധാരണ ലഭിക്കുകയും ചെയ്യും. അതുകൊണ്ട് പരാതികളും പ്രശ്നങ്ങളും എഴുതി അറിയിക്കുന്നതിനോടൊപ്പം എന്തെങ്കിലും നിർദ്ദേശങ്ങളോ ഒരു പ്രദേശത്തെ സംബന്ധിച്ച വിഷയങ്ങളോ സമർപ്പിക്കാനുണ്ടെങ്കിൽ അവയും ഇ-മെയിൽ ചെയ്യുക.പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നവർ അമേരിക്ക സന്ദർശിക്കുമ്പോൾ നിർദേശങ്ങൾക്കും നിവേദനങ്ങൾക്കും കൂടുതൽ ശ്രദ്ധ ലഭിക്കുകയും ഉടനടി പരിഹാരം ഉണ്ടാവുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇ-മെയിലുകൾ അയക്കേണ്ട വിലാസം- [email protected]

06/07/2023

ലോക കേരളസഭയുടെ പ്രാധാന്യത്തെക്കുറിച്ചും മലയാളി പ്രവാസി സമൂഹത്തിന് നാടിന്റെ വികസനത്തിനുള്ള പങ്കിനെക്കുറിച്ചും ഡയറക്ടർ ഡോ. കെ വാസുകി ഐഎഎസ് അമേരിക്കയിൽ നടക്കുന്ന മേഖല സമ്മേളനത്തിന് ആശംസ അർപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തോട് അനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിന്റെ കവർ.ന്യൂയോർക്കിലെ ലോക കേരള സഭാ സമ്മേള...
06/06/2023

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തോട് അനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിന്റെ കവർ.
ന്യൂയോർക്കിലെ ലോക കേരള സഭാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുവനീർ പ്രകാശനം ചെയ്യും. ന്യൂയോർക്കിന്റേയും കേരളത്തിന്റേയും അടയാളങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മനോഹരമായ ഈ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് സൈനുൽ ആബിദാണ്.






06/06/2023

കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു.

06/06/2023

അമേരിക്കയിൽ നടക്കുന്ന ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് വ്യവസായ മന്ത്രി പി. രാജീവ് സംസാരിക്കുന്നു. കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ പ്രവാസി മലയാളികൾക്കുള്ള പങ്കിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

ലോക കേരള സഭ മേഖലാ സമ്മേളനം-നാലു വിഷയങ്ങളിൽ വിശദമായ ചർച്ചകൾ ജൂൺ 9 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ മേ...
06/06/2023

ലോക കേരള സഭ മേഖലാ സമ്മേളനം-നാലു വിഷയങ്ങളിൽ വിശദമായ ചർച്ചകൾ

ജൂൺ 9 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. സഭ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. നോർക്കാ റെസിഡൻറ് വൈസ് ചെയർമാൻ ശ്രി പി ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന "അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും” എന്ന വിഷയം സഭ ചർച്ച ചെയ്യും. പ്രതിനിധികൾ ഈ വിഷയത്തിൽ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിർദേശങ്ങളും വിശദീകരിക്കുകയും ചെയ്യും.

രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ”നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും" എന്ന വിഷയം അവതരിപ്പിക്കും " മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണ സാദ്ധ്യതകളും" എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി പി ജോയി ആണ്.
ലോക കേരള സഭാ ഡയറക്ടർ ഡോ . കെ വാസുകി "മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും" എന്ന വിഷയം സഭയുടെ ചർച്ചയിലേക്ക് അവതരിപ്പിക്കുന്നത്.
ചർച്ചകൾക്ക് ശേഷം ലോക കേരള സഭാ ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും. അമേരിക്കൻ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ചർച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടാവുകയെന്ന് സംഘാടക സമിതി പ്രതീക്ഷിക്കുന്നു.

Address

New York, NY

Alerts

Be the first to know and let us send you an email when LKS Americas Regional Conference posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LKS Americas Regional Conference:

Videos

Share

Category